പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ 5 വർഷത്തേക്ക് മികച്ച പലിശ നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ടൈം ഡെപ്പോസിറ്റ് എന്നാണ് പേരെങ്കിലും പോസ്റ്റ് ഓഫീസ് നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിത്. കുറഞ്ഞ റിസ്കും ഉറപ്പുള്ള റിട്ടേണും കാരണം നിക്ഷേപകര്‍ക്കിടയില്‍ പദ്ധതിക്കുള്ള ജനപ്രീതിയും വർധിപ്പിച്ചിട്ടുണ്ട്.
5 വർഷത്തേക്ക് മുൻനിര ബാങ്കുകൾ നൽകുന്നതിനേക്കാൾ പലിശയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നൽകുന്നത്. കേന്ദ്ര ധനമന്ത്രാലയം നേരിട്ട് നടത്തുന്ന പദ്ധതിയായതിനാൽ നിക്ഷേപത്തിനുള്ള സുരക്ഷ വേണ്ടുവോളമുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പിൻവലിക്കുന്നത് സംബന്ധിച്ച ഈയിടെ ചില മാറ്റങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുണ്ട്.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിലെ മാറ്റം
2023 നവംബർ 7-ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്ന പലിശ കണക്കാക്കുന്നതിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
അഞ്ച് വർഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിലെ നിക്ഷേപം അക്കൗണ്ട് തുറന്ന് നാല് വർഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കാണ് ലഭിക്കുക. നിലവിൽ 4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് നൽകുന്നത്.
നേരത്തെയുള്ള നിയമം പ്രകാരം 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് നാല് വർഷത്തിന് ശേഷം ക്ലോസ് ചെയ്യുകയാണെങ്കിൽ മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റിന് അനുസരിച്ചുള്ള പലിശ നിരക്ക് നിക്ഷേപകന് ലഭിക്കുമായിരുന്നു. ഇതിലാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധിയിൽ 4 വ്യത്യസ്ത പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളാണ് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര് ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും.
നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശയാണ് കാലാവധിയോളം ലഭിക്കുക. ഒരു വർഷ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശ ലഭിക്കും. 2 വർഷ ടൈം ഡെപ്പോസിറ്റിനും 3 വർഷ ടൈം ഡെപ്പോസിറ്റിനും 7 ശതമാനം പലിശ ലഭിക്കും. 5 വർഷ ടൈം ഡെപ്പോസിറ്റിന് 7.50 ശതമാനം പലിശ നേടാം.
1,000 രൂപ മുതല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടതല്‍ അക്കൗണ്ടെടുക്കാനും സാധിക്കും.
അക്കൗണ്ടിന്റെ കാലാവധി ഉയർത്താനും സാധിക്കും. 1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് പരമാവധി 6 മാസത്തേക്ക് നീട്ടാം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ 2 വര്‍ഷത്തേക്കാണ് നിക്ഷേപിച്ചതെങ്കിൽ ഇത് 12 മാസം വരെ കാലാവധി ഉയര്‍ത്തി നിക്ഷേപിക്കാം.
3 വർഷം, 5 വര്‍ഷ ടേം ഡെപ്പോസിറ്റുകൾക്ക് 18 മാസത്തേക്ക് കാലാവധി ഉയർത്താം. അക്കൗണ്ട് ആരംഭിക്കുന്ന സമയത്തോ കാലാവധിയിലോ നിക്ഷേപം നീട്ടാന്‍ അപേക്ഷ നല്‍കാം. അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
