7.50% പലിശ നിരക്കിൽ ​ഗ്യാരണ്ടീഡ് റിട്ടേൺ; 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നോക്കുന്നോ?

ബാങ്കുകള്‍ക്ക് സമാനമായി വിവിധ സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകളും നടത്താറുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇക്കൂട്ടത്തിലൊന്നാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിലുള്ള ബദല്‍ നിക്ഷേപമാണിത്. 1, 2, 3, 5 വര്‍ഷത്തേക്കായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത്.

ഓരോ കാലയളവിനും വ്യത്യസ്ത പലിശ നിരക്കാണ് ലഭിക്കുന്നത്. 1 വര്‍ഷത്തേക്ക് 6.90 ശതമാനവും 2, 3 വര്‍ഷത്തേക്ക് 7 ശതമാനവും 5 വര്‍ഷത്തേക്ക് 7.50ശതമാനവും പലിശ ലഭിക്കും. 5 വര്‍ഷത്തേക്കാകുമ്പോള്‍ നിക്ഷേപത്തിന് പകുതിയോളം പലിശയും നികുതി ഇളവും ലഭിക്കും. വിശദമായി നോക്കാം.

നിക്ഷേപം ആർക്കൊക്കെ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ വ്യക്തി​ഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. മൂന്ന് പേരെയാണ് പരമാവധി ജോയിന്റ് അക്കൗണ്ട് ഉൾപ്പെടുത്താൻ സാധിക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ടൈം ഡെപ്പോസിറ്റ് സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാംം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് തടസങ്ങളില്ല.

7.50% പലിശ നിരക്കിൽ ​ഗ്യാരണ്ടീഡ് റിട്ടേൺ; 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നോക്കുന്നോ?

നിക്ഷേപ തുക

പോസ്റ്റ് ഓഫീസ് ടെെം ഡെപ്പോസിറ്റിൽ നിക്ഷേപിക്കാനാണെങ്കില്‍ 1,000 രൂപ മതിയാകും. പരിധിയില്ലാതെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാനും സാധിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്യും. എന്നാൽ അക്കൗണ്ട് ആരംഭിക്കുന്ന കാലത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. ത്രൈമാസ കോമ്പൗണ്ടിംഗ് രീതിയിലാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ കണക്കാക്കുക. പക്ഷേ വര്‍ഷാവസാനത്തില്‍ മാത്രമെ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.

5 ര്‍ഷത്തെ അക്കൗണ്ടിലുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ വരുമാനം അനുസരിച്ച് നികുതി നൽകണം.

1 ലക്ഷം നിക്ഷേപിച്ചാൽ റിട്ടേൺ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 1 ലക്ഷം രൂപ 7.50 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കുമെന്ന് നോക്കാം. 5 വർഷത്തിന് ശേഷം ഏകദേശം 44,995 രൂപ പലിശയായി ലഭിക്കും. നിക്ഷേപം 1,44,995രൂപയായി പിൻവലിക്കാം. 5 ലക്ഷം രൂപയാണ് 7.50 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചതെങ്കിൽ 5 വർഷത്തിന് ശേഷം പലിശ വരുമാനം ഏകദേശം 2,24,974 രൂപയായിരിക്കും. കാലാവധിയിൽ 7,24,974 രൂപയോളം പിൻവലിക്കാം.

നേരത്തെ പിൻവലിക്കാൻ

5 വർഷത്തെ സ്ഥിര നിക്ഷേപം നേരത്തെ പിൻവലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ മാർഗ നിർദ്ദേശം പ്രകാരം 2023 നവംബർ 10 നോ അതിനു ശേഷമോ ആരംഭിച്ച അഞ്ച് വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നാല് വർഷം കഴിയുന്നതിന് മുൻപ് നേരത്തെ പിൻവലിക്കാൻ സാധിക്കില്ല. നാല് വർഷം കഴിഞ്ഞതിന് ശേഷം പിൻവലിക്കുകയാണെങ്കിൽ പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിരക്കിനെ അടിസ്ഥാനമാക്കിയാണ് പലിശ ലഭിക്കുക.

നവംബർ 10 ന് മുൻപ് ആരംഭിച്ച നിക്ഷേപങ്ങൾക്ക് നേരത്തെയുള്ള നിയന്ത്രണങ്ങളാണ് ബാധകമാവുക. ഈ നിക്ഷേപങ്ങൾ ആറ് മാസം പൂർത്തിയായാൽ പണം പിൻവലിക്കാൻ അനുവദിക്കും. 6 മാസം മുതൽ ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക.

2 വർഷം, 3 വർഷം അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വർഷം കഴിഞ്ഞ് പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശയിൽ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X