സാധാരണയായി സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുമേഖലാ ബാങ്കുകളെയും മുൻനിര സ്വകാര്യ ബാങ്കുകളെയുമാണ് നിക്ഷേപകർ ആശ്രയിക്കുന്നത്. കൂടുതൽ പലിശയും സുരക്ഷിതത്വവും തന്നെയാണ് ഈ തിരഞ്ഞെടുപ്പുകൾക്ക് അടിസ്ഥാനമാകുന്നത്. ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇതിനാൽ 5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് മാത്രമാണ് ബാങ്കുകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കുക.
നിക്ഷേപത്തിന് പൂർണ സുരക്ഷയും പലിശ നിരക്കിൽ ബാങ്കുകളെക്കാൾ മുന്നിൽ നിൽക്കുന്നവയുമായ നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇവയെ പറ്റി കൃത്യമായ അറിവില്ലാത്തതാണ് നിക്ഷേപകർക്ക് മുന്നിലുള്ള വെല്ലുവിളി.
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമായ പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ നിശ്ചിത കാലയളവിലേക്കുള്ള നിക്ഷേപങ്ങളാണിത്. 12 മാസം, 2 വര്‍ഷം, 3 വര്‍ഷം 5 വര്‍ഷം എന്നിങ്ങനെ 4 വ്യത്യസ്ത കാലയളവുകളില്‍ ടൈം ഡെപ്പോസിറ്റ് ആരംഭിക്കാം. ഇവയുടെ പ്രത്യേകതകൾ ചുവടെ പരിശോധിക്കാം.
ആര്‍ക്കൊക്കെ ആരംഭിക്കാം
പ്രായപൂര്‍ത്തിയായവര്‍ക്കും 18 വയസ് തികയാത്തവര്‍ക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാം. പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. മൂന്ന് പേർ ചേർന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക.
വ്യക്തിഗത അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കാനും ജോയിന്റ് അക്കൗണ്ട് വ്യക്തിഗത അക്കൗണ്ടാക്കി മാറ്റാനും സാധിക്കും. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ പേരിലും അക്കൗണ്ടെടുക്കാം.
നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ 1,000 രൂപയയാണ് കുറഞ്ഞ നിക്ഷേപത്തിന് വേണ്ടത്. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപും ഉയര്‍ത്താം. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. കറന്‍സിയായോ ചെക്ക് വഴിയോ നിക്ഷേപിക്കാൻ സാധിക്കും. ഒരാൾക്ക് ഒന്നില്‍ കൂടുതല്‍ ടൈം ഡെപ്പോസിറ്റുകൾ ആരംഭിക്കാൻ സാധിക്കും.
1,2,3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനവും 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനവുമാണ് പലിശ നിരക്ക്. വര്‍ഷത്തിലാണ് പലിശ കണക്കാക്കുക. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഓരേ നിരക്കാണ് ലഭിക്കുക.
മറ്റു പ്രത്യേകതകള്‍
5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. അക്കൗണ്ട് കാലാവധി നിട്ടാന്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അവസരമുണ്ട്. 12 മാസ കാലാവധിയ.ുള്ള നിക്ഷേപം 6 മാസത്തേക്കും 2 വര്‍ഷത്തെ നിക്ഷേപം 12 മാസത്തേക്കും 3,5 വര്‍ഷ നിക്ഷേപങ്ങള്‍ 18 മാസത്തേക്കും കാലാവധി നീട്ടി വാങ്ങാം.
നിക്ഷേപം ആരംഭിച്ച് 6 മാസം പൂര്‍ത്തിയായതിന് ശേഷം മാത്രമെ നേരത്തെയുള്ള പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ. ഇതിനായി നിക്ഷേപമുള്ള പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കുകയാണ് നല്‍കേണ്ടത്. 1 വര്‍ഷത്തിന് മുന്നേ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ മാത്രമെ ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പലിശ നിരക്കില്‍ നിന്ന് 2 ശതമാനം കുറവ് വരുത്തിയാണ് പലിശ നല്‍കുക.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 5 ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 5,87,121 രൂപ ലഭിക്കും. 5 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ ₹6,91,500 രൂപ കാലാവധിയിൽ ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 1 ലക്ഷം 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 39,407 രൂപ ലഭിക്കും. മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 22,059 രൂപ പലിശ ലഭിക്കും.
More From GoodReturns

യാത്രകൾ ഇനി ടെൻഷനില്ലാതെ പ്ലാൻ ചെയ്യാം; ഒരു എഫ്ഡി തുടങ്ങേണ്ടതിന്റെ കാരണങ്ങൾ

ഇന്ത്യ പോസ്റ്റ് ഇനി വേറെ ലെവല്‍!; പാഴ്സലുകള്‍ 24 മണിക്കൂറില്‍ ലക്ഷ്യസ്ഥാനത്തെത്തും, സേവനം ബെംഗളൂരുവിലും

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം



Click it and Unblock the Notifications