പെട്ടന്ന് ആവശ്യമില്ലാത്ത, കയ്യിൽ അധികമുള്ള പണം പലിശ ലഭിക്കുന്നതിനായി നിക്ഷേപിക്കാൻ സൗകര്യപ്പെടുന്ന മാർഗമാണ് സ്ഥിര നിക്ഷേപങ്ങളും ടൈം ഡെപ്പോസിറ്റുകളും. നിശ്ചിത പലിശ വാഗ്ദാനം ചെയ്യുകയും സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യുന്ന സുരക്ഷിതമായ നിക്ഷേപ മാർഗമാണ് രണ്ടും. ഘടനയിലും പ്രവർത്തനത്തിലും ഒന്നു തന്നെയാണ്. കാലയളവുകളിൽ സ്ഥിര നിക്ഷേപം ദീർഘകാലത്തേക്ക് പണം സ്വീകരിക്കുന്നു. ടൈം ഡെപ്പോസിറ്റുകൾ ടേം ഡെപ്പോസിറ്റ് എന്നും അറിയപ്പെടുന്നു. നിശ്ചിത കാലയളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
സ്ഥിര നിക്ഷേപവും ടൈം ഡെപ്പോസിറ്റും
സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകളിലാണ് ലഭിക്കുന്നത്. ഒരു നിശ്ചിത സമയത്തേക്ക് നിക്ഷേപിക്കുന്ന പണത്തിന് നിശ്ചിത പലിശ നിരക്ക് നേടാൻ സ്ഥിര നിക്ഷേപം സഹായിക്കുന്നു. ദീർഘകാല നിക്ഷേപങ്ങൾക്കാണ് പൊതുവെ പലിശ നിരക്ക് സാധാരണയായി കൂടുതലുള്ളത്. ഇത് സേവിംഗ്സ് അക്കൗണ്ടിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ കൂടുതലായിരിക്കും.
7 ദിവസം മുതൽ 10 വർഷത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എന്നാൽ പോസ്റ്റ് ഓഫീസുകളിലാണ് ടൈം ഡെപ്പോസിറ്റുകൾ ലഭിക്കുന്നത്. 1, 2, 3, 5 വർഷ കാലയളവിലേക്കുള്ള നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. മുൻനിര പൊതു മേഖലാ ബാങ്ക് നിക്ഷേപത്തിന്റെയും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് നോക്കാം.
എസ്ബിഐ പലിശ നിരക്ക്
3 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5-10 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശയും ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറവ് കാലയളവിലേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 6.75 ശതമാനം പലിശ നല്‍കും.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലാവധിക്ക് ഇതേ നിരക്കാണ്. 3 വര്‍ഷത്തേക്ക് 6.25 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷത്തേക്കും 6.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും. 666 ദിവസത്തേക്കാണ് 7.25 ശതമാനം പലിശ ലഭിക്കുക 1 വര്‍ഷത്തേക്കും 2 വര്‍ഷത്തേക്കും 3 വര്‍ഷത്തേക്കും 6.75 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്.
കാനറ ബാങ്ക്
കാനറ ബാങ്കില്‍ 3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. 666 ദിവസത്തേക്കാണ് 7 ശതമാനം പലിശ ലഭിക്കുക. 1 വര്‍ഷത്തേക്ക് 6.75 ശതമനമാണ് പലിശ നിരക്ക്. 2 വര്‍ഷത്തേക്ക് 6.80 ശതമാനവനും 3 വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും 6.50 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കുന്നുണ്ട്.
ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് 4 വ്യത്യസ്ത കാലാവധിയിൽ ഉള്ളവയാണ്. ഡിസംബർ 30-നാണ് ജനുവരി- മാർച്ച് പാദത്തിലെ പലിശ നിരക്ക് നിശ്ചയിച്ചത്. ഇതുപ്രകാരം 5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7 ശതമാനം പലിശയാണ് ലഭിക്കുക.
1 വര്‍ഷത്തേക്ക് 6.6 ശതമാനവും 2 വര്‍ഷത്തേക്ക് 6.8 ശതമാനവും ലഭിക്കും. 3 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇടുന്നൊരാൾക്ക് 6.9 ശതമാനം പലിശയും ലഭിക്കും. പോസറ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 1000 രൂപ മുതൽ നിക്ഷേപം നടത്താം.
പലിശ നിരക്ക് താരതമ്യം
പലിശ നിരക്ക് അടിസ്ഥാനമാക്കുമ്പോൾ മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഒരേ നിരക്കാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. ഇതിനാൽ തന്നെ മുതിർന്ന പൗരന്മാർക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാൾ പലിശ ബാങ്കിൽ ലഭിക്കും. എന്നാൽ സാധാരണ നിക്ഷേപകർക്ക് മുൻനിര പൊതുമേഖലാ ബാങ്കുകളേക്കാൾ പലിശ 2, 3, 5 വർഷ കാലയളവുകളിൽ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications