പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 11 മാസങ്ങള്‍ക്കിടെ ആര്‍ബിഐ 250 അടിസ്ഥാന നിരക്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇതിനോട് ചേര്‍ന്ന തരത്തില്‍ നിക്ഷേപ പലിശയും ബാങ്കുകള്‍ ഉയര്‍ത്തി. 11 മാസങ്ങള്‍ക്ക് മുന്‍പ് ശരാശരി 5 ശതമാനമായിരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇന്ന് 7 ശതമാനത്തിന് മുകളിലാണ്.
പലിശ നിരക്ക് പരിഗണിക്കുമ്പോള്‍ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളും മുന്നേറിയിട്ടുണ്ട്. ത്രൈമാസത്തില്‍ പലിശ നിരക്കുയര്‍ത്തുന്ന പോസ്റ്റ് ഓഫീസില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കാണ് ഈടാക്കുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെയും എസ്ബിഐ സ്ഥിര നിക്ഷേപത്തിൻെറയും പലിശ നിരക്കുകൾ തമ്മിലുള്ള താരതമ്യം നടത്താം.
പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശ നിരക്ക്
അടുത്ത കാലത്തായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കുറഞ്ഞ റിട്ടേണാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകള്‍ നല്‍കിയിരുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്ന് തവണ മാറ്റം വരുത്തിയതോടെ ടൈം ഡെപ്പോസിറ്റുകള്‍ ബാങ്ക് നിക്ഷേപങ്ങളുമായി കിടപിടിക്കുന്നതായി.
നേരത്തെ 5.50 ശതമാനായിരുന്ന 3 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ 1 ന് നിലവില്‍ വന്ന ലഘു സമ്പാദ്യ പദ്ധതികളുടെ പുതിയ നിരക്കില്‍ 10-70 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്.

ഏപ്രില്‍ 1 ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഒഴികെ ബാക്കി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ന്നു.
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതാനം പലിശയും ലഭിക്കും. മൂന്ന് വര്‍ഷ കാലാവധിയില്‍ 7 ശതമാനാണ് പലിശ നിരക്ക്. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമായിരുന്ന പലിശ നിരക്ക് 2023 ഏപ്രില്‍ 1 മുതല്‍ 7.5 ശതമാനമാക്കി ഉയര്‍ത്തി.
എസ്ബിഐ പലിശ നിരക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7.1 ശതമാനം വരെ പലിശ ലഭിക്കും. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.8 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ.
400 ദിവസം കാലാവധിയുള്ള അമൃത് കലശ് പ്രത്യേക സ്ഥിര നിക്ഷേപം പ്രകാരം 7.10 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.5 ശതമാനം പലിശ നിരക്കും എസ്ബിഐ നൽകുന്നു. 5 വർഷം മുതൽ 10 വർഷത്തേക്ക് 7.50 ശതമാനം പലിശയും 400 ദിവസത്തേക്ക് 7.60 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
മികച്ച പലിശ എവിടെ
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും നൽകുന്ന പലിശ നിരക്ക് തുല്യമാണ്. എന്നാൽ എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം എസ്ബിഐ 10 വർഷത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
പോസ്റ്റ് ഓഫീസിലെ കാലാവധി പരമാവധി 5 വർഷമാണ്. 5 വർഷത്തിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്കായ 7.50 ശതമാനം പോസ്റ്റ് ഓഫീസ് എല്ലാ നിക്ഷേപകർക്കും 5 വർഷത്തെ നിക്ഷേപത്തിന് നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
