സുരക്ഷിതത്വവും പരമാവധി ആദായവുമാണ് ഓരോ നിക്ഷേപകന്റെയും ലക്ഷ്യം. നിക്ഷേപങ്ങളില്‍ മിച്ച റിട്ടേണ്‍ നല്കുന്ന ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നവര്‍ പോലും വിശദമായ പഠനങ്ങളിലൂടെ സ്വന്തം പണം സുരക്ഷിതമാക്കാനുള്ള വഴികളാണ് നോക്കുന്നത്. സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കുന്നവരാണെങ്കില് നോക്കാവുന്നൊരു നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍. മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കുന്ന പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. ഈ പദ്ധതിയിലെ വിശദമായി പരിചയപ്പെടാം.
ഏതാണ് പദ്ധതി
മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ സ്വന്തമാക്കാന്‍ ചേരേണ്ടത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലാണ്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി പോസ്റ്റ് ഓഫീസ് ടൈം ഡോപ്പിസിറ്റ് അക്കൗണ്ട് എടുക്കാം. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.
10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടതല്‍ അക്കൗണ്ടെടുക്കാനും സാധിക്കും.
കാലാവധി
പോസ്റ്റ് ഓഫീസ് ടൈ ഡെപ്പോസിറ്റുകള്‍ 1 വര്‍ഷം 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ കാലാവധിയുള്ളവയാണ്. അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിൽ അപേക്ഷ നൽകി അക്കൗണ്ടിന്റെ കാലാവധി നീട്ടാവുന്നതാണ്. 1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് പരമാവധി 6 മാസത്തേക്ക് നീട്ടാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ 2 വര്‍ഷത്തേക്കാണ് നിക്ഷേപിച്ചതെങ്കിൽ ഇത് 12 മാസം വരെ കാലാവധി ഉയര്‍ത്തി നിക്ഷേപിക്കാം. 3 വർഷം, 5 വര്‍ഷ ടേം ഡെപ്പോസിറ്റുകൾക്ക് 18 മാസത്തേക്ക് കാലാവധി ഉയര്‍ത്താനാകും.
അക്കൗണ്ട് ആരംഭിക്കുന്ന സമയത്തോ കാലാവധിയിലോ നിക്ഷേപം നീട്ടാന്‍ അപേക്ഷ നല്‍കാം. നിക്ഷേപം 6 മാസത്തിന് ശേഷം പിന്‍വലിക്കാന്‍ സാധിക്കും. ഇങ്ങനെ പിന്‍വലിക്കുമ്പോള്‍ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക. 4 ശതമാനമാണ് നിലവിൽ പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ പുനഃപരിശോധിക്കും. മുതിർന്ന പൗരന്മാർക്കും പൊതുവിഭാഗത്തിനും ഒരേ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുക. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.5 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷത്തേക്കുള്ള ടൈം ഡെപ്പോസിറ്റിന് 5.7 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 5.8 ശതമാനവും പലിശ ലഭിക്കും.
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശയാണ് ലഭിക്കുക. 5 വർഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഒക്ടോബർ 1-നാണ് പുതുക്കി നിശ്ചയിച്ചത്. 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ആദായ നികുതി നിയമം 1961 സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.
കാല്‍ക്കുലേറ്റര്‍
മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ ചേര്‍ന്നൊരാള്‍ 8.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. 5.8 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നത്. ഇതുപ്രകാരം മൂന്ന് വര്‍ഷത്തേക്ക് 1,60,284 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ 10 ലക്ഷത്തിലധികം രൂപ നേടാന്‍ സാധിക്കും. ഇതേ തുക 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.7 ശതമാനം പലിശ നിരക്കിൽ 3,34,957 രൂപ പലിശ വരുമാനം നേടാം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications