പേടിഎം കുതിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; വീണുടയുമെന്ന് മക്വാറീ- കുഴങ്ങി നിക്ഷേപകര്‍

രാജ്യത്തെ ആദ്യ സ്റ്റാര്‍ട്ട്അപ്പുകളിലൊന്നും കാലക്രമേണ ഫിന്‍ടെക് കമ്പനിയായി വളരുകയും ചെയ്ത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ് പേടിഎം. ഓഹരി വിപണിയിലേക്കുളള കടന്നുവരവും ആഘോഷപൂര്‍വമായിരുന്നു. ആഭ്യന്തര വിപണിയുടെ ഇതുവരെയുളള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഐപിഒ എന്ന ഖ്യാതിയുമായാണ് അരങ്ങേറിയതെങ്കിലും പിന്നീടിങ്ങോട്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതിനാണ് സാക്ഷ്യം വഹിച്ചത്. കമ്പനിയില്‍ നിക്ഷേപമിറക്കിയവരില്‍ വലിപ്പ ചെറുപ്പമില്ലാതെ ഏവരുടേയും കൈപൊള്ളിയ അവസ്ഥ. ഇതിനിടെ, കമ്പനിയുടെ മൂന്നാം പാദ പ്രവര്‍ത്തനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ തന്നെ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും പേടിഎമ്മിന്റെ സമീപ ഭാവിയിലെ ഓഹരി വില സംബന്ധിച്ച നിരീക്ഷണങ്ങളും പങ്കുവച്ചു.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടം 778.5 കോടി രൂപയായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 481.70 കോടി രൂപയും കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 535 കോടി രൂപയുമായിരുന്നു നഷ്ടം രേഖപ്പെടുത്തിയിരുന്നത്. അതേസമയം, വരുമാനത്തില്‍ വന്‍ വര്‍ധന പ്രകടമാണ്. ഡിസംബര്‍ പാദത്തില്‍ 1456 കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായിരുന്ന 772 കോടി രൂപയായിരുന്നു. അതായത് വരുമാത്തില്‍ 89 ശതമാനം വര്‍ധനവ്.

ഇ-കൊമേഴ്സ്

കോവിഡിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് മേഖല ശക്തിപ്പെട്ടതും മെര്‍ച്ചന്റ് പേയ്‌മെന്റുകളുടെ എണ്ണം വര്‍ധിച്ചതും വരുമാനം കൂടാന്‍ കാരണമായതായി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 35 കോടി യൂസര്‍മാരും 2.5 കോടി വ്യാപാരികളും വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു എന്നാണ് പേടിഎം (BSE: 543396, NSE : PAYTM) അവകാശപ്പെട്ടത്.

ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്

ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്

അടുത്തിടെയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്് പേടിഎം ഓഹരികളുടെ സമീപ ഭാവിയിലെ ലക്ഷ്യവില 1,600-ല്‍ നിന്നും 1,460-ലേക്ക് താഴ്ത്തിയിരുന്നത്. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നതോടെ പേടിഎം ഓഹരികളുടെ റേറ്റിങ് 'ന്യൂട്രല്‍' എന്നതില്‍ നിന്നും 'ബൈ' എന്നതിലേക്ക് ഉയര്‍ത്തി. അതായത് ലക്ഷ്യവില നിലവിലെ വിലനിലവാരത്തില്‍ നിന്നും 53 ശതമാനം മുകളിലാണ്. സമാനമായി ഒരു ബുള്ളിഷ് ട്രെന്‍ഡ് ഓഹരിയില്‍ ഉണ്ടായാല്‍ 2,090 വരെ പോകാമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ ഓഹരി 820 രൂപ വരെ ഇടിയാമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കുക്കൂട്ടുന്നു.

സമീപ ഭാവി

അതായത് സമീപ ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന മോശം നിലവാരം നിലവിലെ വിലയില്‍ നിന്നും 14 ശതമാനം മാത്രം താഴെയാണ്. എന്നാല്‍ ഏറ്റവും അനുകൂല സാഹചര്യത്തില്‍ ഉയരാവുന്ന വില 119 ശതമാനം മുകളിലുമാണ്. അതിനാല്‍ നിക്ഷേപത്തിനായി എടുക്കുന്ന റിസ്‌കും നേട്ടവും തമ്മിലുള്ള അനുപാതം മികച്ചതെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാണിക്കുന്നത്. വരുമാനം വര്‍ധിക്കുകയും പ്രവര്‍ത്തനലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുകയും ചെയ്താല്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ അറ്റനഷ്ടം ഒഴിവാക്കാനായേക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. കൂടാതെ കരുതല്‍ ധനശേഖരം മികച്ച നിലയിലായതിനാല്‍ നിലവിലെ നഷ്ടക്കണക്ക് തുടര്‍ന്നാല്‍ പോലും സമീപകാലത്ത് ഫണ്ട് ആവശ്യം വരില്ലെന്നതും അനുകൂല ഘടകമായി ഗോള്‍ഡ്മാന്‍ സാക്‌സ് സൂചിപ്പിക്കുന്നു.

മക്വാറീ പറയുന്നത്

മക്വാറീ പറയുന്നത്

പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ മക്വാറീ റിസര്‍ച്ച്, തുടര്‍ന്നും പേടിഎം ഓഹരികളുടെ റേറ്റിങ് 'അണ്ടര്‍പെര്‍ഫോം' ആയി നിലനിര്‍ത്തിയിരിക്കുകയാണ്. കൂടാതെ ഓഹരികളുടെ ലക്ഷ്യവില 700-ലേക്ക് താഴ്ത്തുകയും ചെയ്തു. അതായത് നിലവിലെ ക്ലോസിങ് വിലയില്‍ നിന്നും 20 ശതമാനം താഴെയാണ് പുതുക്കിയ ലക്ഷ്യവില. പേടിഎമ്മിന്റെ മൂന്നാം പാദത്തില്‍ നഷ്ടം വര്‍ധിക്കാനുള്ള പ്രധാന കാരണം 390 കോടി രൂപ ഓഹരിക്ക് പകരമായി ജീവനക്കാര്‍ക്ക് (ESOP) നല്‍കിയതു കൊണ്ടാണ്. ഇക്കാര്യം നേരത്തെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലാണ് റേറ്റിങ് ഉയര്‍ത്താത്തതെന്നും മക്വാറീയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പേടിഎം

പേടിഎം

നോയിഡ ആസ്ഥാനമായ ഓണ്‍ലൈന്‍ പേയ്‌മെന്റ ഇടപാടും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് പേടിഎം. മൊബൈല്‍ റീച്ചാര്‍ജിങ് സംവിധാനവുമായി 2010-ല്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപിച്ചത്. പിന്നീട് മൊബൈല്‍ വാലറ്റായും ധനകാര്യ മേഖലയിലെ സേവനദാതാവായും വളര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം വ്യാപാരികളുടെ ശൃംഖലയുള്ള പേടിഎമ്മിന് ഇന്ത്യയിലെ മെര്‍ച്ചന്റ്- പേയ്മെന്റ് മാര്‍ക്കറ്റില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. ഔദ്യോഗികമായി വണ്‍-97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന് വിളിക്കുന്ന പേടിഎം, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18,300 കോടി രൂപയാണ് വിപണിയില്‍ നിന്നും സമാഹരിച്ചത്. 2,150 രൂപയ്ക്ക് ഇഷ്യൂ ചെയ്ത ഓഹരികള്‍, നിലവില്‍ 55 ശതമാനത്തോളം താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X