നിക്ഷേപിച്ചാൽ 10 ലക്ഷം ഉറപ്പ്; പിപിഎഫോ, മ്യൂച്വൽ ഫണ്ടോ ആര് ആദ്യം ലക്ഷാധിപതിയാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 ലക്ഷം രൂപയുടെ സമ്പാദ്യം ആഗ്രഹിക്കാത്തത് ആരാണ്. ആ ലോകത്ത് സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗവും. പിന്നെന്തു കൊണ്ടാണ് പലരും സമ്പന്നതയിലേക്ക് എത്താത്തത്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പലരും ഇതിന് വേണ്ടി പരിശ്രമിക്കുന്നില്ലെന്നാണ്. എന്നാല്‍ ലോട്ടറിയടിച്ച് സമ്പന്നനാകാനുള്ള പരിശ്രമത്തിലാണ് പലരും. നിക്ഷേപമെന്നത് പലരുടെയും മുന്നിലുള്ള ലക്ഷ്യങ്ങളിലല്ല. ചിട്ടയോടുള്ള നിക്ഷേപങ്ങള്‍ ക്ഷമയോടെ കാത്തിരുന്നാല്‍ 10 ലക്ഷത്തിലെത്തിക്കാം.

 

എത്ര സമയമെടുക്കും

എത്ര സമയമെടുക്കും

ക്ഷമയാണ് നിക്ഷേപത്തില്‍ ആവശ്യമായി വേണ്ടത്. ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലൂടെയുള്ള 10 ലക്ഷം നേടാം. ഇതിന് നിക്ഷേപം എത്ര കാലം തുടരണം, എത്ര തുക മാസത്തിൽ നിക്ഷേപിക്കണം എന്നിവ നോക്കാം.

Also Read: ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് ഇനി മുതല്‍ 8% പലിശ! റിപ്പോ നിരക്ക് വര്‍ധനവ് എങ്ങനെ സ്വാധീനിക്കും

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

സുരക്ഷിത നിക്ഷേപങ്ങളില്‍ മുന്‍പന്തിയിലാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനാല്‍ പൂര്‍ണ സുരക്ഷിതത്വമുണ്ട്. നിക്ഷേപത്തിനും പലിശയ്ക്കും പൂര്‍ണമായും നികുതിയിളവുമുള്ള ചുരുക്കം നിക്ഷേപങ്ങളിലൊന്നാണിത്. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. സാമ്പത്തിക വര്‍ഷത്തിന്റെ പാദങ്ങളില്‍ പിപിഎഫ് പലിശ പുനഃപരിശോധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനമാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്. മാസത്തിലോ വർഷത്തിലോ പിപിഎഫിൽ നിക്ഷേപിക്കാം.

Also Read: കെഎസ്എഫ്ഇ ചിട്ടിയിലെ പൂഴിക്കടകൻ; പണം നേടാം പലിശയില്ലാതെ, ഒറ്റദിവസം കൊണ്ട് വിളിച്ചെടുക്കാം ലക്ഷങ്ങൾ

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

ഡെബ്റ്റ്, ഇക്വിറ്റി, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ തരം മ്യൂച്വല്‍ ഫണ്ടുകളുണ്ട്. സ്ഥിര വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളായ കോര്‍പ്പറേറ്റ് ബോണ്ട്, ട്രഷറി ബില്‍, കോമേഷ്യല്‍ പേപ്പര്‍, ഗവണ്‍മെന്റ് സെക്യൂരിറ്റി എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നവയാണ് ഡെബ്റ്റ് ഫണ്ടുകള്‍. നിക്ഷേപത്തില്‍ കുറഞ്ഞ റിസ്‌കെടുക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ്. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ ബാധകമാകാത്ത നിക്ഷേപം കൂടിയാണിത്.

Also Read: നിക്ഷേപിച്ചാൽ വളരും വിളയും; കയ്യിൽ 2 ലക്ഷമുണ്ടെങ്കിൽ നേട്ടം കൊയ്യാൻ പറ്റിയ നിക്ഷേപങ്ങൾ

ഇക്വിറ്റി ഫണ്ട

ഇക്വിറ്റി ഫണ്ടുകളുടെയും ഡെബ്റ്റ് ഫണ്ടുകളുടെയും മിശ്രിതമാണ് ഹൈബ്രിഡ് ഫണ്ടുകള്‍. മിതമായ റിസ്‌കിനൊപ്പം ഡെബ്റ്റ് ഫണ്ടുകളെക്കാള്‍ ആദായം നല്‍കുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകള്‍. ഡെബ്റ്റ് ഫണ്ടുകളെക്കാള്‍ റിസ്‌ക് കൂടിയവും ഇക്വിറ്റിയെക്കാള്‍ സുരക്ഷിതമായവുമാണ് ഇവ. ഇക്വിറ്റി നിക്ഷേപങ്ങള്‍ വിവിധ കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപം നടത്തുന്നത്.

ഉയര്‍ന്ന ആദായം ലഭിക്കുന്നതിനായി വിവിധ സെക്ടറുകളിലെ വ്യത്യസ്ത മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനുള്ള ഓഹരികളില്‍ നിക്ഷേപിക്കും. മറ്റ് മ്യൂച്വല്‍ ഫണ്ടുകളെക്കാള്‍ ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നല്‍കുന്നവയാണ് ഇവ.

എത്രകാലമെടുക്കും- പിപിഎഫ്

എത്രകാലമെടുക്കും- പിപിഎഫ്

ഗോള്‍ പ്ലാനിംഗ് കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെ നിക്ഷേപത്തില്‍ നിന്ന് 10 ലക്ഷം രൂപ സമ്പാദിക്കാന്‍ എത്ര കാലമെടുക്കുമെന്ന് നോക്കാം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ മാസത്തില്‍ 5,711 രൂപയോളം നിക്ഷേപിച്ചാലാണ് 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാന്‍ സാധിക്കുക. 3,109 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം കൊണ്ട് 10 ലക്ഷം സമ്പാദിക്കാം. പിപിഎഫ് നിക്ഷേപത്തിലൂടെ 5 വര്‍ഷം കൊണ്ട് 10 ലക്ഷം നേടാന്‍ 13,849 രൂപ മാസത്തില്‍ നിക്ഷേപിക്കണം.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ കാറ്റഗറി ആവേറേജ് റിട്ടേണ്‍ നിരക്ക് 10 ശതമാനമായാല്‍ 15 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാന്‍ മാസത്തില്‍ 2,392 രൂപയാണ് നിക്ഷേപിക്കേണ്ടത്. 10 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താന്‍ 4,841 രൂപ നിക്ഷേപിക്കണം. 8,199 രൂപ മാസം നിക്ഷേപിച്ചാല്‍ 7 വര്‍ഷം കൊണ്ടും 12,806 രൂപ മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്ക് 5 വര്‍ഷം കൊണ്ട് നിക്ഷേപം 10 ലക്ഷമാക്കാന്‍ സാധിക്കും.

ആവേറേജ് റിട്ടേണ്‍

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ കാറ്റഗറി ആവേറേജ് റിട്ടേണ്‍ നിരക്ക് 4 ശതമാനമായാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം നേടാന്‍ മാസം 6,768 രൂപ നിക്ഷേപിക്കണം. 5 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താന്‍ 15,033 രൂപയും 15 വര്‍ഷം കൊണ്ടാണെങ്കില്‍ 4,050 രൂപയും മാസം കരുതണം.

ഹൈബ്രിഡ് ഫണ്ടില്‍ കാറ്റഗറി ആവേറേജ് റിട്ടേണ്‍ നിരക്ക് 6 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. മാസം 6,071 രൂപ നിക്ഷേപിക്കുമ്പോള്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം ലഭിക്കും. 5 വര്‍ഷം കൊണ്ട് 10 ലക്ഷം നേടാന്‍ 14,261 രൂപ മാസം നിക്ഷേപിക്കണം. 6,950 രൂപ മാസത്തില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷവും 3,421 രൂപ നിക്ഷേപിച്ചാൽ 15 വര്‍ഷവും വേണം.

Read more about: investment ppf mutual fund
English summary

PPF And Mutual Fund Calculator; How Much Is Needed To Become Millionaire

PPF And Mutual Fund Calculator; How Much Is Needed To Become Millionaire
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X