വിരമിക്കലിന് ശേഷം സുവർണകാലമാണ്. ഇത്രയും കാലത്തെ ജോലിയുടെയും അനുഭവങ്ങളുടെയും ഓർമയുമായി ശാന്തമായ ജീവിതം നയിക്കാനഗ്രഹിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള ജീവിതം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഇതിനൊത്ത് ജീവിക്കാൻ പണം വേണം. ആവശ്യത്തിന് പണമുണ്ടെങകിൽ മാത്രമാണ് ആയാസമില്ലാതെ വിശ്രമ ജീവിതം നയിക്കാനാവുക. ഇതിനായി ജോലിക്കാലത്ത് സമ്പാദിക്കണം. കുറഞ്ഞത് 40 വയസിനുള്ളിലെങ്കിലും നിക്ഷേപം തുടങ്ങണം. വിരമിക്കല്‍ കാലത്തിന് ശേഷം ആയാസമില്ലാതെ ജീവിക്കാനൊരുങ്ങുന്നവര്ക്ക് റിട്ടയര്‍മെന്റ് പ്ലാനുകള്‍ നിരവധിയുണ്ട്. വിരമിക്കല്‍ സമ്പാദ്യത്തിലേക്ക് ഉള്‍പ്പെടുത്താവുന്ന രണ്ട് നിക്ഷേപങ്ങളാണ് നാഷണല്‍ പെന്ഷന് സിസ്റ്റ( എന്‍പിഎസ്)വും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്).
നാഷണൽ പെൻഷൻ സിസ്റ്റം
കേന്ദ്രസര്‍ക്കാറിന്റെ പെന്ഷന് പദ്ധതിയാണ് എന്‍പിഎസ്. കേന്ദ്രസര്‍ക്കാറിന്റെ പെന്ഷന് പദ്ധതിയായ എന്‍പിഎസ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ലാണ് അവതരിപ്പിച്ചത്. പിന്നീട് 2009 ല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ചേരാവുന്ന തരത്തിലേക്ക് പദ്ധതി മാറ്റി. രാജ്യത്തെ പൗരന്മാരുടെ വാര്‍ധക്യ കാല സുരക്ഷയാണ് പദ്ധതി ലക്ഷ്യമിടുന്നത്.രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഈ പെന്ഷന് പദ്ധതിയിലേക്ക് ചേരാം. ജോലി കാലത്ത് പെന്ഷന് അക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണം. ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് ഒരു ശതമാനം തുക പിന്‍വലിക്കാനും മറ്റൊരു ശതമാനം പെന്‍ഷനായി മാറ്റിവെയ്ക്കുകയും ചെയ്യാം. ടെയര്‍-1, ടെയര്‍-2 എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകള്‍ എന്‍പിഎസിലുണ്ട്. ടെയര്‍-1 അക്കൗണ്ടിന് 60 വയസ് പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. ടെയര്‍-2 അക്കൗണ്ട് ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
സര്‍ക്കാറിന്റെ പിന്തുണയുള്ള മറ്റൊരു വിരമിക്കല്‍ സമ്പാദ്യ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ഉള്‍പ്പെടാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് പിപിഎഫ് കൂടുതലായും ആശ്വാസമാകുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ നിന്നും പിപിഎഫില്‍ ചേരാനാകും. പതിനഞ്ച് വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. ഉയര്‍ന്ന പലിശ പിപിഎഫ് വാഗാദ്നം ചെയ്യുന്നുണ്ട്.
എന്‍പിഎസും പിപിഎഫും
18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എന്‍പിഎസില്‍ ചേരാനാവുക. എന്നാല്‍ പിപിഎഫില്‍ പ്രായപരിധിയില്ല. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് പണം നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് 60 വയസ് വരെ എന്‍പിഎസില്‍ നിക്ഷേപിക്കാം. 70 വയസ് വരെ അക്കൗണ്ട് തുടരാന്‍ പറ്റും. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി. അഞ്ച് വര്‍ഷം വീതം പിപിഎഫ് നിക്ഷേപം തുടര്‍ന്നു കൊണ്ടു പോകാം. നിക്ഷേപം ആരംഭിച്ച് ആറ് വര്‍ഷം പൂര്‍ത്തിയായാല്‍ ഭാഗികമായ പിന്‍വലിക്കല്‍ പിപിഎഫ് അനുവദിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും പിപിഎഫ് അക്കൗണ്ടുകളുടെ പലിശ പുനര്‍ നിശ്ചയിക്കും. നിലവില്‍ 7.1 ശതമാനമാണ് പലിശ. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം അവസാനിക്കുന്ന ജൂണില്‍ പലിശ പുനര്‍ നിശ്ചയിക്കും. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ സെക്യൂരിറ്റി എന്നിവയില്‍ നിന്നുള്ള ആദായം അനുസരിച്ചാണ് എന്‍പിഎസ് നിക്ഷേപകര്‍ക്ക് ആദായം നല്‍കുന്നത്. വിപണിയുടെ സ്ഥിരതയും ഫണ്ട് മാനേജരുടെ പ്രകടനവും തിരഞ്ഞെടുത്ത ഫണ്ടിന്റ പ്രകടവും അടിസ്ഥാനമാക്കിയാണ് ആദായം ലഭിക്കുക.
വര്‍ഷത്തില്‍ പിപിഎഫിലും എന്‍പിഎസിലും നിക്ഷേപിക്കാനുള്ള ചുരുങ്ങിയ പരിധി 500 രൂപയാണ്. പിപിഎഫില്‍ 1.5 ലക്ഷത്തില്‍ കൂടുതല്‍ വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. എന്‍പിഎസില്‍ നിക്ഷേപത്തിന് നിശ്ചിത പരിധി പറയുന്നില്ല. അതേസമയം നിക്ഷേപം ശമ്പളത്തിന്റെ 10 ശതമാനം കടക്കാന്‍ പാടില്ല. പിപിഎഫില്‍ സാമ്പത്തിക വര്‍ഷത്തില്‍ നടത്തുന്ന നിക്ഷേപത്തിന് 1.5 ലക്ഷം വരെ ആദായ നികുതി ഇളവുണ്ട്. കാലാവധിക്ക് ശേഷം പിന്‍വലിക്കുമ്പോഴുള്ള പലിശയ്ക്ക് പൂര്‍ണമായും നികുതി ഇളവുണ്ട്. എന്‍പിഎസിലെ നിക്ഷേപത്തിനും 1.5 ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. 50,000 രൂപയുടെ അധിക നികുതിയിളവും എന്‍പിഎസ് നിക്ഷേപത്തിനുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications