ഭാവിയില്‍ വരുന്ന ചെലവുകളെ നേരിടാനുള്ള തുക നിക്ഷേപത്തിലൂടെ ഉണ്ടാക്കിയെടുക്കുക എന്നതാണ് സാധാരണക്കാര്‍ ചെയ്യുന്ന രീതി. വിരമിക്കല്‍ കാലത്തേക്കും അടക്കമുള്ള ചെലവുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങളാണ് അനുയോജ്യം. ഇതിന് അനുയോജ്യമായ ചില പദ്ധതികള്‍ പോസ്റ്റ് ഓഫീസിലുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ ഭാവി ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഉദ്യേശിക്കുന്നവര്‍ക്ക് 15 വര്‍ഷ കാലാവധിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കാം.
ദിവസം 150 രൂപ മാറ്റിവെയ്ക്കുന്നവര്‍ക്ക് കാലാവധിയില്‍ ഉറപ്പായ 20 ലക്ഷം രൂപ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വഴി നേടാനാകും. ഓഹരി വിപണി നിക്ഷേപങ്ങള്‍ പോലെ പണ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ ഇവിടെയില്ല. പദ്ധതിയുടെ വിശദാംശങ്ങളും കാല്‍ക്കുലേറ്ററും ചുവടെ നോക്കാം.
അക്കൗണ്ടെടുക്കൽ
രാജ്യത്തെ പൗരന്മാർക്ക് പ്രായത്തിന്റെ നിബന്ധനകളില്ലാതെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. 10 വയസ് പൂർത്തിയായ കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസ്, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നാണ് പിപിഎഫ് അക്കൗണ്ടെടുക്കാൻ സാധിക്കുന്നത്. ഇതിനായി ആവശ്യമുള്ള രേഖകൾ താഴെ പറയുന്നവയാണ്.
* പാൻ കാർഡ്
* രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
* മേൽവിലാസം, തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ്.
പലിശ നിരക്ക്
7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദങ്ങളിലും പലിശ നിരക്ക് പുനഃപരിശോധിക്കും. പലിശ നിരക്ക് വര്‍ധനവിന് അനുസരിച്ച് പിപിഎഫ് നിക്ഷേപവും വളരും. ജനുവരി- മാര്‍ച്ച് പാദത്തിലെ പലിശ നിരക്ക് ഡിസബര്‍ 31ന് തീരുമാനിക്കും. 15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താന്‍ സാധിക്കും.
നിക്ഷേപം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലെ നിക്ഷേപം നടത്താന്‍ സാധിക്കും. 15 വർഷ കാലയളവിൽ എല്ലാ വർഷത്തിലും ഒരു തവണ നിക്ഷേപം നടത്തേണ്ടതുണ്ട്. 1.50 ലക്ഷം രൂപയാണ് പിപിഎഫില്‍ നിക്ഷേപിക്കാവുന്ന തുകയുടെ വാര്‍ഷിക പരിധി. മാസത്തില്‍ പരമാവധി 12,500 രൂപ നിക്ഷേപിക്കാം.
വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. നിക്ഷേപത്തിൽ നിന്ന് വായ്പ സൗകര്യം ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാമത്തെ സാമ്പത്തിക വര്‍ഷം മുതല്‍ ഏഴാമത്തെ സാമ്പത്തിക വര്‍ഷം വരെ വായ്പ ലഭിക്കും.
കാൽക്കുലേറ്റർ
മാസത്തില്‍ 35,000 രൂപ വരുമാനമുള്ള 25 വയസുള്ള വ്യക്തി നിക്ഷേപിക്കുന്ന രീതി പരിശോധിക്കാം. ദിവസം 150 രൂപ മാറ്റിവെച്ചാല്‍ മാസത്തില്‍ 4500 രൂപ മാത്രമാണ് പിപിഎഫ് നിക്ഷേപത്തിനായി മാറ്റേണ്ടി വരുന്നത്. വര്‍ഷത്തില്‍ 54000 രൂപ ഇത്തരത്തില്‍ നിക്ഷേപിക്കാം. ഇത് 15 വര്‍ഷം കൊണ്ട് 8.10 ലക്ഷം രൂപ നിക്ഷേപിക്കും.
ഇതിനൊപ്പം 6,54,555 രൂപ പലിശയും ചേര്‍ത്ത് 14,64,555 രൂപയാണ് 15 വര്‍ഷത്തിന് ശേഷം ലഭിക്കുക. മാസത്തിൽ 5,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിന് ശേഷം ഇന്നത്തെ പലിശ നിരക്കിൽ 16.27.284 രൂപയാണ് ലഭിക്കുക.
5 വര്‍ഷം നിക്ഷേപ കാലാവധി നീട്ടുകയാണെങ്കില്‍ 10,80,000 രൂപ നിക്ഷേപിക്കും. ഇതിന് ലഭിക്കുന്ന 13,16,984 രൂപ പലിശയും ചേര്‍ത്ത് 23,96,984 രൂപ ലഭിക്കും. നിലവിലെ 7.1 ശതമാനം പലിശ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലാണിത്. കാലാവധിക്കുള്ളില്‍ പലിശ നിരക്കുയരുമ്പോള്‍ ഇതിനൊത്ത നേട്ടം നിക്ഷേപകന് ലഭിക്കും.
നികുതി നല്‍കേണ്ട
പിപിഎഫ് പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇള് ലഭിക്കും. ഇതോടൊപ്പം കാലാവധിയില്‍ കൈപ്പറ്റുന്ന തുകയ്ക്കും നികുതി നല്‍കേണ്ട ആവശ്യമില്ല.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications