കോടിപതിയാകൻ നിക്ഷേപം ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ്. ലക്ഷ്യം വലുതായതിനാൽ തന്നെ ദീർഘകാലം അതിനായി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ അച്ചടക്കവും ക്ഷമയും ചേർന്നൊരു നിക്ഷേപ തന്ത്രം ഇവിടെ ഉപയോഗിക്കണം. മ്യൂച്വൽ ഫണ്ട് വഴിയും റിസ്ക് കുറഞ്ഞ നിക്ഷേപങ്ങൾ വഴിയും ഇന്നത്തെ കാലത്ത് കോടപതിയാകാം.
മ്യൂച്വൽ ഫണ്ടിൽ റിസ്കെടുക്കാൻ സാധിക്കുന്നവർക്ക് 15*15*15 റൂൾ ഇതിനുള്ളൊരു തന്ത്രമാണ്. എന്നാൽ റിസ്കെടുക്കാൻ സാധിക്കാത്തൊരാളാണെങ്കിൽ പറ്റിയൊരു നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ദീർഘകാല നിക്ഷേപം ആയതിനാൽ വേണ്ടത്ര സാവകാശം നൽകേണ്ടതുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
രാജ്യത്തെ ഏറ്റവും ജനകീയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുന്നത്. 2020 മുതല്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം.
അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള രേഖകൾ എന്നിവ ആവശ്യമാണ്. പാൻ കാർഡും ആവശ്യമാണ്.
അക്കൗണ്ട് ആർക്കൊക്കെ
പ്രായ വ്യത്യാസമില്ലാതെ ആർക്കും നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുന്നുള്ളൂ. പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ നേരത്തെ തുടങ്ങിയ അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാം.
നിക്ഷേപ തുക
വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപ രൂപ നിക്ഷേപത്തിനായി വേണം. പരമാവധി 1.50 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. മാസത്തിലോ വര്‍ഷത്തില്‍ ഒറ്റത്തവണയായോ നിക്ഷേപം നടത്താം. 15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പരമാവധി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നൊരാൾ മാസത്തിൽ 12,500 രൂപ നിക്ഷേപിക്കണം. 500 രൂപ വർഷത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 42 രൂപ നിക്ഷേപിച്ചാൽ മതി.
എങ്ങനെ കോടിപതിയാകാം
സാധാരണ നിക്ഷേപത്തിലൂടെ കോടിപതിയാവുക എന്നത് അല്‍പം പ്രയാസം പിടിച്ച ജോലിയാണ്. അച്ചടക്കത്തോടെയുള്ള സ്ഥിരമായ നിക്ഷേപവും ക്ഷമാപൂര്‍വം കാത്തിരുന്നാലും കോടിപതിയാകാന്‍ സാധിക്കും. ഇതിന് പിപിഎഫില്‍ സഹായകമാകുന്ന ഘടകമാണ് കോമ്പൗണ്ടിംഗ്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകര്‍ക്ക് 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി വര്‍ധിപ്പിക്കാം. നിക്ഷേപത്തോടെയും നിക്ഷേപമില്ലാതെയും കാലാവധി ഉയര്‍ത്താം. നിക്ഷേപത്തോടൊപ്പം കാലാവധി ഉയര്‍ത്തിയാല്‍ പഴയ നിക്ഷേപത്തിനും പുതിയ നിക്ഷേപത്തിനും പലിശ ലഭിക്കും.
15 വര്‍ഷ കാലാവധിക്ക് ശേഷം നിക്ഷേപം ഉയര്‍ത്തുമ്പോള്‍ 25 വര്‍ഷ കാലയളവില്‍ കോടിപതിയാകും. 1.5 ലക്ഷം രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. മാസത്തിലാണെങ്കില്‍ 8,333 രൂപ നിക്ഷേപിക്കണം. 25 വര്‍ഷ കാലയളവില്‍ നിക്ഷേപം നടത്തുമ്പോള്‍ കാലാവധിയില്‍ 1,03,08,015 രൂപ ലഭിക്കും. 7.10 ശതമാനം പലിശ നിരക്കില്‍ തന്നെ നിക്ഷേപം തുടരുമ്പോള്‍ 37,50,000 രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിലൂടെ 65,58,015 രൂപ പലിശയായി ലഭിക്കും.
നികുതി നല്‍കേണ്ട
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പലിശയ്ക്ക് നികുതി നൽകേണ്ടതില്ല. അതിനാൽ കാലാവധിയിൽ 1 കോടി രൂപ നേടുമ്പോഴും നികുതിയായി ഒരു തുകയും നൽകേണ്ടി വരുന്നില്ലെന്ന പ്രത്യേകതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
