കോടികൾ സമ്പാദിക്കാൻ ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും സഹായിക്കുമെങ്കിലും ഈ നിക്ഷേപങ്ങളിൽ അതിനൊത്ത നഷ്ട സാധ്യതയുമുണ്ട്. അപകട സാധ്യത കുറഞ്ഞ പദ്ധതികൾ വഴി കോടികൾ സമ്പാദിക്കാൻ സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം. റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളിലേക്ക് നിക്ഷേപിക്കാവുന്നതാണ് എന്നതാണ് ഇതിനുള്ള ഉത്തരം.
സുരക്ഷിതത്വത്തിനൊപ്പം നികുതി ഇളവുകള്‍, മാന്യമായ ആദായം എന്നിവ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ചേരുന്നൊരു സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വാർധക്യ വരുമാന സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പൂർണമായും നികുതി ഇളവുള്ള ഈ പദ്ധതി1968 ജൂലൈ 1 നാണ് ആരംഭിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയും നികുതി ഇളവും മാന്യമായ പലിശ നിരക്കും പദ്ധതിയുടെ എടുത്തു കാണിക്കാവുന്ന നേട്ടങ്ങളാണ്
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം. ഒരാൾക്ക് ഒരു അക്കൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്.
അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള രേഖകൾ എന്നിവ ആവശ്യമാണ്. പാൻ കാർഡും ആവശ്യമാണ്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ പ്രായ വ്യത്യാസമില്ലാതെ ആർക്കും നിക്ഷേപിക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം.
* പ്രവാസി ഇന്ത്യക്കാർക്ക് നേരത്തെ തുടങ്ങിയ അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാം. എന്നാൽ പുതിയ അക്കൗണ്ടെടുക്കാൻ സാധിക്കില്ല.
* വര്‍ഷത്തില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.50 ലക്ഷം രൂപയാണ്. ഇത് പൂര്‍ണമായും നികുതി ഇളവ് ലഭിക്കുന്ന തുകയാണ്.
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടെടുത്തൊരാള്‍ വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം.
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം പലിശ നല്‍കും. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തി ആവശ്യമായ വര്‍ധനവ് നടത്തും.
* 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്താം.
* വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിദായകന് നികുതി ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകേണ്ടതില്ല. ഇതിനാൽ കാലാവധിയിൽ പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുക നികുതി രഹിതമാണ്.
25 വര്‍ഷത്തെ നിക്ഷേപത്തിലൂടെയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വഴി ഒരു കോടി രൂപ സ്വന്തമാക്കാന്‍ സാധിക്കുക. ഇവിടെ 65 ലക്ഷം രൂപ പലിശയായി ലഭിക്കും. മാസ തവണകളായോ വര്‍ഷത്തില്‍ ഒറ്റത്തവണയായോ നിക്ഷേപിക്കുന്ന തുകയ്ക്ക് കൂട്ടുപലിശയുടെ ഗുണം ലഭിക്കും. പിപിഎഫ് കാല്‍ക്കുലേറ്റര്‍ പ്രകാരം മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക 12,500 രൂപയാണ്. 15 വര്‍ഷത്തേക്ക് 12,500 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 40.68 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക. 22.50 ലക്ഷത്തിന്റെ നിക്ഷേപവും 18.18 ലക്ഷം രൂപ പലിശയും ചേര്‍ത്താണ് ഈ തുക ലഭിക്കുക.
നിക്ഷേപം 2 തവണ 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ റിസ്‌കില്ലാതെ 1 കോടി നേടാനാകും. 25 വര്‍ഷത്തേക്ക് 37.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഇതില്‍ നിന്ന് 65.58 ലക്ഷം രൂപയുടെ പലിശ നേടാന്‍ സാധിക്കും. ഇതു രണ്ടും ചേര്‍ത്ത് ആരെ 1.038 കോടി രൂപ സ്വന്തമാക്കാന്‍ സാധിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications