നിക്ഷേപത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവർക്ക് ഓരോ ലക്ഷ്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. ചെറിയ തുകയിൽ നിന്ന് പടർന്ന് പന്തലിച്ച് വലിയ ആദായം നൽകുന്ന നിക്ഷേപങ്ങളാണ് ഇത്തരക്കാർ തിരഞ്ഞെടുക്കുന്നത്. ഇവിടെയാണ് കൂട്ടുപലിശ എന്ന മാന്ത്രികന്റെ പ്രകടനം അറിയേണ്ടത്. എല്ലാ നിക്ഷേപങ്ങൾക്കും ആദായം ലഭിക്കും. ചിലയിടത്ത് പലിശയായി ലഭിക്കും. ലഭിക്കുന്ന പലിശയ്ക്ക് മുകളിലും പലിശ ലഭിക്കുന്നതാണ് കൂട്ടുപലിശ.
ഇത്തരത്തിലുള്ളൊരു നിക്ഷേപമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മാസത്തിൽ 12,500 രൂപയുടെ ചെറിയ നിക്ഷേപം കൊണ്ട് 2.27 കോടി രൂപ നേടാൻ സാധിക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. രാജ്യത്തെ പൗരന്മാർക്ക് പ്രായ പരിധിയില്ലാതെ ചേരാൻ സാധിക്കുന്നു നിക്ഷേപ പദ്ധതിയാണിത്. കേന്ദ്രസർക്കാറിൻെറ ഗ്യാരണ്ടിയുള്ളതിനാൽ പണത്തിന്റെ സുരക്ഷിതത്വം ഈ നിക്ഷേപം ഉറപ്പ് നൽകുന്നു. ഇതോടൊപ്പം മാന്യമായ പലിശ നിരക്കും നികുതി ഇളവുകളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.
നിക്ഷേപിക്കാവുന്ന തുക
വര്‍ഷത്തില്‍ 1.50 ലക്ഷമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാന്‍ സാധിക്കുക. ഇതിനാല്‍ മാസത്തില്‍ പരമാവധി 12,500 രൂപയാണ് നിക്ഷേപിക്കേണ്ടത്. വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഇതുപ്രകാരം മാസത്തിൽ 42 രൂപ കുറഞ്ഞത് നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസിലെ ദേശസാത്കൃത ബാങ്കിൽ നിന്നോ പിപിഎഫിൽ ചേരാം.
നിക്ഷേപത്തിന് പൂര്‍ണമായും നികുതി ഇളവുണ്ട്. നിക്ഷേപിക്കുന്ന തുക ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതി ഇളവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും നികുതി ഇളവ് ലഭിക്കും.
കാലാവധി
15 വര്‍ഷമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി. 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി കൂട്ടാന്‍ സാധിക്കും. ഇതിനായി നിക്ഷേപമുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ 16എച്ച് ഫോം സമര്‍പ്പിക്കണം. 15-ാം വര്‍ഷത്തിലാണ് ഫോം സമര്‍പ്പിക്കേണ്ടത്. വീണ്ടും കാലാവധി ഉയര്‍ത്തണമെങ്കില്‍ 20-ാം വര്‍ഷത്തില്‍ വീണ്ടും 16എച്ച് ഫോം സമര്‍പ്പിക്കണം.
പിപിഎഫ് പലിശ നിരക്ക്
നിലവില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നല്‍കുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പിപിഎഫ് പലിശ നിരക്ക് പുന പരിശോധിക്കും. ഇതിനാല്‍ തന്നെ പലിശ നിരക്ക് മാറാന്‍ സാധ്യതയുണ്ട്. മാറിയ പലിശ നിരക്കിന്റെ ഗുണം നിക്ഷേപകര്‍ക്ക് ലഭിക്കും.
നിലവിലെ സാഹചര്യത്തില്‍ 12,500 രൂപ മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 35 വര്‍ഷത്തിന് ശേഷം 2.27 കോടി രൂപ നേടാന്‍ സാധിക്കും. ഇതിനാല്‍ തന്നെ വിരമിക്കല്‍ കാല നിക്ഷേപമായി കാണാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്.
35 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 15, 20, 25, 30 വര്‍ഷങ്ങളില്‍ 16എച്ച് ഫോം സമര്‍പ്പിച്ച് കാലാവധി കൂട്ടി വാങ്ങണം. 35 വര്‍ഷത്തേക്ക് 52,50,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇതില്‍ നിന്ന് പലിശയായി 1,74,47,587 രൂപ ലഭിക്കും. ആകെ കാലാവധിയില്‍ 2,26,97,857 രൂപയാണ് ലഭിക്കുക.
നിക്ഷേപം പിൻവലിക്കൽ
നിക്ഷേപം 5 വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ പിന്‍വലിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. 50 ശതമാനം തുകയാണ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. 15 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്ബുക്ക് കൂടി സമര്‍പ്പിച്ച് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications