സുരക്ഷിതത്വം നോക്കുന്നവരാണെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ നിന്നുള്ള ലഘു സമ്പാദ്യ പദ്ധതികൾക്ക് സർക്കാറിന്റെ പൂർണ ഗ്യാരണ്ടിയുള്ളതിനാൽ നിക്ഷേപകർക്ക് പണം നഷ്ടമാകുമെന്ന ഭയം വേണ്ട. ഇതിനോടൊപ്പം നികുതി ഇളവുകളുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ജനപ്രീയമാക്കുന്നത്. മാസ തവണകളിലൂടെ നിക്ഷേപം നടത്തി 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കുന്നൊരു പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
കേന്ദ്ര സർക്കാറിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. വാർധക്യ വരുമാന സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 വർഷ കാലാവധിയുള്ള ഈ നിക്ഷേപം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്.
ആർക്കൊക്കെ ആരംഭിക്കാം
പ്രായ വ്യത്യാസമില്ലാതെ ആർക്കും നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുന്നുള്ളൂ. പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ നേരത്തെ തുടങ്ങിയ അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാം.
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്കുകൾ വഴിയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള രേഖകൾ എന്നിവ ആവശ്യമാണ്. പാൻ കാർഡും ആവശ്യമാണ്.
നിക്ഷേപം
വര്‍ഷത്തില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.50 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പൂര്‍ണമായും നികുതി ഇളവ് ലഭിക്കും. കുറഞ്ഞ നിക്ഷേപമായി 500 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നൊരാൾ മാസത്തിൽ 12,500 രൂപ നിക്ഷേപിക്കണം. 500 രൂപ വർഷത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 42 രൂപ നിക്ഷേപിച്ചാൽ മതി.
പലിശ നിരക്ക്, കാലാവധി
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തി ആവശ്യമായ വര്‍ധനവ് നടത്തും. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ ഓരോ വർഷത്തിലും പലിശ കണക്കാക്കി കൂട്ടുപലിശ രീതിയലാണ് കണക്കാക്കുക.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 പ്രകാരം പൂർണമായും നികുതി ഇളവുണ്ട്. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്താം. ഇതിനാൽ കാലാവധിയിൽ പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുക നികുതി രഹിതമാണ്.
കാൽക്കുലേറ്റർ
പിപിഎഫിൽ മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക 12,500 രൂപയാണ്. 15 വര്‍ഷത്തേക്ക് 12,500 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 40.68 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക. 22.50 ലക്ഷത്തിന്റെ നിക്ഷേപവും 18.18 ലക്ഷം രൂപ പലിശയും ചേര്‍ത്താണ് ഈ തുക ലഭിക്കുക. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി 10 വര്‍ഷത്തേക്ക് നീട്ടിയാല്‍ റിസ്‌കില്ലാതെ 1 കോടി നേടാനാകും.
25 വര്‍ഷത്തേക്ക് 37.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഇതില്‍ നിന്ന് 65.58 ലക്ഷം രൂപയുടെ പലിശ നേടാന്‍ സാധിക്കും. ഇതു രണ്ടും ചേര്‍ത്ത് ആരെ 1.03 കോടി രൂപ സ്വന്തമാക്കാന്‍ സാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications