സുരേഷ് ഗോപി അവതാരകനായ ജനപ്രിയ പരിപാടിയായിരുന്നു 'നിങ്ങൾക്കുമാകാം കോടീശ്വരൻ'. ഒരു തവണ ആ പരിപാടിയിൽ പങ്കെടുത്ത് കോടീശ്വരനായി മാറുന്ന സ്വപ്നം എല്ലാ മലയാളികളും കണ്ടിട്ടുണ്ടാകും. പക്ഷെ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ് കോടീശ്വരൻ ആയവർ ഒന്നോ രണ്ടോ പേർ മാത്രമാണ്. കോടീശ്വരനാകാനുള്ള മറ്റൊരു വഴി ബംബർ ലോട്ടറിയടിക്കുക എന്നതാണ്. എന്നാൽ അതും എല്ലാവർക്കും കഴിയില്ല. പിന്നെ എങ്ങനെ കോടീശ്വരൻ ആകാം എന്നാണോ, വഴിയുണ്ട്. ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയിൽ ചേരുക എന്നതാണ് ആ വഴി.
നിക്ഷേപ പദ്ധതികളിൽ ചേരുന്നതുവഴി ഒറ്റ രാത്രി കൊണ്ടോ, ഒരു വർഷം കൊണ്ടോ കോടീശ്വരനാകാൻ കഴിയില്ല. മറിച്ച് നദികൾ ചേർന്ന് മഹാ സമുദ്രമാകുന്നത് പൊലെ ചെറിയ ചെറിയ തുക നീക്കിവയ്ക്കുന്നതിലൂടെ കുറച്ചു വർഷങ്ങൾ കൊണ്ട് കോടീശ്വരനാകാൻ സാധിക്കും. നിക്ഷേപിക്കുന്ന തുക വർദ്ധിപ്പിച്ചാൽ വർഷങ്ങളുടെ ദൈർഘ്യം കുറയ്ക്കാം. 25 വർഷത്തിനുള്ളിൽ കോടീശ്വരനാക്കാൻ കഴിയുന്ന സർക്കാർ പദ്ധതി പരിജയപ്പെടാം.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പി.പി.എഫ് )
സർക്കാരിന്‍റെ പിന്തുണയുള്ളതും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്‍റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഓരോ നിക്ഷേപകർക്കും എത്ര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിൽ നിക്ഷേപം നടത്താം. എന്നാൽ ഒരു വ്യക്തി അക്കൗണ്ടുകളിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതാണ്. പ്രതിവർഷം ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും.
7.1 ശതനമാനമാണ് നിലവിലെ പലിശ നിരക്ക്. വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിന് ലഭിക്കുന്ന പലിശ നികുതിരഹിതമാണ്. ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പി പി എഫിൽ നിന്ന് വായ്പയെടുക്കാം. സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇപിഎഫ്ഒയിൽ അംഗങ്ങളായ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പി പി എഫ്.
കൃത്യമായ നിക്ഷേപത്തിലൂടെ കോടീശ്വരൻ
കോടീശ്വരനാകാൻ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ എത്ര രൂപ നിക്ഷേപിക്കണമെന്നും എത്ര വർഷം നിക്ഷേപം തുടരണമെന്നും പരിശോധിക്കാം.
പ്രതിമാസം 12,500 രൂപ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ നിക്ഷേപിക്കണം. അതായത് മാസം 1,50,000 രൂപ. ഇതാണ് പരമാവധി നിക്ഷേപപരിധി. നിക്ഷേപ കാലാവധി പൂർത്തിയാകുന്നതുവരെ, അതായത് 15 വർഷം വരെ കൃത്യമായി നിക്ഷേപം തുടരുക. അതിന് ശേഷം 10 വർഷക്കേക്ക് കൂടി നിക്ഷേപം രണ്ട് ബ്ലോക്കുകളായി നീട്ടുക. അങ്ങനെ ചെയ്താൽ, 25 വർഷം നിക്ഷേപിച്ച ആകെ തുക 37,50,000 രൂപയാകും. പലിശയായി 65,58,015 രൂപയും ലഭിക്കും. ആകെ 1,03,08,015 രൂപ. അതായത് ദിവസം വെറും 416 രൂപ മാറ്റിവച്ചാൽ നിങ്ങൾക്ക് കോടീശ്വരനാകാം. 25ആം വയസിൽ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ നിക്ഷേപം ആരംഭിച്ചാൽ 50 ആം വയസാകുമ്പോഴേക്കും 1 കോടി രൂപ ലഭിക്കും. നിക്ഷേപ കാലയളവ് നീണ്ടതാണെങ്കിലും ഒരു ദിവസം മാറ്റിവയ്ക്കുന്ന തുക വളരെ ചെറുതാണെന്ന് ഓർക്കുക.
എങ്ങനെ അക്കൗണ്ട് തുറക്കാം
ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനി അടക്കമുള്ള എല്ലാ വിശദാംശങ്ങളും നല്‍കുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പിപിഎഫ് അക്കൗണ്ട് തുറക്കപ്പെടും. തുടർന്ന് നിങ്ങള്‍ക്ക് നിക്ഷേപം നടത്താൻ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
