വിരമിക്കൽ കാലത്ത് കോടിപതിയാകണോ, ദിവസം 417 രൂപ കരുതാം, ബാക്കിയെല്ലാം നിസ്സാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്തേക്ക് കയ്യിൽ നല്ലൊരു തുക ലഭിക്കേണ്ടത് അത്യാവശ്യമാണ്. ശമ്പളമില്ലാത്ത കാലത്ത് ദൈന്യംദിന ചെലവുകൾക്ക് മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കയ്യിൽ പണം വേണം. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തവരാണെങ്കിൽ ജോലിക്കാലത്ത് മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിച്ചു തുടങ്ങേണ്ടതുണ്ട്. ഇത്തരത്തിൽ ദിവസത്തിൽ നിസാര തുക കരുതി കോടികൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇത്തരത്തിലുള്ള പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. സർക്കാർ ​ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാൽ നഷ്ട സാധ്യത തീരെയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 1968-ലാണ് പദ്ധതിയുടെ തുടക്കം. സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പദ്ധതി ആവിഷ്കരിച്ചത്. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

ഇന്ത്യയിൽ താമസക്കാരനായ ഏതൊരാൾക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ പോസ്റ്റ് ഓഫിസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പിപിഎഫ് അക്കൗണ്ടിൽ വർഷത്തിൽ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയാണ്. 1.5 ലക്ഷം രൂപ വരെ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. വർഷത്തിൽ ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രനെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. 

Also Read: സ്ഥിര നിക്ഷേപം; പലിശ നിരക്കുയരുമ്പോൾ പോസ്റ്റ് ഓഫീസിനോട് മുട്ടാൻ എസ്ബിഐ; എവിടെ കിട്ടും നേട്ടംAlso Read: സ്ഥിര നിക്ഷേപം; പലിശ നിരക്കുയരുമ്പോൾ പോസ്റ്റ് ഓഫീസിനോട് മുട്ടാൻ എസ്ബിഐ; എവിടെ കിട്ടും നേട്ടം

പലിശ

പലിശ

രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും. നികുതി നേട്ടങ്ങൾ പരിമാവധി ലഭിക്കുന്നു എന്നത് പിപിഎഫ് അക്കൗണ്ടിന്റെ ​ഗുണങ്ങളാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പിപിഎഫിൽ നികുതി ആനുകൂല്യങ്ങളുണ്ട്. പിപിഎഫ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയ്ക്കും നികുതി ഇളവുണ്ട്. 15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഇത് അഞ്ച് വർഷത്തെ ബ്ലോക്കുകളാക്കി എത്ര വർഷം വേണമെങ്കിലും നീട്ടാൻ സാധിക്കും. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപംAlso Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

കോടിപതിയാകുന്നത് എങ്ങനെ

കോടിപതിയാകുന്നത് എങ്ങനെ 

ഗുണങ്ങളേറെയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക്. മികച്ച പലിശ നിരക്കിനൊപ്പം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമായതിനാലും പിപിഎഫിന് വലിയ ജനപ്രീതി ജനങ്ങള്‍ക്കിടയിലുണ്ട്. കൃത്യമായ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ 1 കോടി രൂപ സ്വന്തമാക്കാന്‍ പിപിഎഫ് നിക്ഷേപത്തിലൂടെ കഴിയും. ഇതിനായി ദിവസത്തില്‍ 417 രൂപയാണ് കരുതേണ്ടത്. ഇത് വര്‍ഷത്തില്‍ 12,500 രൂപയായി ഉയരും. വര്‍ഷത്തിലെ പരമാവധി നിക്ഷേപ പരിധിയായ 1,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 15 വര്‍ഷ കാലവധിയില്‍ ഈ തുക 40.58 ലക്ഷമായി ഉയരും. സമാന രീതിയില്‍ 10 വര്‍ഷം കൂടി നിക്ഷേപം നടത്തണം. 5 വര്‍ഷത്തിന്റെ 2 ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താന്‍ പിപിഎഫ് നിക്ഷേപത്തിലൂടെ സാധിക്കും.

 കാലാവധി

35 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ 60 വയസോടെ നിക്ഷേപം കോടിയിലെത്താന്‍ സാധിക്കും. 25 വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപം 1.03 കോടി രൂപയാകും. 25 വര്‍ഷം അടയ്ക്കുന്ന തുക 37 ലക്ഷമാണ്. ഇതിന് പലിശയായി 66 ലക്ഷം രൂപ ലഭിക്കും. രണ്ടിനും ആദായ നികുതി ഇളവ് ലഭിക്കും. മാസത്തില്‍ 1ാം തീയതിക്കും 5ാം തീയതിക്കും ഇടയില്‍ നിക്ഷേപിച്ചാലാണ് ഉയര്‍ന്ന പലിശ ലഭിക്കുക.  

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂAlso Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

Read more about: ppf investment
English summary

PPF; ​Invest Rs 417 Daily And Get Above 1 Crore Rs After 25 Years; Here's How

PPF; ​Invest Rs 417 Daily And Get Above 1 Crore Rs After 25 Years; Here's How
Story first published: Wednesday, June 22, 2022, 18:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X