ദീർഘകാലത്തേക്കുള്ള നിക്ഷേപ പദ്ധതികളിൽ എല്ലാവരും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അപകട സാധ്യതളിൽ നിന്ന് മാറിനിന്ന് ഉറപ്പായ റിട്ടേൺസാണ്. അങ്ങനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കാൻ സാധിക്കും. നിരവധിയായ നിക്ഷേപ സാധ്യതകളാണ് ഇത്തരത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്കായി വിപണിയിലുള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അങ്ങനെയൊരു നിക്ഷേപ സാധ്യതയാണ്. പ്രതിമാസം 7500 രൂപ നിക്ഷേപിച്ച് ഒരു കോടിയുടെ റിട്ടേൺസ് ഉറപ്പാക്കാൻ വരെ സാധിക്കും. ഇത് നിങ്ങളുടെ റിട്ടയർമെന്റ് കാലം സമാധനത്തോടെയും സാമ്പത്തിക ആകൂലതകളില്ലാതെയും ആസ്വദിക്കാനും അവസരമൊരുക്കുന്നു.
500 രൂപയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 50ന്റെ തവണകളായി ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ പിപിഎഫിലൂടെ സാധിക്കും. ഒന്നിച്ചോ തവണകളായോ അടയ്ക്കാനുള്ള അവകാശം നിക്ഷേപകന്റേതാണ്. എന്നാൽ നിക്ഷേപ പരിധിക്കുള്ളിൽ നിൽക്കണമെന്ന മാനദണ്ഡം മാത്രമാണുള്ളത്. ഇത്തരത്തിൽ തുടർച്ചയായ 15 വർഷം അടയ്ക്കുമ്പോൾ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് മെച്വൂരിറ്റിയിലേക്ക് എത്തുന്നു. 15 വർഷത്തിനു ശേഷം, അക്കൗണ്ട് ക്ലോഷർ രേഖകൾ സമർപ്പിച്ചുകൊണ്ട് മുഴുവൻ തുകയും പിൻവലിക്കാം അല്ലെങ്കിൽ 5 വർഷത്തേക്കുകൂടി നിക്ഷേപം നിലനിർത്താനും സാധിക്കും.

നിലവിൽ 7.1 ശതമാനം പലിശായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ആനുകാലിക പലിശ നിരക്ക് ക്രമീകരണങ്ങൾക്ക് വിധേയമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ധനമന്ത്രാലയം തന്നെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നു. കോമ്പൗണ്ട് പലിശ നിരക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. നിങ്ങളുടെ നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ വേഗത്തിൽ വളരാൻ ഇത് സഹായിക്കുന്നു.
ഇഇഇ വിഭാഗത്തിന് ലഭിക്കുന്ന നികുതി ഇളവുകൾക്ക് വിധേയമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇവിടെ നിക്ഷേപ തുകയ്ക്കും പലിശ നിരക്കിനും മെച്വൂരിറ്റി തുകയ്ക്കും ഉറപ്പായ നികുതി ഇളവ് ലഭിക്കുന്നു. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതി ഇളവായി ലാഭിക്കാൻ നിക്ഷേപകന് സാധിക്കും.
പ്രതിമാസം 7500 രൂപ നിക്ഷേപിച്ച് ഒരു വർഷം 90000 വരെ നിക്ഷേപക തുകയായി വരുന്നു. 15 വർഷത്തെ മെച്വൂരിറ്റി കാലയളവ് വരെ ഇത്തരത്തിൽ അടവ് തുടർന്നാൽ നിങ്ങളുടെ നിക്ഷേപം 13.50 ലക്ഷം രൂപയായിരിക്കും. പലിശയിനത്തിയ നിങ്ങൾക്ക് ലഭിക്കുന്നത് 10.91 ലക്ഷം രൂപയും. ആകെ റിട്ടേൺസ് 24.41 ലക്ഷം രൂപ. അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നിലനിർത്താനും പ്രതിമാസം അടവ് തുടരാനും തീരുമാനിച്ചാൽ നിക്ഷേപം 18 ലക്ഷമായും പലിശ 21.95 ലക്ഷമായും വർധിക്കും. 20 വർഷത്തെ മെച്വൂരിറ്റി കാലയളവിൽ നിങ്ങൾക്ക് ലഭിക്കുക 39.35 ലക്ഷം രൂപയായിരിക്കും.
ദൈനംദിന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം; നേട്ടങ്ങളേറെ...
ഇത് അഞ്ച് വർഷത്തേക്കുകൂടി നീട്ടാനുള്ള അവസരം നിക്ഷേപകന് ലഭിക്കുന്നു. 25 വർഷത്തെ മെച്വൂരിറ്റി കാലയളവിൽ നിക്ഷേപം 22.50 ലക്ഷം രൂപയായും പലശി 39.35 ലക്ഷം രൂപയായും വർധിക്കുന്നു. ആകെ റിട്ടേൺസ് 61.85 ലക്ഷം രൂപ. ഇതുതന്നെ 30 വർഷമാകുമ്പോൾ നിക്ഷേപം 27 ലക്ഷവും പലിശ 65.71 ലക്ഷവുമായി ഉയരും. മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ 92.71 ലക്ഷം രൂപയായിരിക്കും നിങ്ങളുടെ അക്കൗണ്ടിലുണ്ടാവുക. അഞ്ച് വർഷത്തേക്കുകൂടി നീട്ടാമെങ്കിലും 31 വർഷത്തിൽ ഒരു കോടി രൂപയെന്ന ലക്ഷ്യത്തിലെത്താൻ നിങ്ങൾക്ക് സാധിക്കും.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications