കോടിപതിയാക്കാം, പണം ഇരട്ടിപ്പിക്കാം എന്നീ വാഗ്ദാനങ്ങളുമായി നിരവധി നിക്ഷേപങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഇത്തരത്തിലുള്ള തിരഞ്ഞെടുക്കുമ്പോൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ സുരക്ഷിതത്വം പ്രധാനമാണ്. എളുപ്പത്തിൽ കോടിപതിയാകുമെന്ന വാഗ്ദാനം തന്നെ തട്ടിപ്പാണെന്ന് ആദ്യം മനസിലാക്കണം. ഇതിന് ക്ഷമ വേണം, സമയമെടുക്കും.
സുരക്ഷിതത്വത്തോടെ നിക്ഷേപിച്ച് കോടിപതിയാകാനുള്ള വഴിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റേത്. 1968 ല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നാഷണല്‍ സേവിംഗ്സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സമ്പാദ്യവും നികുതി ഇളവ് ലഭിക്കുന്നതുമായ നിക്ഷേപം ആരംഭിച്ചത്. എങ്ങനെ പിപിഎഫ് നിക്ഷേപം വഴി കോടിപതിയാകുമെന്ന് നോക്കാം.
പിപിഎഫ് നിക്ഷേപം
ദിവസവും 417 രൂപ നിക്ഷേപത്തിലൂടെ കോടീശ്വരനാകാനുള്ള വഴിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വഴി സാധിക്കുക. 15 വര്‍ഷ കാലാവധിയുള്ള നിക്ഷേപം 5 വര്‍ഷ ബ്ലോക്കുകളാക്കി ഉയര്‍ത്താന്‍ സാധിക്കും. ഇതോടൊപ്പം പൂര്‍ണമായും നികുതിയിളവും ലഭിക്കുന്ന സമ്പാദ്യ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ പലിശ നിരക്ക് നിക്ഷേപങ്ങള്‍ക്ക് പിപിഎഫില്‍ ലഭിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾ എന്നിവ വഴി പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. '
പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം
ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ തമാസക്കാരയ പൗരന്മര്ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൈണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ട് മാത്രമെ പിപിഎഫില്‍ അനുവദിക്കുകയുള്ളൂ.
പ്രവാസികള്‍ക്ക് പിപിഎഫില്‍ ചേരാന്‍ സാധിക്കില്ല. നേരത്തെ ആരംഭിച്ച പിപിഎഫ് അക്കൗണ്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കാലാവധി എത്തും വരെ ഉപയോഗിക്കാം. 500 രൂപയാണ് സാമ്പത്തിക വർഷത്തിലെ കുറഞ്ഞ നിക്ഷേപം. 1.5 ലക്ഷം രൂപ വരെ വർഷത്തിൽ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ കുറഞ്ഞ നിക്ഷേപമായ 500 രൂപ അടച്ച് അക്കൗണ്ട് നിലനിർത്തേണ്ടതുണ്ട്.
പലിശയും നികുതിയും
പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും പുന പരിശോധിക്കും. എന്നാല്‍ 8 പാദങ്ങളിലായി മാറ്റം വരുത്തിയിട്ടില്ല. 7.1 ശതമാനമാണ് നിലവിലെ പിപിഎഫ് പലിശ നിരക്ക്. പിപിഎഫ് നിക്ഷേപത്തിന് പൂർണമായും നികുതിയിളവുണ്ട് എന്നതാണ് നിക്ഷേപകർക്കുള്ള ഒരു ഗുണം. വർഷത്തിൽ നിക്ഷേപത്തിന് 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പണവും പലിശയും പൂർണമായും നികുതി രഹിതമാണ്.
പിപിഎഫിലേ പരമാവധി നിക്ഷേപം സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയാണ്. ഇത് പ്രകാരം 12500 രൂപ മാസത്തില്‍ കരുതണം. ഇത് ദിനം പ്രതി കണക്കാക്കിയാല്‍ 417 രൂപ വരും. ആകെ 22.5 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടിലേക്ക് 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നത്. നിലവിലെ പലിശ നിരക്കായ 7.1 ശകമാനം പ്രകാരം കൂട്ടുപലിശ രീതിയില്‍ 18.18 ലക്ഷം രൂപ പലിശയായി ലഭിക്കും. 15 വര്‍ഷം കൊണ്ട് സമ്പാദ്യം 40.68 ലക്ഷമാകും.
കോടികള്‍ സമ്പാദിക്കാനായി നിക്ഷേപം 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി രണ്ട് തവണ ദീര്‍ഘിപ്പിക്കാം. 25 വര്‍ഷ കാലയളവില്‍ വര്‍ഷത്തില്‍ 1.5 ലക്ഷം വീതം പിപിഎഫ് അക്കൗണ്ടിലിട്ടാല്‍ 37.50 ലക്ഷം രൂപ അടയ്ക്കേണ്ടി വരും. ഇതിനൊപ്പം ഇത്രയും കാലത്തേക്ക് ലഭിക്കുന്ന പലിശ 65.58 ലക്ഷം രൂപ കൂടി കൂട്ടിയാല്‍ ആകെ ലഭിക്കുന്നത് 1.03 കോടിയായി മാറും.
നേട്ടം കൊയ്യം ഈ വഴി
വർഷത്തിൽ ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിനും നാലിനും ഇടയില്‍ നിക്ഷേപിക്കണം. മാസത്തവണകളായി നിക്ഷേപിക്കുന്നവര്‍ക്ക് മാസത്തിന്റെ അഞ്ചാം തീയതിക്ക് മുമ്പായി നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആദായം ലഭിക്കും. ഓരോ മാസവും അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള കുറഞ്ഞ തുകയ്ക്ക് മുകളിലാണ് പലിശ ഈടാക്കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications