പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് സാമ്പത്തിക സ്ഥിരതയിലേക്കുള്ള ആദ്യ ചുവട് വെയ്പ്പായി കാണാം. റിസ്ക് കുറഞ്ഞതും പലിശയിലൂടെ ഗണ്യമായ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നതുമായ വിശ്വസനീയമായൊരു നിക്ഷേപ മാർഗം തേടുകയാണെങ്കിൽ ഇന്ന് ലഭ്യമായൊരു പദ്ധതി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ആണ്. കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതിയിൽ പൂർണമായ നികുതി ഇളവും നിക്ഷേപകന് ലഭിക്കും. ഏറ്റവും ചെറിയ നിക്ഷേപത്തിലൂടെ എങ്ങനെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പ്രായപരിധിയില്ലാതെ എല്ലാവർക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്തവർക്ക് രക്ഷിതാക്കളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂർത്തിയായാൽ സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസിലോ ബാങ്ക് വഴിയോ അക്കൗണ്ടെടുക്കാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ ആരംഭിക്കാൻ സാധിക്കൂ എന്നത് ശ്രദ്ധേയമാണ്. 15 വർഷ കാലാവധിയുള്ള ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ കാലാവധിക്കപ്പുറം നിക്ഷേപം നീട്ടാനുള്ള സൗകര്യവും പിപിഎഫിലുണ്ട്.

നിക്ഷേപം
വ്യക്തികൾക്ക് കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാം, ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി ബാലൻസ് നിക്ഷേപിക്കാൻ സാധിക്കുന്ന തുക 1,50,000 രൂപയാണ്. വർഷത്തിൽ ഒറ്റത്തവണയായോ സൗകര്യപ്രദമായ മാസ തവണകളായോ നിക്ഷേപം നടത്താം. 500 രൂപയുടെ മിതമായ പ്രതിമാസ നിക്ഷേപം വഴി 15 വർഷം കൊണ്ട് പിപിഎഫിൽ നിന്ന് ലക്ഷങ്ങൾ നേടാൻ സാധിക്കും.
പലിശ നിരക്കും നികുതി ഇളവും
ധനമന്ത്രാലയം വിജ്ഞാപനം ചെയ്യുന്ന നിരക്കുകളെ അടിസ്ഥാനമാക്കിയാണ് പിപിഎഫിന് പലിശ കണക്കാക്കുന്നത്. ഓരോ ത്രൈമാസത്തിലും പിപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അവലോകനം ചെയ്യും. 2023 ഒക്ടോബർ 1 മുതൽ പിപിഎഫ് അക്കൗണ്ടിന് 7.1 ശതമാനം നിരക്കിലാണ് വാർഷിക പലിശ നൽകുന്നത്. ഇത് ഓരോ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
പിപിഎഫ് നിക്ഷേപം പൂർണമായും ആദായ നികുതി നിയമപ്രകാരം നികുതി രഹിതമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും നികുതി ഇളവ് ലഭിക്കും.
അക്കൗണ്ട് നിർത്തലാക്കും
ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപമായ 500 രൂപ നിക്ഷേപിച്ചില്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് നിർത്തലാക്കും. 15 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് നിർത്തലാക്കപ്പെട്ട അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ഇതിന് ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയായ 500 രൂപയും ഡിഫോൾട്ട് ഫീയായ 50 രൂപയും അടയ്ക്കണം.
പിൻവലിക്കൽ സൗകര്യം
വായ്പയായും നേരത്തെ പിൻവലിക്കൽ വഴിയും പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് പണം പിൻവലിക്കാം. ആദ്യ വർഷത്തിനു ശേഷം അക്കൗണ്ട് ഉടമകൾക്ക് വായ്പ പ്രയോജനപ്പെടുത്താം. അക്കൗണ്ട് തുറന്ന വർഷത്തിന് അഞ്ച് വർഷത്തിന് ശേഷം പിൻവലിക്കലുകൾ അനുവദിക്കും. അക്കൗണ്ട് തുറന്ന് 15 വർഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ട് കാലാവധി എത്തും. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ഉടമകൾക്ക് നിരവധി ഓപ്ഷനുകൾ പ്രയോജനപ്പെടുത്താം. കാലാവധിയെത്തുമ്പോൾ നിക്ഷേപം നടത്താതെയും നിക്ഷേപത്തോടെയും 5 വർഷത്തേക്ക് അക്കൗണ്ട് നീട്ടാം.
പിപിഎഫ് കാൽക്കുലേറ്റർ
പ്രതിമാസം 500 രൂപ നിക്ഷേപിക്കുമ്പോൾ വർഷത്തിൽ നിക്ഷേപത്തിനായി മാറ്റിവെയ്ക്കേണ്ടത് വെറും 6,000 രൂപ മാത്രമാണ്. 15 വർഷത്തേക്ക് ഈ രീതിയിൽ നിക്ഷേപിച്ചാൽ ആകെ 90,000 രൂപ നിക്ഷേപത്തിലേക്ക് മാറ്റാം. ഇതിനൊപ്പം പലിശയായി ലഭിക്കുന്ന 72,728 രൂപ ചേർത്ത് 1,62,728 രൂപ കാലാവധിയിൽ ലഭിക്കും. മാസം 5,000 രൂപ നീക്കിവെച്ച് വർഷത്തിൽ 60,000 രൂപ നിക്ഷേപിക്കുമ്പോൾ കാലാവധിയിൽ 16,27,284 രൂപ ലഭിക്കും. 7,27,284 രൂപയാണ് ഇക്കാലയളവിൽ ലഭിച്ച പലിശ.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
