പലിശ നിരക്ക് നോക്കുമ്പോൾ ദീർഘകാല സ്ഥിര നിക്ഷേപത്തിന് പഴയ ഗ്ലാമർ നഷ്ടപ്പെടുകയാണ്. എഫ്ഡി വിട്ട് ഉയർന്ന ആദായം തരുന്ന നിക്ഷേപങ്ങളെ നോക്കുന്നവര്‍ക്ക് സാധാരണയുള്ള ഉപദേശമാണ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാൽ വിപണിയോട് മുഖം തിരിച്ചു നില്ക്കുന്ന പരമ്പരാഗത നിക്ഷേപകര്‍ എവിടെ നിക്ഷേപിക്കുമെന്നതാണ് ചോദ്യം. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ ലഭിക്കുന്നതിനൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്ന ധാരാളം നിക്ഷേപ പദ്ധതികളുണ്ട്. ഇത്തരത്തിലുള്ള 5 എണ്ണമാണ് ചുവടെ ചേർക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി നിക്ഷേപം ഉയര്‍ത്താം. രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വഴിയും ചുമതലപ്പെടുത്തിയ ബാങ്കുകള്‍ വഴിയും പിപിഎഫ് അക്കൗണ്ടെടുക്കാം. ചില ബാങ്കുകള്‍ ഓണ്‍ലൈനായും പിപിഎഫ് അക്കൗണ്ട എടുക്കാന്‍ അനുവദിക്കുന്നുണ്ട്.
നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുകയ്ക്കും കാലാവധിയില്‍ ലഭിക്കുന്ന പണത്തിനും പലിശയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
4 വ്യത്യസ്ത കാലാവധിയില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാം. ഉയര്‍ന്ന കാലാവധി 5 വര്‍ഷമാണ്. 5 വര്‍ഷത്തെ നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിക്കും. 1,2,3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് പലിശ.
1,000 രൂപയില്‍ നിക്ഷേപം തുടങ്ങാം. നിക്ഷേപിക്കാനുള്ള ഉയര്‍ന്ന പരിധിയില്ല. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിളവുണ്ട്. എന്നാല്‍ കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ബാധകമാണ്. കാലാവധി പുതുക്കാന്‍ ടൈം ഡെപ്പോസിറ്റില്‍ സാധിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
അഞ്ച് വര്‍ഷമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. 1000 രൂപ മുതല്‍ 100 ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാം. 6.8 ശതമാനമാണ് പലിശ നിരക്ക്. കൂട്ടുപലിശ രീതിയാലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപത്തിന് ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. പലിശയ്ക്ക് ആദായ നികുതി ബാധകമാണ്.
ടാക്സ് സേവിംഗ്സ് എഫ്ഡി
സാധാരണ സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന പലിശയ്ക്കൊപ്പം ആദായ നികുതി ഇളവും കിട്ടുന്നതാണ് ടാക്സ് സേവിംഗ്സ് എഫ്ഡികളുടെ പ്രത്യേകത. നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കും. ടാക്സ് സേവിംഗ്സ് എഫ്ഡികള്‍ക്ക് 5 വര്‍ഷം ലോക്ക്ഇന്‍ പിരിയഡുണ്ട്. കാലാവധിക്ക് ശേഷം മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. മാസത്തിലോ ത്രൈസമാത്തിലോ പലിശ ലഭിക്കുന്ന രീതിയും തിരഞ്ഞെടുക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
വിരമിക്കല്‍ കാലത്തിന് ശേഷം നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കാം. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. അഞ്ച് വര്‍ഷ കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ആരംഭിക്കാമെന്നതും ഗുണമാണ്. 7.4 ശതമാനമാണ് പലിശ നിരക്ക്. ഓരോ പാദത്തിലും പലിശ നല്‍കും. നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കും. ബാങ്കുകൾ വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ ചേരാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications