കമ്പനികളുടെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുമ്പോഴുള്ള നഷ്ട സാധ്യതകളെ പറ്റി അറിയുന്നതിനാൽ പലരും സുരക്ഷിത നിക്ഷേരപങ്ങൾ തേടുന്നുണ്ട്. സുരക്ഷയും നല്ലൊരു സംഖ്യ നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.
സേവിംഗ്‌സ് പദ്ധതികളിൽ ഉയർന്ന പലിശയോടൊപ്പം പൂര്‍ണമായും നികുതിയിളവും സർക്കാർ ഗ്യാരണ്ടിയും ലഭിക്കുന്ന മികച്ച നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ശമ്പളക്കാരെന്നോ തൊഴിലാളികളെന്നോ വ്യത്യാസമില്ലാതെ ഏതൊരാൾക്കും നിക്ഷേപിക്കാൻ സാധിക്കും എന്നതാണ് പിപിഎഫിന്റെ പ്രത്യേകത. ചെറിയ തുകയായ 100 രൂപ ദിവസം മാറ്റിവെയ്ക്കുന്നൊരാൾക്ക് നിക്ഷേപം ഇരട്ടിയാക്കി തരുന്ന പിപിഎഫിന്റെ രീതിയാണ് ചുവടെ വിശദമാക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പ്രായപരിധി, ലിംഗം തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ ഇന്ത്യൻ പൗരന്മാരായ ഏതൊരാൾക്കും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 18 വയസിന് താഴെയുള്ളവർക്കും ചേരാം. പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല.
നേരത്തെ ആരംഭിച്ച അക്കൗണ്ട് ആണെങ്കിൽ തുടരാൻ സാധിക്കും. ലഘുസമ്പാദ്യ പദ്ധതികളിൽ എല്ലാവർക്കും നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നതും പിപിഎഫിനാണ്. 7.1 ശതമാനമാണ് ജൂൺ- സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക്. 7.6 ശതമാനം ലഭിക്കുന്ന സുകന്യ സമൃദ്ധി യോജന 10 വയസുവരെയുള്ള പെൺകുട്ടികൾക്കും 7.4 ശതമാനം ലഭിക്കുന്ന സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം മുതിർന്ന പൗരന്മാർക്കും മാത്രമുള്ളതാണ്.
നിക്ഷേപം- നികുതി- സുരക്ഷ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് സാധാരണക്കാരെയും ഉൾപ്പെടുത്തുന്ന നിക്ഷേപമാണ്. ഇതിനാൽ വർഷത്തിൽ അടയ്ക്കേണ്ട ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. കാലാവധിയോളം എല്ലാവർക്കും ചുരുങ്ങിയ തുകയെങ്കിലും അടയ്ക്കണം. പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. ഒറ്റത്തവണയായോ മാസത്തവണകളായോ നിക്ഷേപിക്കാവുന്നതാണ്. 15 വർഷമാണ് കാലാവധി. വർഷത്തിലാണ് നിക്ഷേപത്തിന് മുകളിൽ പലിശ കണക്കാക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള നിക്ഷേപമായതിനാൽ സുരക്ഷയുടെ കാര്യത്തിൽ മറുവശം ചിന്തിക്കേണ്ടതില്ല.
നികുതി
നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിദായർക്ക് ആദായ നികുതി ഇളവ് നേടാൻ സാധിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി ബാധകമായൊരു നിക്ഷേപമാണിത്. പലിശയ്ക്കും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവ് ലഭിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ആദായത്തിൽ താരതമ്യം നടത്തുമ്പോൾ പിപിഎഫിൽ കുറവ് കാണാം. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുമ്പോൾ നികുതി നൽകേണ്ടതുണ്ട്.
കാൽക്കുലേറ്റർ
പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണെങ്കിലും 5 വർഷം പൂർത്തിയായവർക്ക് നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കാവുന്നതാണ്. അതേസമയം നിക്ഷേപം പിൻവലിക്കാത്താതെ തുടരുന്നവർക്ക് 15 വര്‍ഷത്തിന് ശേഷം 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താം. പിപിഎഫിലൂടെ 15 ലക്ഷം എങ്ങനെ നേടാമെന്ന് നോക്കാം.
ദിവസം 100 രൂപ നിക്ഷേപിക്കുമ്പോള്‍ വര്‍ഷത്തില്‍ 36,500 രൂപയാണ് പിപിഎഫ് അക്കൗണ്ടിലെത്തുന്നത്. 15 വര്‍ഷകാലം ഈ നിക്ഷേപം തുടരുമ്പോൾ 7.1 ശതമാനം പലിശ നിരക്കിൽ 9.89 ലക്ഷം രൂപ ലഭിക്കും. 15 വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക 5.47 ലക്ഷം രൂപ മാത്രമാണ്.
ഈ നിക്ഷേപം 5 വര്‍ഷ ബ്ലോക്കുകളായി 2 തവണ ഉയർത്തി നിക്ഷേപം തുടരണം. 25 വർഷം നിക്ഷേപിക്കുന്നൊരാൾക്ക് 25 ലക്ഷം രൂപ നേടാന്‍ സാധിക്കും. 9.12 ലക്ഷം രൂപയാണ് ഇത്രയും കാലം കൊണ്ട് നിക്ഷേപിക്കുന്നത്. യഥാർഥത്തിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടിയിലധികം നേട്ടം തരാൻ പിപിഎഫിന് കഴിയും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications