സാധാരണക്കാരുടെ നിക്ഷേപങ്ങളാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ. സുരക്ഷിത നിക്ഷേപങ്ങളെന്ന നിലയ്ക്ക് ഇത്തരം നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ചവർ ധാരാണമാണ്. ഇവയിലെ പലിശ നിരക്ക് അടിസ്ഥാനമാക്കി എത്രകാലത്തെ നിക്ഷേപത്തിലൂടെ പണം ഇരട്ടിയാകുമെന്നാണ് ചുവടെ വിശദീകരിക്കുന്നത്. ഇതിനായി റൂൾ 72 ആണ് ഉപയോഗിക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപത്തിനായി പിപിഎഫില്‍ നിക്ഷേപിക്കാം. ഇതോടൊപ്പം നിക്ഷേപത്തിനും നിക്ഷേപത്തിലെ പലിശയ്ക്കും കാലാവധിയിലെ തുകയ്ക്കും നികുതിയിളവുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയും ഉയര്‍ന്ന ആദായവും നല്കുന്ന നിക്ഷേപമെന്ന നിലയില്‍ സുരക്ഷിത നിക്ഷേപമായി പിപിഎഫിനെ കണക്കാക്കുന്നുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പലിശ. പലിശ നിരക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നിശ്ചയിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുന പരിശോധിക്കും.
15 വര്‍ഷം ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് പിപിഎഫ്. അതേസമയം 7 വര്‍ഷത്തിന് ശേഷം ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ 5 വര്‍ഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം.
മറ്റു സേവിംഗ്സ് പദ്ധതികളായ സ്ഥിര നിക്ഷേപം, നാഷണല്‍ സേവിംഗ്സ് സ്കീം എന്നിവയെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ആണ് പിപിഎഫ് നകുന്നത്. ഇതോടൊപ്പം കൂട്ടുപലിശ രീതിയില്‍ പലിശ കണക്കാക്കുന്നതിന്റെ ഗുണവും നിക്ഷേപകന് ലഭിക്കും. പിപിഎഫ് നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് ലഭിക്കും.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.
മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. സാമ്പത്തിക വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം. 15 വർഷക്കാലമാണ് ലോക്ഇൻ പിരിയഡ്.
റൂൾ 72
നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കും എന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന എളുപ്പ വഴിയാണ് റൂൾ 72. അതായത് എത്ര കാലത്തിന് ശേഷം നിക്ഷേപം ഇരട്ടിയായി വളരുമെന്ന് ഈ റൂള്‍ പറഞ്ഞു തരും. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് കൊണ്ട് 72 നെ ഹരിച്ചാണ് ഇക്കാര്യം കണ്ടെത്തുക. ഒറ്റത്തവണ നിക്ഷേപത്തിന് മാത്രമെ ഈ രീതിയില്‍ നിക്ഷേപം ഇരട്ടിക്കുന്ന കാലയളവ് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
കൂട്ടുപലിശ രീതിയില്‍ പലിശ കണക്കാകുന്ന നിക്ഷേപങ്ങളിലാണ് ഇത് പ്രാവര്‍ത്തികമാകുന്നത്. ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവ പോലെ ആദായ നിരക്ക് മാറി കൊണ്ടിരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഈ രീതി ഉപയോഗിക്കാന്‍ സാധിക്കില്ല.
പിപിഎഫ്: പിപിഎഫ് നിക്ഷേപത്തിന് 7.1 ശതമാനമാണ് പലിശ നിരക്ക് ഇത് പ്രകാരം 72/7.1 കണക്കാക്കിയാല്‍ 10.14 വര്‍ഷമെടുക്കും നിക്ഷേപം ഇരട്ടിയാകാന്‍. 10 ശതമാനം പലിശ തരുന്ന നിക്ഷേപത്തില്‍ നിന്ന് 7.2 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിപ്പാകാന് സാധിക്കും.
ബാങ്ക് സ്ഥിര നിക്ഷേപം: ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ബാങ്കുകള്‍ നല്‍കുന്നത്. 5.5 ശതമാനം എന്നത് പൊതുമേഖലാ ബാങ്കുകള്‍ അനുവദിക്കുന്ന നിരക്കാണ്. ഇത് പ്രകാരം 13 വര്‍ഷമാണ് പണം ഇരട്ടിക്കാന്‍ ആവശ്യം. 72/5.5= 13.09
സുകന്യ സമൃദ്ധി യോജന: 7.6 ശതമാനമാണ് പദ്ധതിക്ക് സര്‍ക്കാര്‍ നല്കുന്ന പലിശ നിരക്ക്. പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ 9 വര്‍ഷം 4 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 72/7.6= 9.47
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications