എല്ലാത്തിനും അതിന്റേതായ ഒരു സമയമില്ലേ എന്ന് പറയുന്നതു പോലെയാണ് ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളുടെ കാര്യവും. കഴിഞ്ഞ വര്‍ഷം വലിയ അനക്കമില്ലാതിരുന്ന ഓഹരികളില്‍ ഇന്ന് ആവേശത്തിരയിളക്കം പ്രകടമാണ്. കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന് സംഘര്‍ഷം കാരണമുള്ള വിതരണ ശൃംഖലയിലെ ആശങ്കകളാണ് ക്രൂഡ് ഓയിലിന്റെ വില ഉയര്‍ത്തിയത്. 14 വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വില കുതിച്ചെങ്കിലും പിന്നീട് തിരുത്തല്‍ നേരിട്ടു.
എങ്കിലും സംഘര്‍ഷത്തില്‍ അയവില്ലാത്തതും എണ്ണ ഉത്പാദക രാജ്യം കൂടിയായ റഷ്യക്കെതിരേയുള്ള ഉപരോധവും കാരണവും സമീപ ഭാവിയിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷപത്തിന് പരിഗണിക്കുന്നതിനായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ച 11 ഓഹരികളെയും അതിനുള്ള ലക്ഷ്യവിലയുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അനുകൂല ഘടകങ്ങള്‍
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ മാര്‍ജിനും ഉയര്‍ന്നത് എണ്ണ കമ്പനികള്‍ക്ക് നേട്ടമാണ്. ഇതിനോടൊപ്പം ഉയര്‍ന്ന അളവില്‍ സ്റ്റോക്ക് കൈവശമുള്ളത് എണ്ണ വിതരണത്തില്‍ നിന്നുള്ള നഷ്ടം (ക്രൂഡ് ഓയില്‍ വില കൂടിയതിന് ആനുപാതികമായി റീട്ടെയില്‍ വില ഉയര്‍ത്താത്തത്) ഒരു പരിധി വരെ നികത്താന്‍ സാധിക്കുന്നുണ്ട്. ഇതിനോടൊപ്പം ഓഹരികള്‍ ആകര്‍ഷകമായ വാല്യൂവേഷനില്‍ ലഭ്യമായതും ഈ വിഭാഗം ഓഹരികളുടെ മികച്ച ലാഭവിഹതത്തിന്റെ തോതും അനുകൂല ഘടകങ്ങളാണ്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവില്ലാത്തതിനാല്‍ ക്രൂഡ് ഓയില്‍ വില തുടര്‍ന്നും ഉയര്‍ന്നു നില്ക്കാന് സാധ്യതയുള്ളതും ഓയില്‍ & ഗ്യാസ് ഓഹരികള്‍ക്ക് അനുകൂലമാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
11 ഓഹരികള്‍
- ബിപിസില്‍- സമീപ ഭാവിയിലേക്ക് 543 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 357 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 50% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- ഗെയില്‍- 205 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. ഇന്നലെ 144 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതായത്, 42% നേട്ടമാണ് ലക്ഷ്യമിടുന്നത്.
- ഗുജറാത്ത് ഗ്യാസ്- 675 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 500 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 35% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- എച്ച്പിസിഎല്‍- 445 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. ഇന്നലെ 276 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതായത് 61% നേട്ടമാണ് ലക്ഷ്യമിടുന്നത്.
- ഐഒസി- 205 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 118 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 74% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- ഇന്ദ്രപ്രസ്ഥ ഗ്യാസ്- 660 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. ഇന്നലെ 374 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതായത്, 76% നേട്ടമാണ് ലക്ഷ്യമിടുന്നത്.
- മഹാനഗര്‍ ഗ്യാസ്- 1,187 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 763 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 56% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- ഒഎന്‍ജിസി- 210 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. ഇന്നലെ 173 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 21% നേട്ടമാണ് ലക്ഷ്യമിടുന്നത്.
- ഓയില്‍ ഇന്ത്യ- 351 രൂപ നിലവാരമാണ് ഓഹരിയുടെ ലക്ഷ്യവില. തിങ്കളാഴ്ച 233 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 50% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
- പെട്രോനെറ്റ് എല്‍എന്‍ജി- 356 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. ഇന്നലെ 195 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 83% നേട്ടമാണ് ലക്ഷ്യമിടുന്നത്.
- റിലയന്‍സ് ഇന്‍ഡസ്ട്രീസ്- 2,955 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 2,467 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇതിലൂടെ 20% ലാഭമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
