സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന, സ്വന്തമായി വീട് ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ യോഗ്യരായ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ വീട് ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ഭവന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന (PMAY).
2015 ൽ ആരംഭിച്ച ഈ പദ്ധതി ഗ്രാമീണ, നഗര കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായവർ (EWS), താഴ്ന്ന വരുമാനക്കാർ (LIG), ഇടത്തരം വരുമാനക്കാർ (MIG) എന്നിവർക്ക് താങ്ങാനാവുന്ന വിലയിൽ വീട് നൽകി.
പിഎംഎവൈ യോഗ്യതാ മാനദണ്ഡം - (അർബൻ)
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്): 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളതും ഇന്ത്യയിൽ എവിടെയും സ്വന്തമായി ഒരു വീട് ഇല്ലാത്തതുമായ കുടുംബങ്ങൾ.
- താഴ്ന്ന വരുമാനക്കാർ (LIG): 3 ലക്ഷം രൂപയ്ക്കും 6 ലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ള, സ്വന്തമായി ഒരു വീട് ഇല്ലാത്ത കുടുംബങ്ങൾ.
- ഇടത്തരം വരുമാന ഗ്രൂപ്പ് (MIG-I): പ്രതിവർഷം 6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വരുമാനമുള്ള, ഒരു വീടില്ലാത്ത കുടുംബങ്ങൾ.
- ചേരിയിൽ താമസിക്കുന്നവർ: നിലവിൽ നഗരപ്രദേശങ്ങളിലെ ചേരികളിലും മറ്റും താമസിക്കുന്ന കുടുംബങ്ങൾക്കും അപേക്ഷിക്കാം.
പിഎംഎവൈ (ഗ്രാമീൺ) യോഗ്യതാ മാനദണ്ഡം
- സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (SECC) ഡാറ്റയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങൾ
- വീടില്ലാത്ത കുടുംബങ്ങൾ അല്ലെങ്കിൽ താത്കാലിക രീതിയിലുള്ള മേൽക്കൂരയുള്ള വീടുള്ളവർ

ആർക്കെല്ലാം അപേക്ഷിക്കാൻ സാധിക്കില്ല?
- സ്വന്തമായൊരു വീടുള്ളവർ
- ഇരുചക്ര വാഹനം, മുച്ചക്ര വാഹനം, കാർ തുടങ്ങിയ സ്വന്തമായുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- സ്വന്തമായി യന്ത്രവൽകൃത കാർഷിക ഉപകരണങ്ങൾ ഉള്ളവർക്ക്
- 50,000 രൂപയോ അതിൽ കൂടുതലോ ക്രെഡിറ്റ് പരിധിയുള്ള ഒരു കിസാൻ ക്രെഡിറ്റ് കാർഡ് കൈവശം വെക്കുന്നവർക്ക്.
- വീട്ടിൽ സർക്കാർ ജീവനക്കാരുണ്ടെങ്കിൽ
- സർക്കാരിൽ രജിസ്റ്റർ ചെയ്ത ഒരു കാർഷികേതര സംരംഭം നടത്തുവർക്ക്
- ആദായനികുതി അല്ലെങ്കിൽ പ്രൊഫഷണൽ നികുതി അടയ്ക്കുന്നവർക്ക്
ഒരു റഫ്രിജറേറ്റർ, ലാൻഡ് ഫോൺ, 2.5 ഏക്കറോ അതിൽ കൂടുതലോ ജലസേചന സൗകര്യമുള്ള ഭൂമി, ജലസേചന സൗകര്യമുള്ള 5 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർ തുടങ്ങിയവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല. എങ്കിലും ഇതിനായി ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്ന് പരിശോധിക്കാം;
പിഎം ആവാസ് യോജന (PMAY) ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
പ്രധാനമന്ത്രി ആവാസ് യോജനയിൽ രണ്ട് രീതിയിൽ അപേക്ഷിക്കാം. അതായത് അർബൻ (PMAY-U) ഉം ഗ്രാമീൺ (PMAY-G) ഉം അപേക്ഷിക്കുന്ന പ്രക്രിയ വ്യത്യസ്തമാണ്. രണ്ടും വിശദമായി അറിയാം;
പിഎംഎവൈ-അർബൻ (PMAY-U) അപേക്ഷിക്കുന്നത് എങ്ങനെ?
- ആദ്യം PMAY-U 2.0 ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- അതിൽ 'PMAY-U 2.0-ന് അപേക്ഷിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് 'തുടരാൻ ക്ലിക്കുചെയ്യുക' ഓപ്ഷൻ തിരഞ്ഞെടുക്കാം
- നിങ്ങളുടെ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി വച്ചതിന് ശേഷം 'തുടരുക'എന്ന് ക്ലിക്ക് ചെയ്യുക
- യോഗ്യതാ ഫോം പൂരിപ്പിച്ച് 'യോഗ്യതാ പരിശോധന' എന്ന് ക്ലിക്ക് ചെയ്യുക .
- ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകി OTP ഉപയോഗിച്ച് അത് പരിശോധിക്കുക.
- പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, ആവശ്യമായ എല്ലാ വിശദാംശങ്ങളും കൃത്യമായി നൽകുക.
- ഇനി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് കാപ്‌ച കോഡ് നൽകുക .
- നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ 'സേവ്'ക്ലിക്ക് ചെയ്യുക . നിങ്ങളുടെ രേഖകൾക്കായി ഫോം പ്രിന്റ് ചെയ്യാം.
തട്ടിപ്പ് ഇനി നടക്കില്ല! സർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് എത്തി: ഇത് നിർബന്ധമായും ഡൗൺലോഡ് ചെയ്യണോ?
പിഎംഎവൈ-ഗ്രാമീൺ (PMAY-G) ന് അപേക്ഷിക്കാം
- PMAY-Gയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച് സമ്മതപത്രം അപ്‌ലോഡ് ചെയ്യുക, തുടർന്ന് 'സെർച്ച്' എന്ന് ക്ലിക്ക് ചെയ്യുക .
- സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ പേര് തിരഞ്ഞെടുത്ത് 'രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുക്കുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .
- ഗുണഭോക്തൃ വിവരങ്ങൾ ഓട്ടോമാറ്റിക്കലി പൂരിപ്പിക്കപ്പെടും. പക്ഷേ ബാങ്ക് അക്കൗണ്ട്, സ്കീം കൺവെർജൻസ് വിശദാംശങ്ങൾ നേരിട്ട് ചേർക്കുക.
ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾ യോഗ്യരാണെങ്കിൽ തീർച്ചയായും ഉറപ്പുള്ള ഒരു സ്വപ്ന ഭവനം സ്വന്തമാക്കാം.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications