ആശുപത്രി വാസം ചിന്തിക്കാതെയുള്ള ചെലവാണ് വരുത്തി വെയ്ക്കുന്നത്. എപ്പോൾ രോഗം വരുമെന്നോ എത്ര ചെലവാകുമെന്നോ ആർക്കും പ്രവചിക്കാനുമാകില്ല. എന്നാൽ ഇതിനെ മറികടക്കാൻ ആരോഗ്യ ഇൻഷൂറൻസ് വഴി സാധിക്കും. ആസ്പത്രി വാസവും ചെലവുകളും നടത്താൻ ഇൻഷൂറൻസ് തുക ഉപകരിക്കും. പ്രീമിയയമായി അടക്കേണ്ട ഉയർന്ന തുകയാണ് പലരെയും ആരോഗ്യ ഇൻഷൂറൻസിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാറിന്റെ സമഗ്ര ആരോഗ്യ പദ്ധതി നിലവിലുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വഴി പദ്ധതിയിൽ അംഗമായവരുടെ ആശുപത്രി ചെലവുകൾ സർക്കാറുകൾ വഹിക്കും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ)
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് 2018 സെപ്റ്റംബര്‍ 23നാണ് സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആരംഭിച്ചത്. ഒരു വർഷം ഒരു കുടുംബത്തിലുണ്ടാകുന്ന 5 ലക്ഷം വരെയുള്ള ആരോഗ്യ ചികിത്സാ ചെലവുകളാണ് പദ്ധതി വഴി ലഭിക്കുന്നത്. രാജ്യത്തെ 50 കോടി ജനങ്ങൾ ഉൾപ്പെടുന്ന ഈ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ സമഗ്ര ആരോഗ്യ പദ്ധതിയാണ്. പണം ചെലവില്ലാതെ മികച്ച ആരോഗ്യ സൗകര്യങ്ങള്‍ പദ്ധതി വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നു. കാര്‍ഡിയോളജി ന്യുറോസര്‍ജറി, പീഡിയാട്രിക്‌സ്, തുടങ്ങിയ 25 വിഭാഗങ്ങളിലെ സര്‍ജറികള്‍ക്ക് അഞ്ച് ലക്ഷം പരിധിക്കുള്ളിൽ ചെയ്യാനാകും.
പിഎംജെഎവൈ യിലെ ഗുണഭോക്താക്കള്‍ക്ക് ഇ- കാര്‍ഡ് ലഭിക്കും. ഇത് ഉപയോഗിച്ചാണ് പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടേണ്ടത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുന്നേയുള്ളതും ആശുപത്രി വാസത്തിന് 15 ദവസമുള്ള കവറേജും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.
ആരൊക്കെ യോഗ്യർ
ഗ്രാമങ്ങളിലും നഗരങ്ങളിലും വെവ്വേറെ യോഗ്യതകളാണ് പദ്ധതിയിൽ ചേരാൻ ഉള്ളത്. ഗ്രാമീണ മേഖലയിലെ 85.9 ശതമാനം ജനങ്ങളൾക്കും ആരോഗ്യ ഇന്‍ഷൂറൻസ് പരിരക്ഷയില്ലാ എന്നാണ് സർക്കാറിന്റെ കണക്ക്. ഗ്രാമീണ ജനതയിൽ 24 ശതമാനത്തോളം പേർ ആരോഗ്യ ചെലവുകള്‍ക്ക് കടം വാങ്ങുന്നുണ്ട്. ഇവരെ ഉദ്യേശിച്ചാണ് പദ്ധതി. ഗ്രാമീണ മേഖലകളില്‍ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍രപ്പെടുന്നവര്‍ക്ക്, 16നും 59 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്ലാത്ത കുടുംബം, ശാരാരിക വൈകല്യമുള്ള ഒരാളെങ്കിലും ഉള്ള കുടുംബം തുടങ്ങിയവർക്കാണ് യോഗ്യത. നഗരങ്ങളില്‍ 82 ശതമാനത്തിനും ആരോഗ്യ ഇന്‍ഷൂറൻസില്ല. ഇവിടെ 18 ശതമാനം കടം വാങ്ങിയാണ് ആശുപത്രി ചെലവുകൾ കണ്ടെത്തുന്നത്. നഗര പ്രദേശത്ത് വിവിധ തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് യോഗ്യത.
ആരൊക്കെ അയോഗ്യർ
വീട്ടിൽ ഇരുചക്ര, മുചക്ര, നാല് ചക്ര വാഹനമുള്ളവർ, യന്ത്രവല്‍കൃത കൃഷി ഉപകരണങ്ങൾ ഉള്ളവർ, സര്‍ക്കാര്‍ ജീവനക്കാർ, മാസ വരുമാനം 10,000 ത്തില്‍ കൂടുതലുള്ളവര്‍, അഞ്ച് ഏക്കറിലധികം കൃഷി ഭൂമിയുള്ളവർ, 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോടെ കിസാൻ കാർഡ് ഉള്ളവർ എന്നിവർക്ക് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിൽ അംഗങ്ങളാകാൻ സാധിക്കില്ല.
രജിസ്‌ട്രേഷന്‍
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിൽ അംഗത്വത്തിന് രജിസ്ട്രേഷൻ ആവശ്യമില്ല. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസന്‍ വഴി യാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇത് അനുസരിച്ച് ഗുണഭോക്താക്കളായിട്ടുണ്ടോ എന്നറിയാൻ താഴെ കൊടുത്ത രീതി ഉപയോഗിക്കാം. കോള്‍ സെന്റര്‍ 14555 നമ്പറില്‍ വിളിച്ചും യോഗ്യത പരിശോധിക്കാം.
1. പിഎംജെഎവൈ പോര്‍ട്ടലില്‍ എലിജിബിള്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
2. മൊബൈല്‍ നമ്പർ നൽകിയ ശേഷം ജെനറേറ്റ് ഒടിപി യിൽ ക്ലിക്ക് ചെയ്യുക
3. സംസ്ഥാനം തിരഞ്ഞെടുത്ത് പേര് , റേഷന്‍ കാര്‍ഡ് വിവരം , ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക.
4. ഇതിനനുസരിതച്ച് കുടുംബം പദ്ധതിക്ക് യോഗ്യരാണോയെന്ന് വിവരം ലഭിക്കും.
പിഎംജെഎവൈ ഇ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആധാര്‍ ,റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഇതിന് ആവശ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications