ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ലഭിക്കുന്ന കാലത്തും സീറോ ബാലൻസ് അക്കൗണ്ടു വഴി രണ്ട് ലക്ഷം രൂപ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുണ്ട്. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിംഗ് ഇടപാടുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ). സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി വായ്പ, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ നേടാനാകും. 2014 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംജെഡിവൈ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മാസം 28ാം തീയതി പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇതിനോടകം 45.66 കോടി പേര് ജൻ ധന അക്കൗണ്ട് എടുത്തിട്ടുണ്ട്. നിലിവിലെ കണക്ക് പ്രകാരം 1,70,010.91 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടിലുള്ളത്.
പ്രത്യേകതകൾ
പ്രധാനമന്ത്രി ജൻ ധൻ യോജന ഒരു സീറോ ബാലൻസ് അക്കൗണ്ടാണ്. നിശ്ചിത തുക ബാലൻസ് കരുതേണ്ടതില്ല. അപകട ഇന്‍ഷുറന്‍സായി 2 ലക്ഷം രൂപ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ 30,000 രൂപയുടെ ഇൻഷൂറൻസ് ലഭിക്കും. ലഭിക്കുക. ഇത് യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടും. ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപത്തിന് ബാങ്ക് നല്കുന്ന പലിശയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. എളുപ്പത്തില്‍ പെന്ഷന് പദ്ധതിയില്‍ ചേരാം എന്നത് ഗുണമാണ്.
നല്ല രീതിയിൽ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തിക്ക് 6 മാസത്തിന് ശേഷം 10,000 രൂപ ഓവര്‍ ഡ്രാഫ്റ്റായി ലഭിക്കുക, മാസത്തില്‍ 10000 രൂപ പിന്‍വലിക്കാം. ജന ധൻ അക്കൗണ്ടിൽ ചെക്ക് ബുക്ക് സൗകര്യം ആവശ്യമുള്ളവർ മിനിമം ബാലൻസ് ഉറപ്പാക്കണം നിബന്ധനകളില്ലാതെ 2000 രൂപ ഉടനടി വായ്പയും ലഭിക്കും. നൂതന ബാങ്കിംഗ് സൗകര്യങ്ങൾ ജൻ ധൻ അക്കൗണ്ടിലും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ് സൗകര്യം ലഭിക്കും. റൂപേ ഡെബിറ്റ് കാര്‍ഡ് സൗജന്യമായി അനുവദിക്കും. മാസത്തിൽ നടത്താവുന്ന ഇടപാടുകൾക്ക് ജൻ ധൻ അക്കൗണ്ടിൽ പരിധില്ല. തുടക്കത്തിൽ ഒരു കുടുംബത്തിന് അക്കൗണ്ട് എന്ന രീതിയിലാണ് പദ്ധതി ആരംഭിച്ചത്. പിന്നീടിത് വ്യക്തികൾക്ക് ആരംഭിക്കാവുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.
ആർക്കൊക്കെ അക്കൗണ്ട്
ബാങ്ക് അക്കൗണ്ടില്ലാത്ത ഏത് ഇന്ത്യക്കാരനും പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട് ആരംഭിക്കാം. ഇതിനായി ഏതേ ദേശസാൽകൃത ബാങ്കിനോയോ. പോസ്റ്റ് ഓഫീസിനെയോ സമീപിക്കാം. ജൻ ധൻ അക്കൗണ്ട് എടുക്കാനുള്ള പ്രായപരിധി 10 വയസാണ്. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേര് ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കി പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചും ഫോട്ടോയോട് കൂടി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കത്തും ഹാജരാക്കി ജന്‍ധന്‍ അക്കൗണ്ട് എടുക്കാം. ഈ രേഖകളില്ലാത്ത പക്ഷം ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്കി 'ചെറു അക്കൗണ്ട്' ആരംഭിക്കാം.
ഏതൊക്കെ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാം
രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഈ സൗകര്യം അനുവദിക്കും. ഇതോടൊപ്പം ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ചഡിഎഫ്സി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഎന്‍ജി വൈശ്യ ബാങ്ക്, കര്‍ണാടക ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകൾ വഴിയും ജന ധൻ അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
