സ്വന്തമായി ബിസിനസ് ആരംഭിക്കുക എന്നത് യുവാക്കളുടെ സ്വപ്നമാണ്. വിവിധ തരത്തിലുള്ള ആശയങ്ങളും പലരുടേയും മനസിലുണ്ടാകും. എന്നാൽ ബിസിനസ് ആരംഭിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതാണ് ആശങ്ക. പല വഴികളിലൂടെ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും ഒന്നും വിജയം കാണാതെ പാതിവഴിയിൽ മുടങ്ങുന്നതാണ് സാധാരണ സംഭവിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി (പി.എം.എം.വൈ) ഉപയോഗപ്പെടുത്തിയാൽ സ്വന്തം ബിസിനസ് സംരഭമെന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കും. 2024-ലെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനാണ്. മുദ്രാ യോജനയിലെ തുകയിൽ വർദ്ധനവുണ്ടാക്കുമോ എന്ന ആകാംഷയിലാണ് രാജ്യത്തെ ചെറുകിട ബിസിനസ് സംരംഭകർ.
പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി
രാജ്യത്തെ യുവാക്കളുടെ പരിവർത്തന സാധ്യതകൾ കണക്കിലെടുത്ത് യുവാക്കൾക്കിടയിൽ സ്വാശ്രയത്വവും സംരംഭകത്വവും വളർത്തുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. സംരംഭകത്വ കഴിവുകൾ വർധിപ്പിക്കുന്നതിനും യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമായി 2015-ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പിഎംഎംവൈ. പിഎംഎംവൈയുടെ പ്രാഥമിക ലക്ഷ്യം തൊഴിലില്ലാത്ത യുവാക്കളെയും അവരുടെ ബിസിനസ്സ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരെയും ശാക്തീകരിക്കുക എന്നതാണ്.
പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിയ റൂറൽ ബാങ്കുകൾ, കോപറേറ്റിവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, എൻബിഎഫ്‌സികൾ എന്നിവ മുദ്ര ലോൺ നൽകുന്നതാണ്. മറ്റ് പല വായ്പാ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി, പിഎംഎംവൈ കോർപ്പറേറ്റ് ഇതര, കാർഷികേതര ആവശ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

എത്ര രൂപ ലഭിക്കും
പത്ത് ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ മുദ്രാ ലോൺ വഴി വായ്പയെടുക്കാം. ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. ശിശുവിൽ 50,000 രൂപ വരെ വായ്പ ലഭിക്കും. കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും തരുൺ പ്രകാരം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.
എന്തിനൊക്കെ ലോൺ ഉപയോഗിക്കാം ?
കൃഷി ഒഴികെയുള്ള ആവശ്യങ്ങൾക്ക് മാത്രമേ മുദ്രാ ലോൺ നൽകുകയുള്ളു. ഓട്ടോറിക്ഷ വാങ്ങുക, ചെറിയ ഗുഡ്‌സ് വെഹിക്കിൾ, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിന് മുദ്രാ ലോൺ ഉപയോഗിക്കാം. ഇതിന് പുറമെ ബാർ, സലോൺ, ജിം, ബുട്ടീക്ക്, തയ്യൽ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവീസ്, ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്കും മുദ്രാ ലോൺ ഉപയോഗിക്കാം. യോഗ്യത നേടുന്നതിന്, അപേക്ഷകർ ചില മാനദണ്ഡങ്ങൾ പാലിക്കണം.
1.അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
2. മുൻ വായ്പകളിൽ വീഴ്ചയുണ്ടായിരിക്കരുത്.
3. മുദ്ര ലോൺ തേടുന്ന ബിസിനസ്സ് ഒരു കോർപ്പറേറ്റ് സ്ഥാപനമായിരിക്കരുത്.
4. അപേക്ഷകന് സാധുവായ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
5. അപേക്ഷകൻ്റെ പ്രായം 18 വയസ്സിന് മുകളിലായിരിക്കണം.
ലോണിനായി ആവശ്യമായ രേഖകൾ
വോട്ടർ ഐഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ് / ആധാർ കാർഡ് / പാസ്‌പോർട്ട് / എന്നിവയിലേതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മെഷീനുകളുടെ കൊട്ടേഷൻ, ഇവയ്ക്കാവശ്യമായ പണം, വ്യവസായത്തിന് ആവശ്യമായ രിജ്‌സ്‌ട്രേഷനും ലൈസൻസുകളുടേയും കോപ്പി. എസ് സി/ എസ്ടി / ഒബിസി/ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവ തെളിയിക്കാനുള്ള കോപ്പി.
മുദ്രാ ലോണിന് എങ്ങനെ അപേക്ഷിക്കാം?
1. മുദ്ര യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ആവശ്യകതകളെ അടിസ്ഥാനമാക്കി ലോൺ വിഭാഗം (ശിശു, കിഷോർ അല്ലെങ്കിൽ തരുൺ) തിരഞ്ഞെടുക്കുക.
3. വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ചെയ്യുക.
4. അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആധാർ കാർഡ്, പാൻ കാർഡ്, സ്ഥിരവും ബിസിനസ്സ് വിലാസവും തെളിയിക്കുന്ന തെളിവുകൾ, ആദായനികുതി റിട്ടേൺ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ മുതലായവ അറ്റാച്ചുചെയ്യുക.
5. പൂരിപ്പിച്ച അപേക്ഷാ ഫോം നിങ്ങളുടെ അടുത്തുള്ള ബാങ്കിൽ സമർപ്പിക്കുക.
6. ബാങ്ക് നിങ്ങളുടെ അപേക്ഷ പരിശോധിക്കും. ഒരു മാസത്തിനുള്ളിൽ വായ്പ അനുവദിക്കും.
മുദ്രാ ലോണിന് വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നേട്ടത്തിന് കാരണമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
