പുതിയ വീട് വാങ്ങുക അല്ലെങ്കിൽ വീട് പണിയുക എന്നത് പലരും സ്വപ്ന തുല്യമായി കാണുന്ന കാര്യമാണ്. ഭവന വായ്പയും തിരിച്ചടവുമായി കരിയറിന്റെ ഭൂരിഭാഗവും ഒപ്പമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണെങ്കിലും സ്വപ്ന വീടിന് നൽകുന്ന പ്രധാന്യം ഏറെയാണ്. വായ്പയിലൂടെ വീട് നിർമാണം പൂർത്തിയാക്കുന്നവരാണ് ഭൂരിഭാഗവും.
വായ്പ അപേക്ഷകളും പ്രോസസിംഗും സമയനമെടുക്കുന്ന നടപടികളാണ് ഇവിടെയാണ് പ്രീ-അപ്രൂവ്ഡ് ഭവന വായ്പുകൾ ലഭിക്കുന്നത്. വായ്പ അനുവദിക്കുന്നതിനും പ്രോസസിംഗിനുമുള്ള സമയം കുറയ്ക്കുമെങ്കിലും പ്രീ-അപ്രൂവ്ഡായി കാണിക്കുന്ന മുഴുവൻ തുകയും ഭവന വായ്പയായി ലഭിക്കാനുള്ള സാധ്യത കുറവാണ്.
പ്രീ- അപ്രൂവ്ഡ് ഭവന വായ്പ
പ്രീ- അപ്രൂവ്ഡ് ഭവന വായ്പയായി 50 ലക്ഷം എന്നതിനർത്ഥം മുഴുവൻ തുകയ്ക്കും വായ്പ ലഭിക്കുമെന്നല്ല. ഒരു നിശ്ചിത തുക വരെയുള്ള വായ്പയ്ക്ക് നിങ്ങൾ യോഗ്യനാണെന്ന് ബാങ്ക് കണക്കാക്കുന്നു എന്നതാണ് പ്രീ- അപ്രൂവ്ഡ് വായ്പ കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രീ- അപ്രൂവ്ഡ് ഭവന വായ്പയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാലും അപേക്ഷകന്റെ വരുമാനം, നിലവിലുള്ള കടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കണമോ വേണ്ടയോ എന്ന് ബാങ്ക് തീരുമാനിക്കുന്നത്. ഇതോടൊപ്പം അപേക്ഷകന്റെ വസ്തുവകകളും ബാങ്ക് വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭവന വായ്പ അനുവദിക്കുക.

അതിനാൽ തന്നെ പ്രീ- അപ്രൂവ്ഡ് ഭവന വായ്പയിൽ കാണിച്ച തുകയേക്കാൾ തുകയേക്കാൾ വളരെ കുറവായിരിക്കും യഥാർഥ വായ്പ തുക. സാധാരണഗതിയിൽ, ശമ്പളക്കാരനായൊരു വ്യക്തിക്ക് ലഭിക്കുന്ന പരമാവധി വായ്പ വാർഷിക ശമ്പളത്തിന്റെ 4-4.5 മടങ്ങ് ആയിരിക്കും. അതോടൊപ്പം മാസ വരുമാനത്തിന്റെ 30-40 ശതമാനം വരെയാണ് ബാങ്ക് അനുവദിക്കുന്ന പരമാവധി ഇഎംഐ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രീ- അപ്രൂവ്ഡ് ഭവന വായ്പ ആണെങ്കിലും സാധാരണ വായ്പയാണെങ്കിലും അപേക്ഷകന്റെ യോഗ്യത അനുസരിച്ചാണ് വായ്പ ലഭിക്കുന്നത്. അതിനാൽ വായ്പ അംഗീകാരത്തിനും വായ്പ തുക പരമാവധിയാക്കാനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
* വായ്പ അനുവദിക്കുന്നതിന് ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്നാണ് ശക്തമായ ക്രെഡിറ്റ് സ്കോർ. ഭവന വായ്പയ്ക്ക് അംഗീകാരം ലഭിക്കുമോ എന്നതിനെ സ്വാധീനിക്കുന്നതിനൊപ്പം വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനും ക്രെഡിറ്റ് സ്കോർ സഹായിക്കും. വർഷത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് പിശകുകൾ തിരുത്തണം.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നത് സാമ്പത്തിക ഉത്തരവാദിത്തം പ്രകടമാക്കുന്ന കാര്യമാണ്. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് മറ്റ് തരത്തിലുള്ള വായ്പകൾക്ക് അപേക്ഷിക്കാതിരിക്കുന്നതാണ് വായ്പ ലഭിക്കാനുള്ള സാധ്യത ഉയർത്തും.
* ഭവന വായ്പ സമയത്ത് മറ്റു വായ്പകൾ ഒഴിവാക്കാൻ പറയാനുള്ള കാരണം ഡെബ്റ്റ് ടു ഇൻകം റേഷ്യോ ആണ്. പ്രതിമാസം മൊത്തിലുള്ള ബാധ്യതകളെ പ്രതിമാസ വരുമാനം കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നതാണ് ഡെബ്റ്റ് ടു ഇൻകം റേഷ്യോ. 50 ശതമാനത്തിലോ അതിൽ താഴെയുള്ള ഡെബ്റ്റ് ടു ഇൻകം റേഷ്യോ വായ്പ ലഭിക്കാനുള്ള സാധ്യതകളെ ഗണ്യമായി വർധിപ്പിക്കും.
അതേസമയം, ഡെബ്റ്റ് ടു ഇൻകം റേഷ്യോ ഉയർന്ന് നിൽക്കുന്നത് തിരിച്ചടിയാകും. ഡെബ്റ്റ് ടു ഇൻകം റേഷ്യോ ഉയർന്നതാണെങ്കിൽ നിലവിലുള്ള വായ്പകൾ അടച്ചു തീർക്കുകയോ വരുമാനം വർധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയോ ചെയ്യണം.
* എത്ര തുക വായ്പ ലഭിക്കുമെന്നതിന് സ്വാധീനിക്കുന്ന ഘടകമാണ് ലോൺ ടു വാല്യൂ. വസ്തു ഈട് നൽകുമ്പോൾ വസ്തുവിന്റെ മൂല്യത്തിന്റെ എത്ര ശതമാനം വായ്പ നൽകാം എന്ന് കാണിക്കുന്ന അളവുകോലാണ് ലോൺ ടു വാല്യു. ഇതു സംബന്ധിച്ച് ആർബിഐ വളരെ വ്യക്തമായ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് എൽടിവി അനുപാതം 90 ശതമാനം വരെ ആകാം. ഇതിനർത്ഥം വസ്തുവിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കുകയും ബാക്കി വരുന്ന 10 ശതമാനം ഡൗൺ പേയ്‌മെന്റ് നടത്തണമെന്നുമാണ്. 30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കും മുകളിലുള്ള ഭവനവായ്പകൾക്ക് 80 ആണ് എൽടിവി. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പകൾക്ക് 75 ശതമാനമാണ് എൽടിവി.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications