സാമ്പത്തിക പ്രതിസന്ധികൾ അപ്രതീക്ഷിതമായിട്ടാണ് വരുന്നത്. വായ്പ എടുത്ത് ഈ പ്രശ്നങ്ങളെ പരിഹരിക്കാനാണ് പലരും ശ്രമിക്കുക. വലിയ തുക ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ബാങ്കിലൂടെ വായ്പ എടുക്കുന്നത് മികച്ച തീരുമാനമാണ്. പക്ഷേ പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ ബാങ്കിൽ നേരിട്ട് എത്തി വായ്പയ്ക്ക് അപേക്ഷിച്ചാലും കാലതാമസം എടുക്കും.
ബാങ്കിലൂടെ ലോണിന് അപേക്ഷിക്കുമ്പോൾ നിരവധി പ്രക്രിയകൾ താണ്ടി വായ്പ അംഗീകരിച്ചാൽ മാത്രമേ പണം ലഭിക്കൂ. അതിന് ഒന്നിലധികം രേഖകളും, ചിലപ്പോൾ ജാമ്യമായി ഭൂമി പോലുള്ള ആസ്തിയും സമർപ്പിക്കേണ്ടി വന്നേക്കാം. എന്നാൽ ഇതൊന്നും ആവശ്യമില്ലാത്ത ലോൺ സേവനങ്ങളും ഇവിടെയുണ്ട്. അധിക രേഖയോ അമിതമായ സമയമോ ആവശ്യമില്ലാതെ പെട്ടെന്ന് ലോൺ അംഗീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റൽ വായ്പാ സൗകര്യങ്ങളും ഉണ്ട്.
സത്യത്തിൽ ആളുകൾക്ക് നേരിട്ട് ബാങ്കിൽ പോവാതെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന ഇൻസ്റ്റന്റ് ലോണുകളോടാണ് താത്പര്യം. വിവിധ ബാങ്കുകൾ അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വായ്പകളുടെ ഓഫറുകളും പരിചയപ്പെടുത്തുന്നു. ഇവ പ്രീ- അപ്രൂവ്ഡ് ലോണുകൾ എന്ന ഓഫറുകളോടെയായിരിക്കും നിങ്ങളുടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതും ഒരു തരത്തിൽ ആളുകളെ പ്രലോപിപ്പിക്കുകയാണ്. എന്നാൽ ഇത്തരം ഓഫറുകളിൽ വീഴുന്നതിനു മുന്നേ രണ്ടു തവണ ആലോചിക്കണം.
ഇൻസ്റ്റൻ്റ് ലോണുകളും, പ്രീ അപ്രൂവ്ഡ് ലോണുകളും പെട്ടെന്ന് അംഗീകരിക്കുന്ന വായ്പാ മാർഗങ്ങളാണ്. ഇതിൽ മികച്ചത് ഏതാണ്? എന്താണ് പ്രീ- അപ്രൂവ്ഡ് ലോൺ ? വിശദമായി അറിയാം...

എന്താണ് ഇൻസ്റ്റന്റ് ലോൺ
ദിവസങ്ങളോളം കാത്തിരിക്കാതെ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ലഭിക്കുന്ന വായ്പയാണ് ഇൻസ്റ്റന്റ് ലോൺ. eKYC ഇതിനകം പൂർത്തിയായിട്ടുള്ള ഏതൊരു ഉപഭോക്താവിനും ഇത്തരെ വായ്പകൾ പെട്ടെന്ന് തന്നെ ലഭിക്കും. ഇത്തരം വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ പരിശോധിക്കുന്നതിനായി ഉപഭോക്താവിന്റെ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയക്കാം.
ഉപഭോക്താവ് ഒ.ടി.പി ഷെയർ ചെയ്താൽ കടം കൊടുക്കുന്നയാൾക്ക് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ ഉൾപ്പെടുന്ന പ്രൊഫൈൽ പരിശോധിക്കാൻ കഴിയും. ഇതിൻ്റെ അടിസ്ഥാനത്തിൽ, ഉപഭോക്താവിന് ഒരു തുക വായ്പയായി ഓഫർ ചെയ്യുന്നു.
എന്താണ് പ്രീ-അപ്രൂവ്ഡ് ലോൺ?
ഒരു ഉപഭോക്താവിന് അവരുടെ പ്രൊഫൈൽ അടിസ്ഥാനമാക്കി നൽകുന്ന വായ്പയാണിത്. ഉദാഹരണത്തിന്, വളരെ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഒരാൾക്ക് (720-ന് മുകളിൽ) 5 ലക്ഷം വരെ വായ്പയായി ലഭിക്കുന്ന ഓഫർ ഉണ്ടായേക്കാം.
ഇത്തരം വായ്പ തിരഞ്ഞെടുക്കുന്നതിന് മുന്നേ പരിഗണിക്കേണ്ട കാര്യങ്ങൾ...
1. പലിശ നിരക്ക്: പലിശ നിരക്ക് ഒരു പ്രധാന വിഷയമാണ്. ചില സമയങ്ങളിൽ പ്രീ-അപ്രൂവ്ഡ് ലോണിൻ്റെ കാര്യത്തിൽ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. നിങ്ങൾക്ക് നിലവിൽ വായ്പകൾക്ക് ഓഫറുകൾ നൽകുന്നുണ്ടെങ്കിലും മറ്റു ഓഫറുകളും പരിശോധിക്കുക.
2. ബാങ്കിനെ കുറിച്ച് അറിയുക: വായ്പ നൽകുന്ന ബാങ്കിനെ കുറിച്ച് അറിയുക. ഒരു ബാങ്ക് പ്രീ-അപ്രൂവ്ഡ് ഓഫർ നൽകിയതുകൊണ്ട്, നിങ്ങൾ ആ വായ്പ എടുക്കണമെന്ന് നിർബന്ധമില്ല. ബാങ്കിന്റെ വിശ്വാസ്യത പരിശോധിച്ച് വായ്പ എടുക്കാൻ ശ്രദ്ധിക്കുക.
3. തുക : അവസാനമായി, തുക എത്രയാണെന്ന് പരിശോധിക്കുക. ശേഷം ഇത് നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ ഉതകുന്ന വായ്പാ തുകയാണെങ്കിൽ മാത്രം മുന്നോട്ട് പോവുക.
പലിശ നിരക്ക്, കാലാവധി എന്നിവയെ കുറിച്ച് വിശദമായി മനസിലാക്കിയ ശേഷം മാത്രം ഇത്തരം വായ്പകൾക്ക് അപേക്ഷിക്കുക. വഞ്ചനകളിൽ അകപ്പെടാതിരിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications