തുടര്‍ച്ചയായ മൂന്ന് ആഴ്ചകളില്‍ വിപണിയിലെ മുന്നേറ്റത്തിന് ശേഷവും പുതിയ വ്യാപാര ആഴ്ചയുടെ തുടക്കവും കുതിപ്പോടെയിരുന്നു. ഡിസംബര്‍ 20-നാണ് സമീപകാല താഴ്ന്ന നിലവാരമായ 16,410-ല്‍ നിഫ്റ്റി രേഖപ്പെടുത്തിയത്. അവിടെ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിഫ്റ്റി നിര്‍ണായക നിലവാരമായ 18,000-വും മറികടന്നു. അതായത് 16 വ്യാപാര ദിനങ്ങളിലൂടെ പ്രധാന സൂചികകള്‍ 10 ശതമാനം ഉയര്‍ച്ച നേടി. അതേസമയം ബാങ്ക് നിഫ്റ്റിയാകട്ടെ സമീപകാല താഴ്ചയില്‍ നിന്നും 13 ശതമാനവും മുന്നേറിക്കഴിഞ്ഞു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പെ രണ്ട്- മൂന്ന് ആഴ്ചക്കാലയളവ് കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാവുന്ന മൂന്ന് ഓഹരി നിര്‍ദേശങ്ങളും ചുവടെ ചേര്‍ക്കുന്നു.
ഇനിയെന്ത് ?
ഇനിയും മുന്നേറ്റത്തിനുള്ള സാധ്യതകളാണ് ടെക്നിക്കല്‍ സൂചകങ്ങളും നല്‍കുന്നത്. പ്രധാന സൂചികകള്‍ 5, 10, 20, 50, 100, 200 ഡേ മൂവിങ് ആവറേജുകള്‍ക്ക് (ഡിഎംഎ) മുകളിലാണ്. ഇത് ബുള്ളിഷ് ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നത്. സാങ്കേതിക വിലയിരുത്തലിന് സഹായിക്കുന്ന സൂചകങ്ങളായ എംഎസിഡി (മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ്), ആര്‍എസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്), ഡിഎംഐ (ഡയറക്ഷനല്‍ മൂവാമെന്റ് ഇന്‍ഡക്സ്) ഒക്കെ ഡേ, വീക്ക്ലി ചാര്‍ട്ടുകളില്‍ ബുള്ളിഷ് മേഖലയിലാണ്. അതായത്, നിലവിലെ സാഹചര്യത്തില്‍ ഓരോ ഇടിവും നിക്ഷേപത്തിനുള്ള അവസരമാണ്. നിഫ്റ്റിയില്‍ 17,640 നിലവാരം സപ്പോര്‍ട്ടും സമീപകാല ലക്ഷ്യങ്ങള്‍ 18,210, 18610-ഉം ആണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
1) ബിര്‍ള കോര്‍പ്
കൊല്‍ക്കത്ത ആസ്ഥാനമായ ബിര്‍ള കോര്‍പ് (BSE : 500335, NSE : BIRLACORPN) നാല് മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും സിമന്റ്, വിനോലിയം, ഓട്ടോ ട്രിം, ചണം തുടങ്ങിയ മേഖലയിലാണ് ബിസിനസ് സംരംഭങ്ങളുള്ളത്. 8 ആഴ്ചയിലെ കണ്സോളിഡേഷന് ശേഷം വോളിയത്തോട് കൂടി ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച 1,457.95 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും രണ്ടാഴ്ച കാലയളവിലേക്ക് 1,640 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ 12.5 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,410-ല്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,650 രൂപയും കുറഞ്ഞ വില 701.10 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 5 ശതമാനത്തോളവും ഒരു വര്‍ഷത്തിനിടെ 93 ശതമാനവും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
2) ടാറ്റ കോഫീ
തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 215.65 രൂപയിലാണ് എഫ്എംസിജി വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ടാറ്റ കോഫീ ലിമിറ്റഡ് (BSE : 532301, NSE : TATACOFFEE) ക്ലോസ് ചെയ്തത്. ഇവിടെ നിന്നും പരമാവധി 3 ആഴ്ച കാലയളവിലേക്ക് 257 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 195 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 19.2 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 254.40 രൂപയും കുറഞ്ഞ വില 104 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 1 ശതമാനത്തോളവും ഒരു വര്‍ഷ കാലയളവിനിടെ 103 ശതമാനം കുതിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
3) ചമ്പല്‍ ഫെര്‍ട്ടിലൈസര്‍സ്
തിങ്കളാഴ്ച രാവിലെ 432.80 രൂപയിലാണ് ഫെര്‍ട്ടിലൈസര്‍ വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (BSE: 500085, NSE : CHAMBLFERT) ക്ലോസ് ചെയ്തത്. ഇവിടെ നിന്നും പരമാവധി 3 ആഴ്ച കാലയളവിലേക്ക് 499 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 405 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 15.3 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 451 രൂപയും കുറഞ്ഞ വില 200.35 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 8 ശതമാനത്തിലധികം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications