പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് താൽപര്യമുള്ളവരാണോ? എങ്കിൽ പുതുക്കിയ പിൻവലിക്കൽ നിയമങ്ങളറിഞ്ഞ് നിക്ഷേപിക്കുന്നതാകും ബുദ്ധി. മികച്ച പലിശ നിരക്കുകൾ ലഭിക്കുന്നതിനാലും അതോടൊപ്പം സുരക്ഷ ഉറപ്പാണെന്ന കാരണത്താലും നിക്ഷേപർ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ (ടൈം ഡെപ്പോസിറ്റുകൾ) തിരഞ്ഞെടുക്കാറുണ്ട്.
1 മുതൽ 5വർഷത്തേക്ക് 6.90 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് നൽകുന്നു. കഴിഞ്ഞ മാസം മാറ്റം വന്ന പിൻവലിക്കൽ നിയമം പ്രകാരം 5 വർഷത്തെ സ്ഥിര നിക്ഷേപം നേരത്തെ പിൻവലിച്ചാൽ വലിയ നഷ്ടമാണ് നിക്ഷേപകനുണ്ടാകുന്നത്.
പുതിയ നിയമം
കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ നേരത്തെയുള്ള പിന്‍വലിക്കല്‍ നിയമങ്ങള്‍ പുതുക്കിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം നാല് വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നാല് വര്‍ഷം പൂര്‍ത്തിയാക്കിയ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ മുഴുവന്‍ കാലാവധിക്കും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് ഈടാക്കുന്ന പലിശയാണ് ലഭിക്കുക.

സേവിംഗ്സ് അക്കൗണ്ട് പലിശ
5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് നിലവില്‍ 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ക4 വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ 4 ശതമാനമാണ്. ഒരു വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്വലിക്കുന്നൊരാള്ക്ക് മൊത്തം പലിശയേക്കാള്‍ 3.50 ശതമാനം കുറഞ്ഞ നിരക്കിലാണ് പലിശ നല്‍കുക.
44% നഷ്ടം
5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് വര്‍ഷത്തില്‍ 38,568 രൂപ പ്രകാരം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന ആകെ പലിശ 1,92,840 രൂപയാണ്. അത്യാവശ്യത്തിന് നാല് വര്‍ഷം മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 4 ശതമാനം പലിശ നിരക്കില്‍ 1,08,326 രൂപയാണ് പലിശയായി ലഭിക്കുന്നത്. 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്നതിനേക്കാള്‍ 84,514 രൂപ കുറവിലാണ് പലിശ ലഭിക്കുക. ശതമാനത്തില്‍ കണക്കാക്കിയാല്‍ 43.84 ശതമാനത്തിന്റെ നഷ്ടമാണിത്.
ആര്‍ക്കൊക്കെ ബാധകം
2023 നവംബര്‍ 10 മുതല്‍ ആരംഭിച്ച പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിയമം ബാധകമാവുക. ഈ തീയതിക്ക് മുന്‍പ് ആരംഭിച്ച പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പഴയ നിയമമാണ് ബാധകമാവുക. 6 മാസത്തിന് മുന്‍പ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷത്തിനും 2 വര്‍ഷത്തിനും മുന്‍പ് പിന്‍വലിച്ചാല്‍ 1വര്‍ഷത്തെ എഫ്ഡി നിരക്കില്‍ നിന്ന് 2ശതമാനം കുറഞ്ഞ നിരക്കില്‍ നിക്ഷേപം പിന്‍വലിക്കാം.
2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയിലുള്ള കാലയളവില്‍ പിന്‍വലിച്ചാല്‍ 2 വര്‍ഷത്തെ എഫ്ഡിയുടെ നിരക്കിനൊപ്പം 2 ശതമാനം കുറച്ചാണ് പലിശ കണക്കാക്കുക. 3 വര്‍ഷത്തിനും 4 വര്‍ഷത്തിനും ഇടയില്‍ പിന്‍വലിച്ചാല്‍ 3 വര്‍ഷ എഫ്ഡി നിരക്കില്‍ നിന്ന് 2 തമാനം കുറഞ്ഞ നിരക്കില്‍ പിന്‍വലിക്കാം. 4 വര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കും. ഇത് എല്ലാ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ബാധകമാണ്.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 4 വ്യത്യസ്ത കാലയളവിലാണ് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര് ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് 6.90 ശതമാനം പലിശ നൽകും.
2 വര്‍ഷ, 3 വർഷ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications