മാതാപിതാക്കളോട് നിക്ഷേപത്തെ പറ്റി സംസാരിക്കുമ്പോള്‍ ഓഹരി വിപണിയേക്കാള്‍ മുന്‍തൂക്കവും പിന്തുണയും ലഭിക്കുന്നത് സ്ഥിര നിക്ഷേപത്തിനാണ. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ നിക്ഷേപം തുടരുന്നവര്‍ക്ക് ഇഷ്ട ചോയിസാണ് ഇന്നും സ്ഥിര നിക്ഷേപങ്ങള്‍. സുരക്ഷിത മാര്‍ഗമായതിനാലാണ് സ്ഥിര നിക്ഷേപത്തിന് കൂടുതല്‍ നിക്ഷേപക ശ്രദ്ധ ലഭിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായാണ് സ്ഥിര നിക്ഷേപം ആരംഭിക്കുന്നത്. ഇതിനൊപ്പം കാലാവധില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് സ്ഥിര നിക്ഷേപത്തിലെ നേട്ടം.
സ്ഥിര നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് പെട്ടന്നുണ്ടാകുന്ന അത്യാവശ്യത്തിന് പണം പിന്‍വലിക്കേണ്ടി വരുമ്പോഴാണ് ബുദ്ധിമുട്ടുന്നത്. നിക്ഷേപം പാതി വഴിയില്‍ വെച്ച് അവസാനിപ്പിക്കുന്നതിനാല്‍ ബാങ്ക് നിശ്ചിത ശതമാനം പിഴയായി ഈടാക്കും. ഇതോടെ നിക്ഷേപത്തിന് വേണ്ട ഗുണം ലഭിക്കാതെ വരും. ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിന് പണം ആവശ്യമായി വരുന്ന സമയത്ത് എങ്ങനെ സ്ഥിര നിക്ഷേപം സഹായിക്കുമെന്ന് നോക്കാം.
സ്വീപ് ഇൻ അക്കൗണ്ട്
സേവിംഗ്സ്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളുടെ ഗുണം ഒറ്റ അക്കൗണ്ടില്‍ ലഭിക്കുന്ന സൗകര്യമാണ് സ്വീപ് ഇന്‍ അക്കൗണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിനൊപ്പം സേവിംഗ്സ് അക്കൗണ്ടിന്റെ പണ ലഭ്യത സ്വീപ് ഇന്‍ അക്കൗണ്ടില്‍ ലഭിക്കും. ഏത് ബാങ്കിലാണോ സ്വീപ് ഇന്‍ അക്കൗണ്ട് ആരംഭിക്കുന്നത് ആ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ തന്നെ ലഭിക്കും.
ചുരുങ്ങിയത് 25,000 രൂപയുടെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഇതുവഴി എമര്‍ജന്‍സി ഫണ്ട് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കാവുന്ന പണത്തിന് ഉയര്‍ന്ന നിരക്കിലുള്ള പലിശ ലഭിക്കും.
ഇതോടൊപ്പം സ്ഥിര നിക്ഷേപത്തെ ബാധിക്കാതെ ആവശ്യത്തിന് പണം പിന്‍വലിക്കുകയുമാകാം. പിന്‍വലിക്കലുകള്‍ക്ക് പിഴ ഇല്ലാ എന്നതാണ് ഇവിടുത്തെ പ്രധാന സൗകര്യം. പണം പിന്‍വലിച്ച ശേഷം ബാക്കി വരുന്ന തുകയ്ക്ക് നിലവിലെ നിരക്ക് തന്നെ തുടര്‍ന്ന് ലഭിക്കും. ഇത്തരത്തിലുള്ള സൗകര്യം നൽകുന്ന എസ്ബിഐയുടെ അക്കൗണ്ടാണ് എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം.
എഫ്ഡി ലാഡറിംഗ്
വ്യത്യസ്ത കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളെയാണ് എഫ്ഡി ലാഡറിംഗ് എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. പണ ലഭ്യത ഉറപ്പാക്കാന്‍ ഉപകാരപ്രദമായ സംവിധാനമാണിത്. ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ ഉദ്യേശിക്കുന്ന തുക വ്യത്യസ്ത കാലായളവിലേക്കായി നിക്ഷേപിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. നിക്ഷേപം 5 വര്‍ഷത്തേക്ക് ലോക് ചെയ്യുന്നതിന് പകരം നിക്ഷേപം 1,3, 5 എന്നിങ്ങനെ തരംതിരിക്കണം. റീഇന്‍വെസ്റ്റ്മെന്റ് ഉപയോഗപ്പെടുത്തിയാല്‍ പിന്‍വലിക്കുന്ന സമയത്ത് നല്ലൊരു തുക കയ്യില്‍ ലഭിക്കും.
വായ്പ
സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതിന് പകരം വായ്പയെടുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. ഇവിടെ സ്ഥിര നിക്ഷേപം ഈടായി സമര്‍പ്പിച്ചാല്‍ മതിയാകും. എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് മേല്‍ വായ്പ അനുവദിക്കുന്നുണ്ട്. നിക്ഷേപ പലിശയേക്കാള്‍ ഒന്നോ രണ്ടോ ശതമാനം ഉയര്‍ന്ന നിരക്കായിരിക്കും വായ്പയുടെ പലിശ നിരക്ക്. ബാങ്കുകള്‍ അനുസരിച്ച് നിരക്ക് വ്യത്യാസമായിരിക്കും.
അത്യാവശ്യ സമയത്ത് നിക്ഷേപം പിൻവലിക്കുന്നതിന് പകരം എമർജൻസി ഫണ്ട് തയ്യാറാക്കുക എന്നതാണ് പ്രധാന കാര്യം. ചെലവ് എമർജൻസി ഫണ്ടിൽ ഒതുങ്ങുന്നില്ലെങ്കിൽ സ്ഥിര നിക്ഷേപം ഉപയോഗിക്കാം. ഇതിനാൽ തന്നെ ഇത്തരം രീതികളിലേതെങ്കിലും ഒരു തിരഞ്ഞെടുക്കുന്നത് ഉപകാര പ്രദമാണ്. പണം കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപ് പിന്‍വലിച്ച് പിഴകളില്‍ നിന്ന് രക്ഷനേടാൻ ഇവ സഹായിക്കും.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications