സുരക്ഷിതമായ നിക്ഷേപങ്ങള്‍ തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. മുതിര്‍ന്ന പൗരന്മാർ പൊതുവെ സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നതും ഇക്കാരണം കൊണ്ടാണ്. വിരമിക്കൽ കാലത്ത് ലഭിച്ച തുക, കയ്യിലെ സമ്പാദ്യം എന്നിവ ബാങ്കിലേക്ക് നിക്ഷേപിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ നിക്ഷേപ വായ്പകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് 2 ശതമാനത്തോളം പലിശ നിരക്ക് വിവിധ ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
8 മാസം മുൻപോ ഒരു വർഷം മുൻപോ സ്ഥിര നിക്ഷേപമിട്ടവരാണെങ്കിൽ കുറഞ്ഞ നിരക്കായിരിക്കും നിക്ഷേപത്തിന് ലഭിക്കുന്നുണ്ടാവുക. 3 വര്‍ഷത്തേക്കോ 5 വര്‍ഷത്തേക്കോ സ്ഥിര നിക്ഷേപം ലോക് ചെയ്തവരായിരിക്കും ഭൂരിഭാഗം സ്ഥിര നിക്ഷേപവും. പണപ്പെരുപ്പത്തെ മറികടക്കുന്ന പലിശ നേരത്തെ ലഭിച്ചിരുന്നില്ല. ഇന്നത്തെ നിലയിൽ ഇവയ്ക്ക് 7.50 ശതമാനം വരെ പൊതുമേഖലാ ബാങ്കിൽ പലിശ ലഭിക്കും. ഈ സാഹചര്യത്തിൽ പഴയ സ്ഥിര നിക്ഷേപം ബ്രേക്ക് ചെയ്ത് പുതിയ സ്ഥിര നിക്ഷേപം ആരംഭിച്ചാൽ ലാഭകരമാണോ എന്നാണ് ചുവടെ വിശദമാക്കുന്നത്.

പിഴയും പലിശ നിരക്കും
സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ പിഴ, പലിശ നിരക്ക് എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന കാലയളവിലേക്ക് ഉയര്‍ന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കും. ഉദാഹരണത്തിന് 4 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേമിടുന്ന സമത്ത് 6.50 ശതമാനം പലിശയാണ് ലഭിച്ചിരുന്നത്.
1 വര്‍ഷത്തേക്ക് 5 ശതമാവവുമാണ് പലിശ നിരക്ക്. 4 വര്‍ഷത്തെ നിക്ഷേപം 1-ാം വര്‍ഷത്തില്‍ പലിന്‍വലിച്ചാൽ 5 ശതമാനം പലിശ മാത്രമാണ് ലഭിക്കുക. ഇതിനൊപ്പം പിഴയും ഈടാക്കും. പല ബാങ്കുകളും 1 ശതമാനം വരെ പിഴ ഈടാക്കുന്നുണ്ട്. കാലാവധി എത്താനായ സ്ഥിര നിക്ഷേപമാണെങ്കിൽ പിൻവലിക്കാതിരിക്കുന്നതാും ബുദ്ധി.
ഉയർന്ന പലിശ ലഭിക്കുമോ
സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ നേരത്തെ ലഭിച്ച പലിശ നിരക്കോ അതിനേക്കാൾ ഉയർന്ന നിരക്കോ തന്നെ വീണ്ടും ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയങ്ങളെ ആശ്രയിച്ചാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയരുകയും താഴുകയും ചെയ്യുന്നത്.

നഷ്ടമാകുന്ന പണം കണ്ടെത്തണം
കുറഞ്ഞ പലിശ നിരക്കുള്ള പഴയ സ്ഥിര നിക്ഷേപം പിൻവലിച്ച് ഉയര്‍ന്ന നിരക്കുകളിലേക്ക് മാറുന്നത് ലാഭമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും സ്ഥിര നിക്ഷേപം പിൻവലിക്കുന്നതിന് നൽകുന്ന പിഴ, പലിശയിലെ കുറവ് എന്നിവ വഴി എത്ര രൂപ നഷ്ടപ്പെടുമെന്ന് കണക്കാക്കണം. ഈ ഘടകങ്ങള്‍ പരിഗണിച്ചതിന് ശേഷവും പുതിയ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നത് ലാഭകരമാണെങ്കിൽ മാത്രമെ നിക്ഷേപം പിൻവലിക്കാവൂ.
കാൽക്കുലേറ്റർ
5 വർഷത്തേക്ക് 2 ലക്ഷം രൂപ 6 മാസം മുൻപ് സ്ഥിര നിക്ഷേപമിട്ടൊരാൾക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ 66,072 രൂപ പലിശയടക്കം 2,66,072 രൂപയാണ് നിക്ഷേപം കാലാവധി എത്തുമ്പോൾ ലഭിക്കുന്നത്. 6 മാസം പൂര്‍ത്തിയാക്കിയ സമയത്താണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നത്. ഇന്ന് ഇതേ ബാങ്കിൽ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ ലഭിക്കുന്നത്.

ഈ പലിശ പരിഗണിച്ച് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ ലഭിക്കുന്ന തുകയും പിഴയും നോക്കാം.6 മാസത്തേക്ക് ബാങ്ക് നൽകുന്ന 4.50 ശതമാനം പലിശ മാത്രമാണ് നിക്ഷേപത്തിന് ലഭിക്കുക. ഇതിനൊപ്പം 0.50 ശതമാനം പിഴയും ഈടാക്കുക, ഇതോടെ യഥാർഥത്തിൽ 4 ശതമാനമായി പലിശ കുറയും.
പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന തുക 2,04,000 രൂപ മാത്രമാണ്. നിലവില്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 7 ശതമാനമാണ്. ഈ പലിശയ്ക്ക് പിന്‍വലിച്ച തുക റീഇന്‍വെസ്റ്റ് ചെയ്താല്‍ 4 വര്‍ഷവും 6 മാസത്തിനും ശേഷം 2,78,799 രൂപ ലഭിക്കും. 78,799 രൂപയാണ് പലിശയായി ലഭിക്കുക. 5.75 ശതമാനം പലിശ നിരക്കിൽ 7 വർഷം തുടർന്നാൽ ലഭിക്കുന്നതിനേക്കാൾ 12,726 രൂപയാണ് ലഭിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications