പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പലരും ആലോചിക്കുന്ന സമയമാണിത്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചിരിക്കുന്ന വലിയൊരളവ് ആള്‍ക്കാരും തങ്ങളെക്കൊണ്ട് സാധിക്കും വിധമുള്ള ചെറുകിട ബിസിനസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പലരും ആലോചിക്കുന്ന സമയമാണിത്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചിരിക്കുന്ന വലിയൊരളവ് ആള്‍ക്കാരും തങ്ങളെക്കൊണ്ട് സാധിക്കും വിധമുള്ള ചെറുകിട ബിസിനസ് സംരഭങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ എടുത്തുചാടി ആരംഭിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലേറ്റവും മുന്നിലുള്ള ഒരു കാര്യമാണ് ആദായ നികുതിയുമായി ബന്ധപ്പെട്ടത്.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

ആദായ നികുതി റിട്ടേണ്‍

ആദായ നികുതി റിട്ടേണ്‍

സംരംഭം ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന വ്യക്തികളില്‍ പലരും ഇതുവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരായിരിക്കില്ല. അതിന് മാത്രമുള്ള വരുമാനം അവര്‍ക്ക് മുമ്പ് ലഭിച്ചിട്ടുണ്ടാവുകയുമില്ല. എന്നാല്‍ ബിസിനസ് സംരഭം ആരംഭിച്ചതിന് ശേഷമുള്ള കാര്യം അങ്ങനെയാവില്ല. അതിനാല്‍ തന്നെ ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരഭം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കി വയ്‌ക്കേണ്ടതുണ്ട്.

ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ഏറെ എളുപ്പം; വേഗം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെല്ലാം

പാന്‍ കാര്‍ഡും പ്രത്യേകം ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം

പാന്‍ കാര്‍ഡും പ്രത്യേകം ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം

സംരംഭം ആരംഭിക്കുമ്പോള്‍ അതിന് വേണ്ടി മാത്രമായി ഒരു പ്രത്യേക കറന്റ് അക്കൗണ്ട് ആരംഭിക്കണം. സംരഭവുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം നടത്തുന്നത് ആ അക്കൗണ്ട് മുഖേന മാത്രമായിരിക്കണം. സംരഭകന്‍ അല്ലെങ്കില്‍ സംരഭകയ്ക്ക് സ്വന്തം പേരില്‍ പാന്‍ കാര്‍ഡ് വേണമെന്നതും നിര്‍ബന്ധമാണ്.

ക്രിപ്‌റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?

ലാഭ നഷ്ടക്കണക്കുകള്‍

ലാഭ നഷ്ടക്കണക്കുകള്‍

ബിസിനസ് സംരഭത്തിന്റെ ലാഭ നഷ്ടക്കണക്കുകള്‍ കൃത്യമായി വിലയിരുത്തുവാന്‍ സാധിക്കണമെങ്കില്‍ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വരവ് ചിലവുകളും കൃത്യമായി രേഖപ്പെടുത്തുകയും അവയുടെ ബില്ലുകള്‍ സൂക്ഷിച്ചു വയ്ക്കുകയും വേണം. കണക്കുകള്‍ പുസ്തകത്തില്‍ എഴുതി സൂക്ഷിക്കുകയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വയ്ക്കുകയോ ആവാം.

ഓണ്‍ലൈനില്‍ നിങ്ങളുടെ പണം സുരക്ഷിതമാണോ? എങ്ങനെ ഉറപ്പു വരുത്താം?

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് എപ്പോള്‍?

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് എപ്പോള്‍?

നമുക്കെല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ്, എപ്പോഴാണ് ഒരു സംരഭകന്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് എന്ന്. നമ്മുടെ സംരഭത്തില്‍ നിന്നും ലഭിക്കുന്ന മൊത്തവരുമാനം നികുതി ബാധകമായ അടിസ്ഥാന കിഴിവിനേക്കാള്‍ കൂടുതലാണെങ്കില്‍ നാം എല്ലാ സാമ്പത്തീക വര്‍ഷത്തിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. സാധാരണ വ്യക്തികള്‍ക്ക് 2.5 ലക്ഷം രൂപയും, 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാരായ സംരഭര്‍ക്ക് 3 ലക്ഷം രൂപയും 80 വയസ്സ് തികഞ്ഞ വ്യക്തിയാണെങ്കില്‍ 5 ലക്ഷം രൂപയുമാണ് നികുതി ബാധ്യതയിലെ അടിസ്ഥാന കിഴിവ്.

സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ ഈ രീതി പരീക്ഷിക്കാം

ആദായ നികുതി നിയമത്തിലെ വകുപ്പ് 44D പ്രകാരം

ആദായ നികുതി നിയമത്തിലെ വകുപ്പ് 44D പ്രകാരം

കൃത്യമായ വരവ് ചിലവുകള്‍ രേഖപ്പെടുത്തി ലാഭം കണക്കാക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 44D പ്രകാരം അനുമാന രീതിയില്‍ സംരഭത്തിന്റെ ലാഭം കണക്കാക്കാം. ഇപ്രകാരമാണെങ്കില്‍ ബാങ്കിലൂടെ കൈപ്പറ്റിയ ബിസിനസ് വിറ്റുവരവിന്റെ ഏറ്റവും കുറഞ്ഞത് 6 ശതമാനവും നേരിട്ട് പണമായി കൈപ്പറ്റിയ ബിസിനസ് വരവുകളുടെ കുറഞ്ഞത് 8 ശതമാനമെങ്കിലും ബിസിനസ് ലാഭമായി കണക്കാക്കണം. ഇതിനേക്കാള്‍ കൂടുതല്‍ ശതമാനമാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ലാഭമായി കാണിക്കാം.

എന്താണ് ഭവനവായ്പാ റീഫൈനാന്‍സിംഗ്? നേട്ടങ്ങള്‍ എന്തൊക്കെ?

മൊത്തവരുമാനം എത്ര?

മൊത്തവരുമാനം എത്ര?

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബിസിനസ് ലാഭത്തിന് പുറമേയുള്ള വരുമാനവും പരിഗണിക്കേണ്ടതുണ്ട്. അതായത് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം, വാടക വരുമാനം തുടങ്ങിയ ആദായങ്ങള്‍ എല്ലാം ചേര്‍ന്നുള്ളതാണ് നിങ്ങളുടെ മൊത്തവരുമാനം എന്ന് പറയുന്നത്. ഈ മൊത്തവരുമാനം ആദായ നികുതി അടിസ്ഥാന കിഴിവ് പരിധിയ്ക്ക് മുകളിലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നത് എപ്പോഴും നമ്മുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുമെന്നത് മറക്കാതിരിക്കുക.

Read more about: income tax
English summary

preparing to start a new business enterprise? know the income tax applications | പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

preparing to start a new business enterprise? know the income tax applications
Story first published: Tuesday, July 20, 2021, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X