ഡിസംബറില്‍ അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ ഭവന വായ്പ പലിശ നിരക്കിലും കാര്യമായ മുന്നേറ്റമോ ഇടിവോ പ്രതീക്ഷിക്കാനും സാധിക്കില്ല. അതേസമയം സ്ഥിര നിക്ഷേപം തൊട്ട് ഇക്വിറ്റി വിപണി വരെ നിക്ഷേപകരെ ആകർഷിക്കുന്ന തരത്തിലാണ്.
സ്ഥിര നിക്ഷേപ പലിശ ഉയരത്തിലാണ്. ഇക്വിറ്റി വിപണിയിൽ ആഭ്യന്തര സൂചികകളാകട്ടെ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ കയ്യിലുള്ള പണം ഭവന വായ്പ തിരിച്ചടവിന് വിനയോഗിക്കുന്നതാണോ നിക്ഷേപത്തിലേക്ക് മാറ്റുന്നതാണോ സാമ്പത്തികമായി ലാഭമെന്നാണ് നിക്ഷേപകരെ ആശയകുഴപ്പത്തിലാക്കുന്നത്. ഇക്കാര്യം വിശദമായി നോക്കാം.
ഭവന വായ്പ പ്രീപെയ്മെന്റ്- നേട്ടങ്ങളെന്തെല്ലാം
ദീര്‍ഘകാല ഭവന വായ്പയാണെങ്കില്‍ പലിശ വായ്പ തുകയ്ക്ക് മുകളില്‍ വരും. ഇത് വായ്പ തിരിച്ചടവ് ദുഷ്‌കരമാക്കും. ഇവിടെ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നൊരു മാര്‍ഗമാണ് പ്രീപെയ്‌മെന്റ്. കയ്യിലുള്ള തുക പ്രീപെയ്‌മെന്റായി വായ്പയിലേക്ക് അടയ്ക്കുമ്പോള്‍ വായ്പ ബാധ്യതയും കാലാവധിയും കുറഞ്ഞ് കിട്ടും. പലിശ തിരിച്ചടവ് കുറയ്ക്കാം എന്നത് തന്നെയാണ് പ്രീപെയ്‌മെന്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന നേട്ടം.വായ്പ തുകയുടെ ഒരു ഭാഗം അടയ്ക്കുന്നതിലൂടെ കുടിശ്ശിക കുറയ്ക്കാന്‍ സാധിക്കും. അതോടെ അടയ്‌ക്കേണ്ട പലിശയുടെ അളവും കുറയും.

കാലാവധി കുറയ്ക്കാം
പ്രീപെയ്‌മെന്റിന് ശേഷം ഇഎംഐ മാറ്റമില്ലാതെ തുടര്‍ന്നാല്‍ മാസത്തില്‍ വായ്പ കാലാവധി കുറയ്ക്കാം. ഇത് നേരത്തെ കട ബാധ്യതയില്‍ നിന്ന് ഒഴിവാക്കാൻ സഹായിക്കും. പ്രീപെയ്‌മെന്റിലൂടെ സാമ്പത്തിക അച്ചടക്കം വ്യക്തമാകും. ഇത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനും ഭാവി വായ്പകളെ അനുകൂലമാക്കുകയും ചെയ്യും. ഭവന വായ്പ നേരത്തെ തീര്‍ക്കുന്നതിലൂടെ മാസ വരുമാനത്തില്‍ നിന്ന് ഇഎംഐ ബാധ്യത ഒഴിവാകും. ഇത് നിക്ഷേപത്തിലേക്ക് മാറ്റി ഭാവി സാമ്പത്തിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.
നിക്ഷേപിക്കുന്നതിന് നേട്ടങ്ങൾ
ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നതിലൂടെ ഭവന വായ്പയുടെ പലിശ നിരക്കിനേക്കാൾ ഉയർന്ന റിട്ടേൺ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഫണ്ടുകൾക്ക് കൂടുതൽ വേഗത്തിൽ വളരാനുള്ള സാധ്യതയും മികച്ച ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനും ഇത് സഹായിക്കും.
ദീർഘകാല നിക്ഷേപമായതിനാൽ കോമ്പൗണ്ടിംഗ് പലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാൻ സഹായിക്കും. പ്രീപേയ്‌മെന്റിലൂടെ ലാഭിക്കുന്ന പലിശയേക്കാൾ റിട്ടേൺ ലഭിക്കാനുള്ള സാധ്യതയാണ് കോമ്പൗണ്ടിംഗ്.
ലിക്വിഡിറ്റി പ്രധാന ഘടകം
നിക്ഷേപങ്ങൾ സാമ്പത്തിക പോർട്ട്‌ഫോളിയോയെ വൈവിധ്യവത്കരിക്കുകയും മൊത്തത്തിലുള്ള അപകടസാധ്യത ലഘൂകരിക്കുകയും ചെയ്യുന്നു. ഭവന വായ്പയെ അപേക്ഷിച്ച് നിക്ഷേപങ്ങൾക്ക് മെച്ചപ്പെട്ട ലിക്വിഡിറ്റി നൽകാൻ കഴിയും. മുൻകൂട്ടിക്കാണാത്ത സാഹചര്യങ്ങളിലോ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോ ആവശ്യമുള്ളപ്പോൾ പണം എളുപ്പത്തിൽ പിൻവലിക്കാൻ സഹായിക്കുന്നത് നിക്ഷേപങ്ങളിലൂടെയാണ്.
മറ്റൊന്ന് പണപ്പെരുപ്പത്തിൽ നിന്ന് പണത്തെ സംരംക്ഷിക്കുന്നു എന്നതാണ്. റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഇക്വിറ്റികൾ, സ്വർണം പോലുള്ള നിക്ഷേപങ്ങൾ പണപ്പെരുപ്പത്തിനെതിരായ റിട്ടേൺ നൽകാറുണ്ട്. കാലക്രമേണ പണത്തിന്റെ വാങ്ങൽ ശേഷി നിലനിർത്താൻ ഇത് സഹായിക്കും.
ഏതാണ് ലാഭകരം
ഭവന വായ്പ പ്രീപെയ്മെന്റ് നടത്തുന്നതോ പണം നിക്ഷേപത്തിന് ഉപയോഗിക്കുന്നതോ ലാഭകരം എന്ന ചോദ്യത്തിനുള്ള ഉത്തരം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. നിലവിലെ സാമ്പത്തിക സാഹചര്യം, റിസ്ക് ടോളറൻസ്, ദീർഘകാല ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഈ തീരുമാനം എടുക്കേണ്ടത്. പ്രീപെയ്മെന്റിന്റെയും നിക്ഷേപത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് സമഗ്രമായ വിലയിരുത്തിയ ശേഷം ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗ നിർദ്ദേശത്തോടൊപ്പം തീരുമാനമെടുക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
