ബാങ്കുകളിൽ സാധാരണ നിക്ഷേപങ്ങളേക്കാളും പലിശ നിരക്ക് ലഭിക്കുന്നവയാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ. റിപ്പോ നിരക്ക് വർധനവ് തുടങ്ങിയ സമയത്ത് പല ബാങ്കുകളും പ്രത്യേക സ്ഥിര നിക്ഷേപം വഴി അധിക നിരക്ക് ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്ന ഇത്തരം നിക്ഷേപങ്ങൾ റിസ്കെടുക്കാതെ നിക്ഷേപിക്കാവുന്നവർക്ക് ഉപകാരപ്പെടും.
പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് നിലവിലുള്ളൊരു പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ കാലാവധി ഉയർത്തുകയും പുതിയൊരു സ്ഥിര നിക്ഷേപം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം യെസ് ബാങ്കും ഈ വാരത്തിൽ സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തി.

ഇന്ത്യൻ ബാങ്ക്
പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് 400 ദിവസം കാലാവധിയുള്ള ഇന്ത്യന്‍ സൂപ്പര്‍ 400 ഡേയ്‌സ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി ഉയര്‍ത്തി. പദ്ധതി ആഗസ്റ്റ് 30 വരെ ലഭ്യമാകും. 400 ദിവസത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8 ശതമാനം പലിശയും ലഭിക്കും. 10,000 രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപിക്കാം.
പുതിയ സ്ഥിര നിക്ഷേപ പദ്ധതി
300 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപമാണ് ഇന്ത്യൻ ബാങ്ക് ആരംഭിച്ചത്. നിക്ഷേപം ആഗസ്റ്റ് 31 വരെ ലഭ്യമാകും. 5,000 രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.55 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും പലിശ ലഭിക്കും.
നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കും. നേരത്തെ പിൻവലിക്കുമ്പോൾ 1 ശതമാനം പലിശ കുറയ്ക്കും. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 2.80 ശതമാനം മുതല്‍ 6.70 ശതമാനം വരെ പലിശ ഇന്ത്യൻ ബാങ്കിൽ നിന്ന് ലഭിക്കും.
യെസ് ബാങ്ക് സ്ഥിര നിക്ഷേപം
യെസ് ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 അടിസ്ഥാന നിരക്ക് പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.25 ശമാനം മുതൽ 7.75 ശതമാനം പലിയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനം മുതല്‍ 8.25 ശതമാനം പലിശയും ലഭിക്കും. 1 വര്‍ഷം മുതല്‍ 18 മാസത്തില്‍ കുറവുള്ള കാലാവധിയില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനമണ് നിരക്ക്.
18 മാസം മുതല്‍ 36 മാസത്തില്‍ താഴെയുള്ള കാലാവധിയിലാണ് ഉയര്‍ന്ന നിരക്കായ 7.75 ശതമാനം പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മർക്ക് 8.25 ശതമാനം ലഭിക്കും. 36 മാസം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 7.25 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷം 10 വര്‍ഷ കാലത്തേക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
182 ദിവസത്തിന് മുകളിലുള്ള നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പലിശയിൽ നിന്ന് 0.75 ശതമാനം കുറയ്ക്കും.
കാൽക്കുലേറ്റർ
ഇന്ത്യൻ ബാങ്കിലെ 400 ദിവസ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ റെഗുലർ നിക്ഷേപകന് ലഭിക്കുന്നു. 1 ലക്ഷം രൂപ 400 ദിവസത്തേക്ക് നിക്ഷേപിച്ചാൽ 1,08,192.36 രൂപ തിരികെ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയിൽ 1,08,775.86 രൂപ ലഭിക്കും. 300 ദിവസത്തേക്ക് 7.05 ശതമാനം പലിശ നിരക്കിൽ 1,05,912.22 രൂപ ലഭിക്കും.
യെസ് ബാങ്കിൽ 24 മാസത്തേക്ക് 7.75 ശതമനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,16,593 രൂപ തിരികെ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കുമ്പോൾ 1,17,742 രൂപ നേടാൻ സാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications