ജോലിക്കുള്ള സുരക്ഷിതത്വവും ആനുകൂല്യങ്ങളും തന്നെയാണ് സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ മത്സരം കടുക്കാനുള്ള കാരണം. സ്വകാര്യ മേഖലയിലെ മികച്ച കമ്പനികളില്‍ ജോലി ലഭിച്ചാലും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്).
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മിക്ക തൊഴിലാളികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കളായിരിക്കും. ഇതുവഴി അധിക ചെലവില്ലാതെ നല്ലൊരു വിരമിക്കല്‍ കാല നിധിയും മാസ പെന്‍ഷനും നേടാന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും സാധിക്കും. എങ്ങനെ ഇപിഎഫ് പ്രവര്‍ത്തിക്കുന്നുവെന്നും എത്ര രൂപ പെന്‍ഷന്‍ നേടാന്‍ സാധിക്കുമെന്നും നോക്കാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
തൊഴിലുടമകളും ജീവനക്കാരനും ചേർന്ന് സംഭാവന നൽകി പ്രവർത്തിക്കുന്നൊരു റിട്ടയർമെന്റ് സേവിംഗ്സ് സംവിധാനമാണ് ഇപിഎഫ്. കുറഞ്ഞത് 20 തൊഴിലാളികളുള്ള കമ്പനികൾ ജീവനക്കാര്‍ക്കായി ഇപിഎഫ് അക്കൗണ്ടുകള്‍ ആരംഭിക്കണം. 20-ല്‍ താഴെ ജീവനക്കാരുടെ കമ്പനികളും ഇപിഎഫ് അക്കൗണ്ടുകൾ ആരംഭിക്കാൻ സഹായിക്കുന്നുണ്ട്.
ഇപിഎഫ് പ്രവർത്തനം
ഇപിഎഫ്, ഇപിഎസ് എന്നിങ്ങനെ 2 തരത്തിലാണ് ഇവയുടെ പ്രവർത്തനം. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങിയ തുകയുടെ നിശ്ചിത ശതമാനമാണ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം. തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ ആകെ 24 ശതമാനം മാസത്തില്‍ പിഎഫില്‍ അടക്കണം.
Also Read:
തൊഴിലാളിയുടെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്ക് പോകും. തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ നിന്ന് 8.33 ശമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കും മാറ്റും. വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവിൽ 8.1 ശതമാനമാണ് പലിശ നിരക്ക്. പെൻഷൻ പദ്ധതിയിലേക്ക് പോകുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല.
തൊഴിലാളിയുടെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്ക് പോകും. തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ നിന്ന് 8.33 ശമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കും മാറ്റും. വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവിൽ 8.1 ശതമാനമാണ് പലിശ നിരക്ക്. പെൻഷൻ പദ്ധതിയിലേക്ക് പോകുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല.
1 കോടി നേടുന്നത് എങ്ങനെ
28-ാം വയസില്‍ 16,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജോലിക്ക് കയറിയ വ്യക്തി പ്രതിമാസം 12 ശതമാനം ഇപിഎഫിലേക്ക് മാറ്റിയാല്‍ 58-ാം വയസില്‍ ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം. ഇതേ ശമ്പളത്തിന് 58-ാം വയസ് വരെ ജോലിയെടുത്താല്‍ 8.1 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 56.37 ലക്ഷം രൂപ ലഭിക്കും. വര്‍ഷത്തില്‍ 10 ശതമാനം ശമ്പള വര്‍ധനവ് പ്രതീക്ഷിച്ചാല്‍ 1.83 കോടി രൂപ 58-ാം വയസില്‍ സ്വന്തമാക്കാം.
പെൻഷൻ കണക്കാക്കുന്നത്
എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള ഫോര്‍മുല 'പെന്‍ഷനബിള്‍ ശമ്പളം X പെന്‍ഷനബിള്‍ സേവനം)/70' എന്നാണ്. വിരമിക്കല്‍ തീയതിയിക്ക് മുന്‍പുള്ള 60 മാസത്തെ ശരാശരി പെന്‍ഷന്‍ ശമ്പളം ഉപയോഗിച്ചാണ് ഇപിഎസ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്. ഉദാഹരണമായി 25-ാം വയസിൽ ജോലി തുടങ്ങിയ വ്യക്തി ഇപിഎപ് വിഹിതം അടയ്ക്കുകയും 58-ാം വയസിൽ വിരമിക്കുകയും ചെയ്താൽ പ്രതിമാസം 7,071 രൂപ പെൻഷൻ ലഭിക്കും.
നേരത്തെ പിൻവലിക്കൽ
ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത വ്യക്തി 10 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ 50-ാം വയസിലും നേരത്തെ പെൻഷൻ പിൻവലിക്കാൻ സാധിക്കും. 58 വയസിന് താഴെ ആണെന്നതിനാൽ കുറഞ്ഞ പലിശ നിരക്കിലാണ് പെൻഷൻ ലഭിക്കുക. 58 വയസെത്തുന്നതിന് മുൻപ് 10 വർഷം സർവീസ് പൂർത്തിയാക്കിയിട്ടില്ലാത്ത വ്യക്തി മുഴുവൻ പിൻവലിക്കുന്നതിന് 10സി ഫോം ഉപയോഗിക്കാം. ഇത്തരക്കാർക്ക് പെൻഷന് യോഗ്യതയുണ്ടാകില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
