നാല് ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ വമ്പന്‍ നേട്ടത്തില്‍ അവസാനിച്ചതോടെ നിക്ഷേപകരിലും ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 3 ശതമാനത്തിലേറെ നഷ്ടം പ്രധാന സൂചികകള്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. 17,000-ല്‍ ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെടുന്നുണ്ട്. എങ്കിലും മുന്നോട്ടുളള പ്രയാണത്തിനുള്ള നിര്‍ണായക കടമ്പയായ 16,900-ന് മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്യാനായത് ശുഭസൂചനയാണ്.
ഇതിനിടെ ആകര്‍ഷകമായ നിലവാരത്തില്‍ നില്ക്കുന്ന ഒരു ബാങ്കിംഗ് ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ പ്രമുഖ ദേശീയ ബാങ്കുകളിലൊന്നാണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക്. 1907-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനം നല്കുന്നു.
ഒമ്പതു ലക്ഷം കോടി രൂപയിലധികമാണ് ബാങ്കിന്റെ ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ബാങ്കിനുണ്ട്. 2020-ല്‍ അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്കുമായി ലയിപ്പിച്ചു. ഇതോടെ രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്ക് ആയി ഇന്ത്യന്‍ ബാങ്ക് മുന്നേറി.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ സംയോജിത വരുമാനം 11,053 കോടി രൂപയാണ്. ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി നോക്കുമ്പോള്‍ 2.40 ശതമാനം വളര്‍ച്ചയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. അതേസമയം രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,126.11 കോടി രൂപയായിരുന്നു.
അനുകൂല ഘടകം
അടുത്തിടെയുണ്ടായ വിപണിയിലെ തിരുത്തലുകള്‍ക്ക് ശേഷം ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തില്‍ ആണുള്ളത്. ചെറുകിട / സൂക്ഷ്മ വ്യവസായത്തില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ചയിലും അതില്‍ നിന്നുള്ള നിഷ്ക്രിയ ആസ്തികളുടെ വര്‍ധനയിലും ചെറിയ ആശങ്കകള്‍ ഉണ്ടെങ്കിലും കോവിഡ് പ്രതിസന്ധി മാറുന്നതോടെ ബാങ്കിന് അതില്‍ നിന്നെല്ലാം മോചിതമാകാന്‍ കഴിയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. 2004 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഓഫ് ഇക്വിറ്റി 13% ആകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞകാല പ്രകടനം
നിലവില്‍ 79 ശതമാനത്തിലധികം ഓഹരികളും സര്‍ക്കാരിന്റെ കൈവശം ആണുള്ളത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.41 ശതമാനത്തിന്റെയും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 23 ശതമാനത്തിലധികം ഓഹരി വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരികളിലെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുമില്ല.
നിലവില്‍ 137 രൂപ നിലവാരത്തിലാണ് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് അവിടെ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തോളം ആദായ നേടാനാകും എന്നും അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 194.95 രൂപയും കുറഞ്ഞ വില 74.05 രൂപയുമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
