സ്വർണ നാണയം വാങ്ങുമ്പോൾ പറ്റിക്കപ്പെടാൻ സാധ്യത ഏറെ; വാങ്ങുന്ന ഇടത്തിൽ ജാ​ഗ്രത വേണം; കാരണമിതാണ്

സ്വർണത്തിൽ നിക്ഷേപിക്കാനാണെങ്കിൽ ഇന്നത്തെ കാലത്ത് നിരവധി മാർ​ഗങ്ങളുണ്ട്. സോവറിൻ ​ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ​ഗോൾഡ്, ​ഗോൾഡ് മ്യൂച്വൽ ഫണ്ട്, ​ഗോൾഡ് ഇടിഎഫ് തുടങ്ങിയവ ഡിജിറ്റലായുള്ള നിക്ഷേപ മാർ​ഗങ്ങളാണ്. സ്വർണം വാങ്ങി സൂക്ഷിച്ച് തന്നെ നിക്ഷേപിക്കണമെങ്കിൽ സ്വർണ നാണയങ്ങളാണ് ഏറ്റവും മികച്ച വഴി. എന്നാൽ നാണയത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എവിടെ നിന്നും സ്വർണ നാണയങ്ങൾ വാങ്ങണമെന്നാണ്.

വിശ്വാസമുള്ളിടത്ത് നിന്ന് വാങ്ങാം

നിക്ഷേപത്തിനായി സ്വർണ നാണയങ്ങൾ വാങ്ങുകയാണെങ്കിൽ പൂർണമായി വിശ്വസിക്കാൻ സാധിക്കുന്നിടത്ത് നിന്ന് വാങ്ങണം. ഇതിനുള്ള പ്രധാന കാരണം ഹാൾമാർക്കിം​ഗാണ്. 24 കാരറ്റിന്റെ സ്വർണ നാണയങ്ങൾ, സ്വർണ ബാറുകൾ എന്നിവ ഹാൾമാർക്കിംഗ് ചെയ്യണമെന്നത് നിയമപ്രകാരം നിർബന്ധമല്ല.

സ്വർണഭരണങ്ങൾക്ക് മാത്രമാണ് ഹാൾമാർക്ക് നിർബന്ധമുള്ളത്. നിയമപ്രകാരം 24 കാരറ്റ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നി പരിശുദ്ധിയുള്ള സ്വർണാഭരണങ്ങൾക്കാണ് ഹാൾമാർക്കിംഗ് ബാധകമാകുന്നത്. ഇവിടെ പറ്റിക്കപ്പെടാതിരിക്കാനാണ് ജാ​ഗ്രത പുലർത്തേണ്ടത്.

സ്വർണ നാണയം വാങ്ങുമ്പോൾ പറ്റിക്കപ്പെടാൻ സാധ്യത ഏറെ; വാങ്ങുന്ന ഇടത്തിൽ ജാ​ഗ്രത വേണം; കാരണമിതാണ്

എവിടെ നിന്നെല്ലാം സ്വർണ നാണയങ്ങൾ വാങ്ങാം

ജുവലറികൾ കൂടാതെ നിക്ഷേപകർക്ക് സ്വർണ നാണയങ്ങൾ വാങ്ങാൻ വിവിധ സ്രോതസ്സുകളുണ്ട്. ഗവൺമെന്റ് മിൻറിൽ നിന്ന് നേരിട്ട് സ്വർണ്ണ നാണയങ്ങൾ വാങ്ങാം. തനിഷ്‌ക്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങിയ ബ്രാൻഡഡ് ജുവലറികളിൽ നിന്നോ പ്രാദേശിക ജുവറികളിൽ നിന്നോ നാണയങ്ങൾ വാങ്ങാം. ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സ്വർണ നാണയങ്ങൾ വിൽപ്പന നടത്താൻ അനുമതിയുണ്ട്.

ബിൽ സൂക്ഷിക്കുക

സ്വർണ നാണയങ്ങൾ ഹാൾമാർക്ക് ചെയ്യപ്പെടാത്തതിനാൽ വിൽക്കുന്ന ഘട്ടത്തിൽ നാണയത്തിന് വിൽപ്പനകാരൻ അവകാശപ്പെടുന്ന പരിശുദ്ധിയാണോ എന്ന് ഉറപ്പിക്കാൻ മാർഗമില്ല. അതിനാൽ, വഞ്ചിക്കപ്പെടാതിരിക്കാൻ 24 കാരറ്റിന്റെ സ്വർണ നാണയങ്ങൾ വാങ്ങുമ്പോൾ വിശ്വസനീയമായ ഘടകം പ്രധാനമാണ്. ഇത്തരം ഘട്ടങ്ങളിൽ സ്വർണ നാണയം വാങ്ങുന്നതിന്റെ ശരിയായ ബിൽ സൂക്ഷിക്കണം.

നാണയത്തിന്റെ പരിശുദ്ധിയിൽ പിന്നീട് കുറവ് കണ്ടെത്തിയാൽ സ്വർണം വാങ്ങിയ ഇടം തെളിയിക്കാൻ ബിൽ സഹായകമാകും. അതോടൊപ്പം സ്വർണ നാണയങ്ങൾക്ക് പല വിൽപ്പനക്കാരും ബൈ ബാക്ക് സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. അതിനാൽ എവിടെ നിന്ന് നാണയങ്ങൾ വാങ്ങണമെന്ന് തിരഞ്ഞെടുക്കുമ്പോൾ പരിശോധിക്കേണ്ട ഒരു പ്രധാന ഘടകമാണിത്.

നാണയം വാങ്ങിയാൽ നേട്ടങ്ങൾ

ആഭരണങ്ങളെ അപേക്ഷിച്ച് സ്വർണ നാണയങ്ങൾ വാങ്ങുന്നതാണ് താരതമ്യേന ചെലവ് കുറവ്. കമ്മലുകൾ, മോതിരങ്ങൾ, മാലകൾ എന്നിവ നിർമിക്കുന്നതിന് മേക്കിംഗ് ചാർജായി 8 ശതമാനത്തിന് മുകളിൽ ചെലവാക്കേണ്ടി വരും. ഡിസൈൻ അനുസരിച്ച് ഈ ചെലവ് ഉയരും. എന്നാൽ ഏറ്റവും കുറഞ്ഞ ഭാരമുള്ള 0.5 ഗ്രാം സ്വർണ നാണയങ്ങൾ മുതൽ വാങ്ങാം.

ഇവിടെ 3 ശതമാനം മുതൽ 8 ശതമാനം വരെയാണ് പണിക്കൂലി വരുന്നത്. അതിനാൽ, ഇത് നിക്ഷേപകർക്ക് ധാരാളം പണം ലാഭിക്കാനുള്ള വഴിയാണ്.

നിക്ഷേപക​ന്റെ കയ്യിലുള്ള ചെറിയ തുകകൾക്ക് പോലും നാണയങ്ങൾ വാങ്ങാൻ സാധിക്കും. സാധാരണയായി, 0.5 ഗ്രാം മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ നാണയങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇത് വാങ്ങുന്ന ജുവലറിയിലെ ലഭ്യത അനുസരിച്ച് വ്യത്യാസപ്പെടാം. അതേസമയം, സ്വർണ നാണയങ്ങൾക്ക് അലങ്കാര മൂല്യമില്ലാത്തതിനാൽ നിക്ഷേപകന് സ്വർണാഭരണങ്ങളുടെ അതേ സംതൃപ്തി ലഭിക്കണമെന്നില്ല.

ടാംപർ പ്രൂഫ് പാക്കേജിലുള്ള സ്വർണ നാണയങ്ങൾ വാങ്ങുന്നത് നല്ലത്. വഞ്ചന, കേടുപാടുകൾ എന്നിവയിൽ നിന്നുള്ള സുരക്ഷിതമായ പരിരക്ഷയാണ് ഈ പാക്കേജിം​ഗ്. സ്വർണ നാണയം നിക്ഷേപത്തിനായി വാങ്ങുന്നവർ വില്പന ഉദ്യേശിക്കുന്നുണ്ടെങ്കിൽ, പരിശുദ്ധിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ പാക്കേജ് കീറുകയോ തുറക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X