രണ്ടു മാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വിപണികള്‍ അതിവേഗത്തില്‍ തിരച്ചെത്തിക്കഴിഞ്ഞു. സമീപകാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും വെറും രണ്ടാഴ്ചയ്ക്കിടെയിലാണ് പ്രധാന സൂചികകള്‍ 9 ശതമാനത്തോളം തിരിച്ചു പിടിച്ചത്. സെന്‍സെക്സ് 60,000 പിന്നി്ട്ടു. നിഫ്റ്റി 18,000 നിലവാരത്തിന്് തൊട്ടടുത്തെത്തി. ഇതോടെ തിരുത്തലിനു വിധേയമായ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികളിലും നക്ഷേപ താത്പര്യം ഉണര്‍ന്നു. നിലവില്‍ 30 ശതമാനത്തോളം വിലക്കുറവില്‍ നില്ക്കുന്ന തങ്ങളുടെ ബിസിനസ് മേഖലയില്‍ രണ്ടാമതു നില്ക്കുന്നതും മികച്ച സാമ്പത്തികാടിത്തറയുമുള്ള ഒരു ബ്ലൂചിപ്പ് കമ്പനിയെയാണ് ഈ റിപ്പോര്‍ട്ടില്‍ പരിചയപ്പെടുത്തുന്നത്.
എല്‍ഐസി ഹൗസിങ് ഫിനാന്‍സ്
രാജ്യത്തെ രണ്ടാമത്തെ വലിയ ഭവന നിര്‍മാണ വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സേവന ദാതാക്കളും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന ഉപകമ്പനിയായി 1989-ല്‍ മുംബൈ ആസ്ഥാനമായാണ് തുടക്കം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പാ സേവനങ്ങളിലാണ് കമ്പനി കൂടുതലായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വായ്പ അനുവദിക്കുന്നുണ്ട്. നിലവിലുള്ള ബിസിനസ് സംരംഭകര്‍ക്കും ഈടിന്മേല് വായ്പാ നല്കുന്നു. നിലവില്‍ 9 റീജിയണല്‍ ഓഫീസുകളും രാജ്യത്താകമാനം 450-ലേറെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സാമ്പത്തികം
കോവിഡ പ്രതിസന്ധി തുടങ്ങിയതിനു ശേഷം എല്‍ഐസി ഹൗസിങ് ഫിനാന്‍സിന് (BSE :500253, NSE: LICHSGFIN) വരുമാനത്തില്‍ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 4,717 കോടി രൂപയാണ്. എന്നാല്‍ അറ്റാദായത്തില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 789 കോടി രൂപയുണ്ടായിരുന്ന അറ്റാദായം ഇത്തവണ 249 കോടിയായി ഇടിഞ്ഞു.
ശ്രദ്ധേയ ഘടകം
സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സിലെ മുഖ്യപ്രമോട്ടറുടെ ഓഹരി പങ്കാളിത്തം 40.31 ശതമാനത്തില്‍ നിന്നും 45.24 ശതമാനമായി വര്‍ധിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.07 ശതമാനവും ആഭ്യന്തര ധനരകാര്യ സ്ഥാപനങ്ങള്‍ക്ക് 14.96 ശതമാനമവും ഓഹരികള്‍ കൈവശമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 15.73 ശതമാനം ഓഹരികളുമുണ്ട്.
30 % തിരുത്തല്‍
എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരികള്‍ 380 രൂപ നിലവാരത്തിലാണ് ബുധനാാഴ്ച രാവിലെ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 542.45 രൂപയായിരുന്നു. ഇവിടെ നിന്നും ഓഹരി വിലയില്‍ 30 ശതമാനത്തോളം തിരുത്തലാണ് നേരിട്ടിരിക്കുന്നത്. ഇതേ കാലയളവിലെ ഓഹരിയുടെ കുറഞ്ഞ വില ഡിസംബറില്‍ രേഖപ്പെടുത്തിയ 339.75 രൂപയുമാണ്. നിലവില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 10 ശതമാനം മുകളിലേക്ക് ഓഹരികള്‍ കയറിയിട്ടുണ്ട്.
മറ്റ് വിശദാംശങ്ങള്‍
അതേസമയം, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ഓഹരിയുടെ ബുക്ക് വാല്യൂ 417.04 രൂപയാണെന്നതും പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ 13.93 ആണെന്നതും ഓഹരിയെ ആകര്‍ഷകവുമാക്കുന്നു. കൂടാതെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2 ശതമാനത്തിനും മുകളിലാണെന്നതും ശ്രദ്ധേയമാക്കുന്നു. അതിനാല്‍ ഇത്തരമൊരു ബ്ലൂചിപ് കമ്പനിയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
