ഒക്ടോബർ മാസത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ചില ബാങ്കുകൾ നിരക്കുയർത്തുമ്പോൾ മറ്റു ചില ബാങ്കുകൾ നിരക്ക് കുറയ്ക്കുകയാണ്. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും ബാങ്കുകളിൽ ഉയർന്ന പണലഭ്യതയുമാണ് നിരക്ക് കുറയ്ക്കാനുള്ള കാരണം. 2,000 രൂപ നോട്ട് പിൻവലിച്ചതോടെ ബാങ്കുകളിൽ ലിക്വിഡിറ്റി ഉയർന്നിട്ടുണ്ട്. അതേസമയം സ്ഥിര നിക്ഷേപത്തിൽ 1.25 ശതമാനത്തിന്റെ വർധവ് വരുത്തിയിരിക്കുകയാണ് ഈ പൊതുമേഖലാ ബാങ്ക്.
പലിശ നിരക്കുയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 125 അടിസ്ഥാന നിരക്ക് (1.25 ശതമാനം) വരെ വർധിപ്പിച്ചത്. 46 ദിവസം മുതൽ 90 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് 1.25 ശതമാനം പലിശ നിരക്കുയർത്തിയത്. 4.75 ശതമാനം പലിശ ലഭിക്കും. ഒരു വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനം പലിശ നിരക്കുയർത്തി. 6.25 ശതമാനമാണ് പുതുക്കിയ നിരക്ക്. പുതിയ നിരക്കുകൾ 2023 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 200 ദിവസത്തേക്കും 400 ദിവസത്തേക്കും 2 പ്രത്യേക സ്ഥിര നിക്ഷേപങ്ങളാണുള്ളത്. യഥാക്രമം 7 ശതമാനം, 6.75 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും. മുതിർന്ന താമസക്കാർക്ക് 0.50 ശതമാനത്തിന്റെ അധിക നിരക്ക് ലഭിക്കും. 200 ദിവസത്തേക്ക് 7.50 ശതമാനവും 400 ദിവസത്തേക്ക് 7.25 ശതമാനവുമാണ് പലിശ നിരക്ക്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര പലിശ നിരക്ക്
7 മുതൽ 30 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര 2.75 ശതമാനം പലിശ നൽകുന്നുണ്ട്. 31 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനമായി പലിശ നിരക്കുയർന്നു. 91 മുതൽ 119 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് 4.90 ശതമാനം പലിശ ലഭിക്കും.
120 ദിവസത്തിനും 180 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.10 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 181 മുതൽ 270 ദിവസ കാലാവധിയിൽ നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ നൽകും.
ഒരു വർഷത്തേക്ക് 6.50 ശതമാനവും ഒരു വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയും ലഭിക്കും. 3 വർഷം മുതൽ 5 വർഷത്തേക്ക് 6 ശതമാനം പലിശ ലഭിക്കും. 91 ദിവസത്തിന് മുകളിലേക്കുള്ള കാലാവധിയിൽ മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് 0.50 ശതമാനം പലിശ ലഭിക്കും.
നിരക്കുയർത്തിയ മറ്റൊരു ബാങ്ക്
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ ദിവസം നിക്ഷേപ പലിശ നിരക്ക് പുതുക്കിയിരുന്നു. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ പുതുക്കിയത്. 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പലിശ നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ 2023 ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്നു.
2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് ഓഫ് ബറോഡ 7.40 ശതമാനം വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്കുള്ള 0.50 ശതമാനം അധിക നിരക്കിനൊപ്പം 7.90 ശതമാനം പലിശ 2-3 വർഷത്തേക്ക് ലഭിക്കും. ഇതോടൊപ്പം 399 ദിവസത്തേക്കുള്ള തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ നിരക്കുകളും ബാങ്ക് പുനഃക്രമീകരിച്ചു. നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
