രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഇന്നും തങ്ങളുടെ നിക്ഷേപത്തിൽ പ്രഥമ പരിഗണന നൽകുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 10.27 ട്രില്യൺ രൂപയുടെ സ്ഥിര നിക്ഷേപങ്ങളാണ് ബാങ്കുകളിലുണ്ടായതെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. സ്ഥിര നിക്ഷേപത്തിന് പലരും പ്രഥമ പരിഗണന നൽകുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെയാണ്.
സ്വകാര്യ മേഖല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അത്രകണ്ട് ആകർഷകമല്ല പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ. ഒരു മാസത്തിനിടെ 2 തവണ പലിശ നിരക്കുയർത്തിയ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിരക്ക് പൊതുമേഖലാ ബാങ്കുകളിൽ മികച്ച നിരക്കാണ്. ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കിനൊപ്പം പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഉയർന്ന നിരക്കും പരിശോധിക്കാം.
ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ ഡിസംബർ 1 മുതലാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചത്. 46 ദിവസം മുതല്‍ 90 ദിവസത്തേക്ക് 5.25 ശതമാനവും 91 ദിവസം മുതല്‍ 179 ദിവസത്തേക്ക് 6 ശതമാനമായും പലിശ നിരക്കുയര്‍ത്തി. 180 ദിവസം മുതല്‍ 210 ദിവസത്തേക്ക് ഇനി മുതല്‍ 6.25 ശതമാനം പലിശ ലഭിക്കും.
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 6.50 ശതമാനമാണ് പലിശ നിരക്ക്. 1 വര്‍ഷ കാലയളവില്‍ 7.25 ശതമാനം പലിശയും ലഭിക്കും. നവംബര്‍ ഒന്നിനും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയരുന്നു. 2 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനമായി പലിശ നിരക്ക് ഉയര്‍ത്തിയരുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവുമാണ് പുതുക്കിയ നിരക്ക്. പൊതുമേഖലാ ബാങ്കുകളിൽ രണ്ടാമത്തെ ഉയർന്ന നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യയുടേത്.

7.25 ശതമാനം പലിശ നൽകുന്ന ബാങ്കുകൾ
പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് ഇന്ത്യയെ കൂടാതെ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലാണ് ബാങ്ക് ഓഫ് ബറോഡ 7.25 ശതമാനം പലിശ നല്‍കുന്നത്.
ഇന്ത്യന്‍ ബാങ്ക് 400 ദിവസത്തെ 'ഇന്‍ഡ് സൂപ്പര്‍ 400' എന്ന പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് 7.25 ശതമാനം പലിശ നല്‍കുന്നത്. കാനറ ബാങ്കിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് 7.25 ശതമാനം പലിശ നല്‍കുന്നത്.
എസ്ബിഐയില്‍ 7.10 ശതമാനം പലിശ
ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നല്കുന്ന പരമാവധി പലിശ നിരക്ക് 7.10 ശതമാനമാണ്. 400 ദിവസത്തെ അമൃത് കലശ് സ്ഥിര നിക്ഷേപത്തിനാണ് എസ്ബിഐ 7.10 ശതമാനം പലിശ നല്‍കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും യൂണിയന് ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും നല്കുന്ന ഉയര്‍ന്ന നിരക്ക് 7 ശതമാനമാണ്. പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കുറവ് പലിശ നല്‍കുന്നത് യൂക്കോ ബാങ്കാണ്, 6.50 ശതമാനം.
ഉയർന്ന പലിശ 7.40%
പൊതുമേഖലാ ബാങ്കില്‍ ഏറ്റവും മികച്ച പലിശ നല്‍കുന്നത് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കാണ്. 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് 7.40 ശതമാനം പലിശ നല്‍കുന്നത്. 2024 ജനുവരി 31 വരെയാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപമുള്ളത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications