സ്ഥിര നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതത്വമുള്ള ബാങ്കുകളായി പൊതുജനം വിലയിരുത്തുന്നത് പൊതുമേഖലാ ബാങ്കുകളാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന ബാങ്കുകളായതിനാല്‍ സുരക്ഷിതത്വത്തില്‍ പ്രധാന്യം നല്കുന്നവര് പൊതുമേഖലാ ബാങ്കുകളെ പരിഗണിക്കുന്നത്. അതേസമയം, പൊതുമേഖലാ ബാങ്കിലെ പലിശ നിരക്ക് സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കുറവായിരിക്കും. നിലവിലെ സാഹചര്യത്തില്‍ 1 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ എന്ന നിലയിലേക്ക് പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ നോക്കാം.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 1 ശതമാനം പലിശ നിരക്കാണ് വര്‍ധിപ്പിച്ചത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് വര്‍ധിപ്പിച്ച പലിശ നിരക്ക് ബാധകമാകുക. നിക്ഷേപകരുടെ 1 വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തി.
7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.65 ശതമാനം പലിശയുമാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 2 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് മേയ് 18 നാണ് പലിശ നിരക്ക് പുതുക്കിയത്. സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും.
444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 45 അടിസ്ഥാന നിരക്ക് പലിശ ഉയര്‍ത്തി. 666 ദിവസത്തെ നിക്ഷേപ പലിശ 20 അടിസ്ഥാന നിരക്ക് കുറയ്ക്കുകയും ചെയ്തു. 444 ദിവസത്തേക്ക് 7.25 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. 7.75 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്കും 8.05 ശതമാനം സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ലഭിക്കും. ഇതാണ് ബാങ്കിലെ ഉയര്‍ന്ന നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ മേയ് 12 നാണ് പുതുക്കിയത്. സാധാരണ പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 3.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും.
ഉയര്‍ന്ന പലിശ 399 ദിവസ കാലാവധിയുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിനാണ് ലഭിക്കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവും ലഭിക്കും.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ 2 കോടിക്ക് താഴെയുള്ള 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശ നല്‍കുന്നുണ്ട്.
സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനമാണ് പലിശ നിരക്ക്. 2023 ജൂണ്‍ 30 വരെ നിക്ഷേപിക്കാന്‍ സാധിക്കുകുന്ന 400 ദിവസത്തെ കാലാവധിയുള്ള അമൃത് കലാഷ് നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ ലഭിക്കുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
