പലിശ വാരുന്ന നിക്ഷേപം; മാസം 12,500 രൂപ നിക്ഷേപിച്ച് കാലാവധിയിൽ 1.03 കോടി നേടാം; ഇതാ ഒരു സർക്കാർ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ നല്ലൊരു തുക മിച്ചം പിടിക്കുന്നുണ്ട്. അധികം റിസ്‌കെടുക്കാൻ സാധിക്കില്ല. റിസ്കെടുതെ മികച്ച ആദായം എവിടെ ലഭിക്കും എന്ന് തിരയുകയാണോ. ഇത്തരക്കാർക്ക് രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. ഇവയിൽ തന്നെ സൂപ്പർ സ്റ്റാറായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ദീർഘകാലത്തേക്ക് അനുയോജ്യമായവയാണ്.

 

സർക്കാർ ഗ്യാരണ്ടിയുള്ളവയായതിനാൽ നിക്ഷേപങ്ങൾക്ക് നഷ്ട സാധ്യത തീരെയില്ല. ഒപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കും. 12,500 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് എങ്ങനെ കാലാവധിയിൽ 1.03 കോടി നേടാമെന്ന് നോക്കാം.

നിക്ഷേപിക്കാം

നിക്ഷേപിക്കാം

മാസത്തിലോ വർഷത്തിൽ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിങ്ങളുടെ കയ്യിലെ 12,500 രൂപ മാസത്തിൽ നിക്ഷേപിക്കാനും സ്വരൂപിച്ച് ഒറ്റത്തവണയായി 1.50 ലക്ഷം രൂപയാക്കി നിക്ഷേപിക്കാനും സാധിക്കും. സാമ്പത്തിക വർഷത്തിൽ കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ്. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാമെന്നതും പിപിഎഫിന്റെ ​ഗുണമാണ്. ഇന്ത്യക്കാരായ രാജ്യത്ത് താമസിക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് തുടങ്ങാം.

എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് പിപിഎഫിൽ നിക്ഷേപിക്കാനാവില്ല. വിദേശത്തേക്ക് പോകുന്നതിന് മുൻപ് ആരംഭിച്ച പിപിഎഫ് അക്കൗണ്ട് തുടരാൻ സാധിക്കും. പോസ്റ്റ് ഓഫീസുകളിൽ നിന്നോ പൊതുമേഖലാ ബാങ്കുകളിൽ നിന്നോ അക്കൗണ്ട് ആരംഭിക്കാം. തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾ വഴിയും അക്കൗണ്ട് ആരംഭിക്കാം.

Also Read: ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് ഇനി മുതല്‍ 8% പലിശ! റിപ്പോ നിരക്ക് വര്‍ധനവ് എങ്ങനെ സ്വാധീനിക്കും

പലിശ നിരക്ക്

പലിശ നിരക്ക്

സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ നിരക്ക് കണക്കാക്കിയാണ് പിപിഎഫ് നിക്ഷേപത്തിന് പലിശ നിശ്ചയിക്കുന്നത്. ധനമന്ത്രാലയം സാമ്പത്തിക വർഷ പാദങ്ങളിൽ പലിശ നിരക്ക് പരിശോധിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്ഡ 7.10 ശതമാനം ആയാണ് പലിശ നിരക്ക് നിശ്ചയിട്ടുള്ളത്. മാസത്തിലാണ് പലിശ കണക്കാക്കുക. ഈ തുക സാമ്പത്തിക വർഷാവസാനം ഒന്നിച്ച് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

Also Read: ഫ്രീഡം@40; എത്ര കാലമിങ്ങനെ ജോലിയെടുക്കും; 40തിലേക്ക് കടക്കും മുൻപ് സമ്പന്നനാകാം, സ്വതന്ത്രനാകാം

സുരക്ഷ

സുരക്ഷ

പിപിഎഫ് നിക്ഷേപങ്ങൾ പൂർണമായും കേന്ദ്ര സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപമാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വേണ്ടി 1968 ജൂലായ് 1നാണ് കേന്ദ്രസർക്കാർ പിപിഎഫ് ആരംഭിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ ആദായ നികുതി ഇളവുകളും പദ്ധതിക്കുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. പലിശയ്ക്കും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.

Also Read: നിക്ഷേപിച്ചാൽ വളരും വിളയും; കയ്യിൽ 2 ലക്ഷമുണ്ടെങ്കിൽ നേട്ടം കൊയ്യാൻ പറ്റിയ നിക്ഷേപങ്ങൾ

ലിക്വിഡിറ്റി

ലിക്വിഡിറ്റി

15വർഷത്തെ ലോക് ഇൻ പിരിയഡ് പിപിഎഫ് നിക്ഷേപങ്ങൾക്കുണ്ട്. എന്നാൽ പിപിഎഫ് നിക്ഷേപകർക്ക് വായ്പയെടുത്ത് ആവശ്യത്തിന് പണം കണ്ടെത്താം. മൂന്നാം വർഷം മുതൽ 6ാം വർഷം വരെ നിക്ഷേപത്തിൽ നിന്ന് വായ്പയെടുക്കാം. 36 മാസത്തിനുള്ളിൽ തിരിച്ചടവ് നടത്തണം. 1 ശതമാനമാണ് പലിശ നിരക്ക്. 50 ശതമാനം വരെ വായ്പ അനുവദിക്കും. പിപിഎഫ് നിക്ഷേപത്തെ 5 വർഷത്തിന്റെ ബ്ലോക്കുകളാക്കി കാലാവധി ഉയർത്താം.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

മാസത്തിൽ 12,500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് വർഷം പരമാവധി നിക്ഷേപമായ 1.50 രൂപ നിക്ഷേപിക്കാനാകും. 15 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ 22.50 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിന് പലിശയായി 18.20 ലക്ഷം ലഭിക്കും. 15 വർഷത്തിന് ശേഷം അക്കൗണ്ടിൽ 40.70 ലക്ഷം രൂപ ഉണ്ടാകും.

5 വർഷത്തിന്റെ 2 ബ്ലോക്കുകളാക്കി നിക്ഷേപം 10 വർഷത്തേക്ക് നീട്ടിയാൽ 25 വർഷത്തേക്ക് നിക്ഷേപിക്കാം. 25 വർഷതേത്ക്ക് 37.50 ലക്ഷം രൂപ നിക്ഷേപിക്കാനാകും. ഇതിനൊപ്പം 62.50 ലക്ഷം പലിശയും ചേർത്ത് 1.03 കോടി രൂപ നേടാൻ സാധിക്കും.

Read more about: investment ppf
English summary

Public Provident Fund Calculator; Invest 12,500 Monthly For 25 Years And Get 1.03 Crore In Maturity

Public Provident Fund Calculator; Invest 12,500 Monthly For 25 Years And Get 1.03 Crore In Maturity
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X