2.36 കോടിയുടെ സമ്പാദ്യം ഇനി സാധാരണക്കാരനും സ്വപ്‌നം കാണാം; ദിവസം 300 രൂപ നീക്കിവെച്ചാല്‍ കോടിപതി

ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഏറ്റവും സുരക്ഷിതമായൊരു മാര്‍ഗം തിരയുകയാണോ? മടിക്കാതെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലൊരു നിക്ഷേപം തുടങ്ങാവുന്നതാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ പലരും ടാക്‌സ സേവിംഗ് നിക്ഷേപമായാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനെ കാണുന്നത്. അതേസമയം, നിക്ഷേപത്തില്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ കോടികളാണ് കയ്യിലെത്താന്‍ പോകുന്നത്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ വിശദാംശങ്ങൾ നോക്കാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഒറ്റനോട്ടത്തിൽ

ഇന്ത്യക്കാരനായൊരു വ്യക്തിക്ക് പിപിഎഫ് അക്കൗണ്ടെടുക്കാം. പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. 100 രൂപ നിക്ഷേപത്തിൽ പൊതുമേഖല ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ അക്കൗണ്ട് ആരംഭിക്കാം. വർഷത്തിലോ മാസത്തിലോ ആയി നിക്ഷേപം നടത്താം. വർഷത്തിൽ ചുരുങ്ങിയത് 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാം.

നികുതി ഇളവ്, കാലയളവ്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലെ നികുതി ഇളവ് നിക്ഷേപത്തിന് പൂര്‍ണമായുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ഇളവ് ലഭിക്കുന്നതിനാല്‍ കാലാവധിയില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ല. 15 വര്‍ഷമാണ് നിക്ഷേപത്തിന് കാലാവധി. 15 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം 5 വര്‍ഷ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ഉയര്‍ത്താം. അതാത് കാലത്തെ പലിശ നിരക്ക് ലഭിക്കും. 

2.36 കോടിയുടെ സമ്പാദ്യം ഇനി സാധാരണക്കാരനും സ്വപ്‌നം കാണാം; ദിവസം 300 രൂപ നീക്കിവെച്ചാല്‍ കോടിപതി

പലിശ

മറ്റെല്ലാ ലഘു സമ്പാദ്യ പദ്ധതികളിലെന്ന പോലെ പിപിഎഫ് പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാറുണ്ട്. പിപിഎഫ് ആരംഭിച്ചതിന് ശേഷമുള്ള മിക്ക വര്‍ഷങ്ങളിലും പലിശ നിരക്ക് ഏകദേശം 8 ശതമാനത്തോട് ചേർന്ന് നിൽക്കാറുണ്ട്. നിലവിൽ 7.10 ശതമാനമാണ് പലിശ നിരക്ക്. 2023 ജൂണ്‍ 30 നാണ് പിപിഎഫ് പലിശ നിരക്ക് അടുത്ത തവണ അവലോകനം ചെയ്യുന്നത്. 

പിപിഎഫ് കാൽക്കുലേറ്റർ

7.10 ശതമാനം പലിശ നിരക്ക് ഉപയോഗിച്ചുള്ള പിപിഎഫ് കാല്‍ക്കുലേറ്റര്‍ പ്രകാരം മാസത്തില്‍ 9,000 രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ നിക്ഷേപം 29.2 ലക്ഷം രൂപയായി മാറും. ദിവസം 300 രൂപ നീക്കിവെച്ചാല്‍ മാസത്തില്‍ 9,000 രൂപ നിക്ഷേിപിക്കാന്‍ സാധിക്കും. 

20 വർഷ നിക്ഷേപം

നിക്ഷേപം 5 വര്‍ഷത്തേക്ക് നീട്ടിയാല്‍ 9,000 രൂപയുടെ പ്രതിമാസ നിക്ഷേപം വഴി 47.9 ലക്ഷം രൂപ പിപിഎഫില്‍ നിന്ന് ഉണ്ടാക്കാം. നിക്ഷേപം 25 വര്‍ഷത്തേക്ക് നീട്ടിയാല്‍ 74.2 ലക്ഷം രൂപ നേടാനാകും.30 വര്‍ഷത്തേക്ക് പിപിഎഫ് നിക്ഷേപം തുടരാന്‍ തീരുമാനിചാച്ല്‍ കാലാവധിയില്‍ 1.11 കോടി രൂപ സമ്പാദിക്കാം.

40 വർഷ നിക്ഷേപം

9,000 രൂപയുടെ നിക്ഷേപത്തിലൂടെ 2.36 കോടി രൂപ നേടാന്‍ 40 വര്‍ഷത്തേക്ക് നിക്ഷേപം നേടേണ്ടത്. 35 വര്‍ഷം നിക്ഷേപം നടത്തിയാല്‍ 1.63 കോടി രൂപ നേടാം. 20-ാം വയസില്‍ നിക്ഷേപം നടത്തിയാല്‍ 6-ാം വയസില്‍ വിരമിക്കുമ്പോള്‍ 2.36 കോടി രൂപ നേടാം. 

പോരായ്മകള്‍

പിപിഎഫ് നിക്ഷേപത്തിലുള്ള പോരായ്മകളില്‍ പ്രധാനം പലിശ നിരക്കാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി(ഇപിഎഫ്) നേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് പിപിഎഫിന് ലഭിക്കുന്നത്. ഇതിനാല്‍ ശമ്പളക്കാര്‍ക്ക് ഇപിഎഫിലും വളണ്ടറി പ്രൊവിഡന്റ് ഫണ്ടി(വിപിഎഫ്)ലും നിക്ഷേപിച്ചാല്‍ മികച്ച പലിശ ലഭിക്കും.

15 വര്‍ഷമാണ് നിക്ഷേപത്തിന്റെ ലോക്- ഇന്‍ പിരിയഡ്. നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഇത്രയും കാലം കാത്തിരിക്കണമെന്ന് ചുരുക്കം. ഇതോടൊപ്പം പിപിഎഫിലെ പോരായ്മ നിക്ഷേപ പരിധിയാണ്. 1.50 ലക്ഷം രൂൂപ വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു.

പിപിഎഫിന്റെ ബദലായ വിപിഎഫില്‍ നികുതി ബാധ്യതയില്ലാതെ 2.50 ലക്ഷം വരെ നിക്ഷേപിക്കാം. നേരത്തെ പണം പിൻവലിക്കുന്നതിലെ ബുദ്ധിമുട്ട്, അക്കൗണ്ട് നേരത്തെ അവസാനിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവ മറ്റു പോരായ്മകളാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X