ജനകീയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുള്ളത്. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധിയായ പദ്ധതികൾ തന്നെയാണ് ഈ ജനപ്രീതിക്ക് കാരണം. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ എല്ലാ ത്രൈമാസത്തിലും അവലോകനം ചെയ്യാറുണ്ട്. പല പദ്ധതികൾക്കും ചേരുന്ന സമയത്തെ പലിശ നിരക്ക് തന്നെയാണ് കാലാവധയോളം ലഭിക്കുകയെങ്കിലും അതാത് സമയത്തെ പലിശ സ്വീകരിക്കുന്ന പദ്ധതികളുമുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജ എന്നിവ ഇത്തരത്തിലുള്ളതാണ്.
സെപ്റ്റംബർ 30 ഓടെ അടുത്ത പാദത്തിലേക്കുള്ള പലിശ നിരക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിക്കും. അതിനാൽ ഒക്ടോബർ- ഡിസംബർ പാദത്തിൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയരുമോ എന്നാണ് നിക്ഷേപകരുടെ ഉള്ളിലുള്ള ചോദ്യം.
2020 ഏപ്രില്‍ പാദം മുതല്‍ പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. പിപിഎഫ് പലിശ നിരക്ക് വർധിക്കുമോ എന്നും പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ അക്കൗണ്ടുള്ളവർ സെപ്റ്റംബർ മാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.

പിപിഎഫ് പലിശ നിരക്ക്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പലിശ നിരക്കില്‍ മാറ്രമുണ്ടാകില്ലെന്നാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറായ രാകേഷ് ഗോയലിന്റെ അഭിപ്രായം.
നിലവില സാമ്പത്തിക സാഹചര്യം, പലിശ നിരക്ക് ചക്രം ഉയരാത്തതിനാലും പലിശ നിരക്ക് വർധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ധനവിപണിയുടെ അവസ്ഥ, സർക്കാറിന്റെ ബജറ്റ് നയങ്ങള്‍, സമ്പദ്‍വ്യവസ്ഥയുടെ പൊതു അവസ്ഥ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ് വിദഗ്ധരുടെ ഈ നിഗമനം. നിലവിൽ 7.10 ശതമാനം പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്.
പലിശ നിരക്ക് ഉയരാത്തതിന് കാരണം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രധാന ആകർഷണം നികുതി ആനുകൂല്യങ്ങള്‍ തന്നെയാണ്. പൂർണമായും നികുതി രഹിതമായ പദ്ധതിയാണിത്. ഉദാഹരണത്തിന് 7.1 ശതമാനം പലിശയില്‍ പോലും ഏറ്റവും ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റിലുള്ള നികുതിദായകര്‍ക്ക് പിപിഎഫിൽ നിന്നുള്ള പോസ്റ്റ്-ടാക്‌സ് റിട്ടേൺ 10.32 ശതമാനം ആണെന്നാണ് കണക്ക്. കഴിഞ്ഞ രണ്ട് പാദങ്ങളിലായി മറ്റു ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ വര്‍ധിച്ചപ്പോഴും സര്‍ക്കാര്‍ പിപിഎഫ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിന്റെ ഒരു കാരണം ഇതാണ്.
ശ്രദ്ധിക്കണം ഈ മാറ്റം
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ ആരംഭിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ അക്കൗണ്ടെടുത്തവരാണെങ്കിൽ അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം. 2023 മാർച്ച് 31 ന് പുറത്തിറങ്ങിയ വിജ്ഞാപനം പ്രകാരം ഇതിനുള്ള സമയ പരിധി 2023 സെപ്റ്റംബർ 30 വരെയാണ്.
അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ ആധാർ വിവരങ്ങൾ സമർപ്പിക്കണം. ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ആധാർ നമ്പർ സമർപ്പിക്കുന്ന സമയം വരെ ലഘു സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾ മരവിപ്പിക്കും.
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ അക്കൗണ്ട് മരവിപ്പിക്കുകയാണെങ്കിൽ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യില്ല. അതോടൊപ്പം പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ആവർത്തന നിക്ഷേപം തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കില്ല. ആധാർ വിവരങ്ങൾ സമർപ്പിക്കുന്നത് വരെ കാലാവധിയെത്തിയ അക്കൗണ്ടിൽ നിന്ന് മെച്യൂരി തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനും സാധിക്കില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications