വിരമിക്കൽ കാലത്തേക്ക് മികച്ച സമ്പാദ്യമുണ്ടാക്കി വെയ്ക്കുന്നത് പ്രധാനകാര്യമാണ്. ഇതിനായി ജോലി കാലത്ത് തന്നെ ചെറിയ തീരിയിൽ നിക്ഷേപങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ദിവസത്തിൽ 250 രൂപ എടുക്കാൻ സാധിക്കുമോ, 33 രൂപ ചെലവ് കഴിച്ച് കയ്യിലുണ്ടാകുമോ. എങ്കിൽ വിരമിക്കൽ കാലത്ത് ലക്ഷങ്ങൾ നേടാനുള്ള പദ്ധതിയുണ്ട്. കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ള പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ച് ഈ നേട്ടം സ്വന്തമാക്കം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കാനുമായാണ് 1968-ല്‍ കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അവതരിപ്പിച്ചത്. ഉയര്‍ന്ന വരുമാനം, സുരക്ഷിതത്വം, നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും.
ആർക്കൊക്കെ നിക്ഷേപിക്കാം
പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാൻ ചുരുങ്ങിയത് 500 രൂപയാണ് ആവശ്യം. സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക 1.5 ലക്ഷം രൂപയാണ്. ഇത് ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപിക്കാം. തൊട്ടടുത്തുള്ള പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം. ഓൺലൈനായും അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവർക്ക് സ്വന്തം പേരിലും കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാം. 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ. മാർച്ച് മാസത്തിലാണ് പലിശ അനുവദിക്കുക.
കാലവധി
15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന്റെ ബ്ലോക്കുകളായി എത്ര വര്‍ഷം വേണമെങ്കിലും പിപിഎഫ് നിക്ഷേപം നീട്ടാം. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക. 36 മാസത്തിനകം തിരിച്ചടച്ചാൽ ഒരു ശതമാനം പലിശ മാത്രമെ ഈടാക്കുകയുള്ളൂ. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശയ്ക്ക് പൂർണമായും നികുതിയിളവ് ഉണ്ട്. വർഷത്തിൽ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമാണ് ഇളവ് ലഭിക്കുന്നത്.
എങ്ങനെ ലക്ഷങ്ങൾ നേടാം
ദിവസത്തില്‍ 250 നീക്കിവെയ്ക്കുമ്പോള്‍ മാസത്തില്‍ 7,500 രൂപയോളം കരുതാം. ഇത് പ്രകാരം വര്‍ഷത്തില്‍ 91,000 രൂപ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാനാകും. 25 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നയാള്‍ക്ക് കാലവധിയില്‍ 62.5 ലക്ഷം രൂപ തിരി്കെ ലഭിക്കും. 25 വര്‍ഷത്തിനിടയില്‍ 22.75 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഇത്രയും വലിയ നേട്ടം ലഭിക്കും. 40 ലക്ഷം രൂപയ്ക്കടുത്ത് പലിശയായി ലഭിക്കും. ദിവസത്തില്‍ 33 കരുതുന്നയാള്‍ക്ക് വര്‍ഷത്തില്‍ 12,000 രൂപയ്ക്ക് അടുത്ത് നിക്ഷേപിക്കാനാകും. 11,988 രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കുക. നിക്ഷേപം 25 വയസില്‍ ആരംഭിച്ച് 35 വര്‍ഷത്തേക്ക് നീട്ടിയാല്‍ വിരമിക്കല്‍ കാലത്തേക്ക് 18 ലക്ഷം രൂപ നേടാനാകും. ഇതില്‍ നിക്ഷേപകന് അടച്ച തുക 4 ലക്ഷം രൂപയാണ് വരുന്നത്. ബാക്കി 14 ലക്ഷം രൂപയ്ക്ക് അടുത്ത് തുക പലിശ ഇനത്തില്‍ ലഭിക്കും. വര്‍ഷത്തിലെ പരമാവധി നിക്ഷേപരമായ 1.5 ലക്ഷം രൂപ 25 വര്‍ഷത്തേക്ക് നികഷേപിച്ചാല് പിപിഎഫ് വഴി 1 കോടി രൂപ നേടാന്‍ സാധിക്കും. 37.5 ലക്ഷം രൂപ അടയച്ച് 65 ലക്ഷം രൂപ പലിശയായി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
