ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാൻ നിരവധി നിക്ഷേപ സാധ്യതകൾ വിപണിയിലുണ്ട്. റിസ്ക് ഫ്രീ നിക്ഷേപം തിരയുന്നവര്‍ക്കുള്ള പ്രധാന ഓപ്ഷനിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കും വിരമിക്കല്‍ കാല നിധിയായും ഉപയോഗിക്കാനും പിപിഎഫ് ഉപയോഗിക്കാം. സുരക്ഷിതത്വത്തിനൊപ്പം നികുതി ഇളവുകള്‍, മാന്യമായ പലിശ എന്നിവ ലഭിക്കുന്നൊരു സര്‍ക്കാര്‍ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുന്ന പിപിഎഫിന്റെ നിക്ഷേപ കണക്കുകൂട്ടലുകള്‍ നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വാർധക്യ വരുമാന സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പൂർണമായും നികുതി ഇളവുള്ള ഈ പദ്ധതി 1968 ജൂലൈ 1 നാണ് ആരംഭിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയും നികുതി ഇളവും മാന്യമായ പലിശ നിരക്കും പദ്ധതിയുടെ എടുത്തു കാണിക്കാവുന്ന നേട്ടങ്ങളാണ്.
അക്കൗണ്ട്
പ്രായ വ്യത്യാസമില്ലാതെ ആർക്കും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടെടടുക്കാം. പ്രവാസി ഇന്ത്യക്കാർക്ക് നേരത്തെയുള്ള അക്കൗണ്ട് തുടരാൻ മാത്രമാണ് അനുവാദമുള്ളത്. തൊട്ടടുത്തുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് കുറഞ്ഞത് 100 രൂപയെങ്കിലും നിക്ഷേപിക്കണം. വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയാണ് പിപിഎഫില്‍ ആവശ്യമായ നിക്ഷേപം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണയായോ 12 മാസ തവണകളായോ നിക്ഷേപിക്കാം.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതിയായ പിപിഎഫിന്റെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദങ്ങളിലും അവലോകനം ചെയ്യും. ഇതിനാല്‍ കാലാവധിയോളം നിക്ഷേപകന് ഒരേ പലിശയല്ല ലഭിക്കുന്നത്. നിലവില്‍ ജനുവരി- മാര്‍ച്ച് പാദത്തില്‍ 7.1 ശതമാനം പലിശ നല്‍കുന്നുണ്ട്.
നികുതി ഇളവ്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ EEE കാറ്റഗറിയില്‍ വരുന്ന പദ്ധതിയാണ്. നിക്ഷേപിക്കുന്ന തുക ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം പൂര്‍ണമായും നികുതി ഇളവ് ലഭിക്കുന്നതാണ്. ഇതോടൊപ്പം കാലാവധിയില്‍ പലിശയടക്കം തുക കൈപ്പറ്റുമ്പോഴും നികുതി നല്‍കേണ്ടതില്ല.
കാലാവധി
15 വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. നിക്ഷേപകരുടെ താല്പര്യാര്ഥം 5 വര്‍ഷ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താം. ഇതുവഴി നിക്ഷേപകന് കാലാവധിക്ക് ശേഷവും നിക്ഷേപം തുടരാന്‍ സാധിക്കും. 15 വര്‍ഷത്തിന് ശേഷം പണം നിക്ഷേപിക്കാതെയും നിക്ഷേപം തുടരാം. കാലാവധി ഉയര്‍ത്തുകയാണെങ്കില്‍ നിക്ഷേപത്തോടൊപ്പം കാലാവധി നീട്ടുമ്പോള്‍ നിലവിലുള്ള നിക്ഷേപത്തിനും പുതിയ നിക്ഷേപത്തിനും പലിശ ലഭിക്കും. ഇതു വഴി നിക്ഷേപകന് പിപിഎഫ് പദ്ധതി വഴി കോടിപതിയാകാം.
പിപിഎഫ് കാല്‍ക്കുലേറ്റര്‍
60-ാം വയസില്‍ 1 കോടി രൂപ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് 30-ാം വയസില്‍ പിപിഎഫില്‍ നിക്ഷേപം തുടങ്ങിയാല്‍ മതിയാകും. 15 വര്‍ഷ കാലാവധിയോടൊപ്പം 3 തവണ കാലാവധി നീട്ടണം. ഇതുവഴി 30 വര്‍ഷം നിക്ഷേപിക്കാം. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ 30 വര്‍ഷം തുടര്‍ച്ചായായ നിക്ഷേപിക്കുകയാണെങ്കില്‍ നിലവിലെ പലിശ നിരക്കില്‍ കാലാവധിയില്‍ 1,54,50,911 രൂപ ലഭിക്കും.
ഇക്കാലയളവില്‍ 45 ലക്ഷമാണ് നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന ലഭിക്കുന്ന 1.09 കോടി രൂപ പലിശ സഹിതമാണ് കാലാവധിയില്‍ 1.54 കോടി രൂപ ലഭിക്കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications