സുരക്ഷിതത്തോടെ സമ്പാദിക്കാന്‍ സാധിക്കുന്നൊരു മാര്‍ഗമാണ് സ്ഥിര നിക്ഷേപം. നിശ്ചിത കാലത്തേക്ക് മാന്യമായ പലിശ നിരക്കില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് കാലാവധിയില്‍ നല്ലൊരു തുക നേടാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് റിപ്പോ നിരക്ക് വര്‍ധനവിന് ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ്.
225 അടിസ്ഥാന നിരക്ക് റിപ്പോ നിരക്കില്‍ വര്‍ധനവ് ഉണ്ടായതോടെ എല്ലാ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. റിപ്പോ നിരക്കിനൊപ്പം നിക്ഷേപിക്കുന്ന വ്യക്തിയുടെ പ്രായം കാലാവധി, തുക, നിക്ഷേപത്തിന്റെ രീതി എന്നീ ഘടകങ്ങളും പലിശയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 1 വര്‍ഷത്തേക്ക് മികച്ച പലിശ നല്കുന്ന ബാങ്കുകള്‍ പരിചയപ്പെടാം.
ഉയർന്ന പലിശ നിരക്ക്
പുത്തന്‍ സ്വകാര്യ ബാങ്കുകളാണ് ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നിരക്ക് നല്‍കുന്നത്. 2 കോടിക്ക് താഴെയുള്ള നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് നോക്കാം. പുത്തൻ തലമുറ ബാങ്കായ ബന്‍ഡന്‍ ബാങ്ക് കൊൽക്തത്ത ആസ്ഥാനമായി 2015 ലാണ് പ്രവർത്തനം ആരംഭിച്ചത്. 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ ബൻഡൻ ബാങ്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും.
മുംബൈ ആസ്ഥാനമായി 1995 മുതൽ പ്രവർത്തിക്കുന്ന ഡിസിബി ബാങ്കും 1 വർഷത്തേക്ക് 7.25 ശതമാനം പലിശ നല്‍കുന്നുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക് എന്നിവ 7 ശതമാനം പലിശയാണ് 1 വര്‍ഷത്തേക്ക് നല്‍കുന്നത്. മുതിരർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും.
മുൻനിര ബാങ്കുകളുടെ പലിശ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.75 ശതമാനം പലിശ 1 വർഷത്തേക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും ലഭിക്കും. കാര്യ മേഖലയിലെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൽ 6.60 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും ഐസിഐസിഐ ബാങ്കിലും 6.60 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനമാണ് പലിശ.
പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 1 വർഷത്തേക്ക് 6.75 ശതമാനം പലിശ നൽകും. 7.25 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. പഞ്ചാബ് നാഷണൽ ബാങ്കും ഇതേ പലിശ നിരക്കാണ് നൽകുന്നത്. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 6.75 ശതമാനം പലിശയാണ് 1 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കും 6.75 ശതമാനം പലിശയാണ് നൽകുന്നത്.
നേരത്തെ പിൻവലിക്കാം
സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രത്യേകതയാണ് ലിക്വിഡിറ്റി. നിക്ഷേപകന്റെ ആവശ്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ സാധിക്കും. എന്നാൽ സ്ഥിര നിക്ഷേപം നേരത്തെ പിൻവലിക്കുമ്പോൾ ആദായത്തെ ബാധിക്കുന്നു. ഇതോടൊപ്പം പിഴ ഈടാക്കുകയും ചെയ്യും. ബാങ്കുകൾ വ്യത്യസ്ത തരത്തിലാണ് കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം പിൻവലിക്കുന്നതിന് പിഴ ഈടാക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ച് എല്ലാ കാലയളവിലുമുള്ള ടേം ഡെപ്പോസിറ്റുകൾ നേരത്തെ പിൻവലിക്കുന്നതിന് 1 ശതമാനം പിഴ ഈടാക്കിയാണ് തുക അനുവദിക്കുന്നത്. കാലാവധിയിലേക്ക് നൽകുന്ന പലിശ നിരക്കിൽ നിന്ന് 1 ശതമാനം കുറച്ചാണ് പലിശ നൽകുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
