ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുള്ളവര്‍ക്ക് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ആദായം ഉറപ്പിക്കുന്നുണ്ട്. ഇക്വറ്റി ഫണ്ടുകളിലെ ചാഞ്ചാട്ടങ്ങളെ മറികടയ്ക്കാൻ ദീർഘകാല നിക്ഷേപകർക്ക് ഹൈബ്രിഡ് ഫണ്ടുകളെ തിരഞ്ഞെടുക്കാം. ഇക്വിറ്റി, ഡെബ്റ്റ്, സ്വര്‍ണം തുടങ്ങി വിവിധയിടങ്ങളിൽ നിക്ഷേപമുള്ളവയാണ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപത്തിന് വൈവിധ്യമുള്ളതിനാല്‍ വിപണിയുടെ ഏറ്റകുറച്ചിലുകളിലും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകള്‍. കുറഞ്ഞ റിസ്കിൽ ദീർഘകാലത്തേക്ക് മികച്ച ആദായം നൽകുന്ന ഒരു ഹൈബ്രിഡ് ഫണ്ടിനെയാണ് ചുവടെ വിശദീകരിക്കുന്നത്.
ക്വാന്‍ഡ് അബ്സോല്യൂട്ട് ഫണ്ട്-ഡയറക്ട് പ്ലാന്‍
വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്കിയ ഫണ്ടാണ് ക്വാന്‍ഡ് അബ്സോല്യൂട്ട് ഫണ്ട്-ഡയറക്ട് പ്ലാന്‍. 2013 ജനുവരി 1നാണ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂണ്‍ 30നുള്ള കണക്ക് പ്രകാരം, 499.87 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 310.91 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസ്റ്റ് വാല്യു. മറ്റു ഹൈബ്രിഡ് ഫണ്ടുകളെക്കാള്‍ പൊതുവെ കുറഞ്ഞ എക്സ്പെന്‍സ് റേഷ്യോയുള്ള ഫണ്ടാണിത്. 0.56 ശതമാനമാണ്
ക്വാന്‍ഡ് അബ്സോല്യൂട്ട് ഫണ്ടിന്റെ എക്സ്പെന്‍സ് റേഷ്യോ.
1,000 രൂപ മുതൽ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ഒറ്റത്തവണ നിക്ഷേപിക്കുമ്പോൾ ചുരുങ്ങിയത് 1,000 രൂപ ആവശ്യമാണ്. അധിക നിക്ഷേപത്തിന് 1,000 രൂപ ആവശ്യമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ വര്‍ഷത്തില്‍ ശരാശരി 17.96 ശതമാനം ആദായം നല്കി.
മുന്‍ വര്‍ഷങ്ങളിലെ പ്രകടനം
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫണ്ട് 31.99 ശതമാനം വാര്‍ഷിക ആദായം നല്കി. 10,000 രൂപയുടെ എസ്ഐപി നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് 6.17 ലക്ഷം രൂപയായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തെ വാര്‍ഷിക ആദായം 19.93 ശതമാനമാണ്. 10,000 രൂപയുടെ മാസം എസ്ഐപി വളര്‍ന്ന് 11.86 ലക്ഷം രൂപയായി.
ഏതാണ്ട് നിക്ഷേപം ഇരട്ടിയായി. 7 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി നിക്ഷേപം വളര്‍ന്ന് 18.86 ലക്ഷമായി. 17.42 ശതമാനമായിരുന്നു വാര്‍ഷിക വളര്‍ച്ച. 7 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയിൽ അധികമായി.
പോര്‍ട്ട്ഫോളിയോ
ക്വാന്‍ഡ് അബ്സോല്യൂട്ട് ഫണ്ടിന്റെ 79.41 ശതമാനം നിക്ഷേപം ഇക്വിറ്റി ഫണ്ടിലാണ്. 13.39 ശതമാനം നിക്ഷേപമാണ് ഡെബ്റ്റ് നിക്ഷേപമായുള്ളത്. 30 കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ഐടിസി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുപിഎല്‍, അംബുജ സിമന്റ്, അദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക്സ് സോണ്‍, അദാനി എന്‍ട്രപ്രൈസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികൾ.
മറ്റു ഫണ്ടുകളുടെ പ്രകടനം
ഹൈബ്രിഡ് വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ക്വാന്‍ഡ് അബ്സോല്യൂട്ട് ഫണ്ടിന്റേത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 16.58 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. ഇതേ വിഭാഗത്തില്‍ എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് - ഡയറക്ട് പ്ലാന്‍ 7.19 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ നല്കിയ ആദായം. 0.83 ശതമാനാമാണ് ചെലവ് നിരക്ക്.
കാനറ റൊബേക്കോ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട് 5.23 ശതമാനം ആദായമാണ് നല്‍കിയത്. മിറൈ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് 5.75 ശതമാനം ആദായവും നല്കി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്‍ഡ് ഡെബ്റ്റ് ഫണ്ട് 18.51 ശതമാനം ആദായം കഴിഞ്ഞ 1 വര്‍ഷത്തിനിടെ നല്‍കിയിട്ടുണ്ട്. ഫണ്ടിന്റെ ചെലവ് നിരക്ക് ഉയര്‍ന്നതാണ്. 1.24 ശതമാനം വരുമിത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications